Connect with us

Kerala

പെൻഷൻ വാങ്ങുന്നവരാണോ? ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ലെങ്കില്‍ ഇനി വൈകേണ്ട

Published

on

Share our post

ഇതുവരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത പെൻഷൻകാർ ശ്രദ്ധിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാർ പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റുകളോ ജീവൻ പ്രമാണപത്രമോ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 ആണ്.

സാധാരണയായി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സമയം നവംബർ ഒന്ന് മുതലാണ് ആരംഭിക്കുക. എന്നാല്‍ ഇത്തവണ അത് ഒക്ടോബർ 1 മുതല്‍ ആരംഭിച്ചിരുന്നു. ഇനിയും ലൈഫ് സർട്ടിഫിക്കറ്റ് സർപ്പിക്കാത്തവർ അവസാന നിമിഷത്തേക്ക് മാറ്റിവെക്കാതെ എത്രയും വേഗം സമർപ്പിക്കുന്നതായിരിക്കും ഉചിതം കാരണം, നവംബർ 30 നകം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കില്‍ പെൻഷൻ മുടങ്ങാനിടയുണ്ട്.

അതേസമയം, പല കാരണങ്ങളാല്‍ സമയത്തിനുള്ളില്‍ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സാധിച്ചില്ലെങ്കില്‍ അടുത്ത മാസമോ അതിനുശേഷമോ സമർപ്പിക്കാം. എന്നാല്‍, ലൈഫ് സർട്ടിഫിക്കറ്റ് സെൻട്രല്‍ പെൻഷൻ പ്രോസസ്സിംഗ് സെന്ററുകളില്‍ (സിപിപിസി) എത്തിയതിനുശേഷം മാത്രമേ തുക വിതരണം ചെയ്യൂ.

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള രേഖകള്‍

1 പി.പി.ഒ നമ്ബർ

2 ആധാർ നമ്ബർ

3 ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍

4ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്ബർ

പെൻഷൻകാർക്ക് അവരുടെ ലൈഫ് സർട്ടിഫിക്കറ്റുകള്‍ ഈ ഏഴ് രീതികളിലൂടെ സമർപ്പിക്കാം.

1) ജീവൻ പ്രമാണ്‍ പോർട്ടല്‍

2) “UMANG” മൊബൈല്‍ ആപ്പ്

3) ഡോർസ്റ്റെപ്പ് ബാങ്കിംഗ് (DSB)

4) പോസ്റ്റ് ഓഫീസുകളില്‍ ബയോമെട്രിക് ഉപകരണങ്ങള്‍ വഴി.

5) വീഡിയോ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ ഐഡന്റിഫിക്കേഷൻ പ്രക്രിയ വഴി

6) ഫെയ്‌സ് ഓതന്റിക്കേഷൻ

7) നേരിട്ട് ബാങ്കിലെത്തി ലൈഫ് സർട്ടിഫിക്കറ്റ് ഫോമുകള്‍ നല്‍കാം.

റിട്ടയർമെന്റിനു ശേഷം വരുമാനം ലഭിക്കുന്നത് അല്ലെങ്കില്‍ സമ്ബാദ്യമുണ്ടാകുന്നത് മുതിർന്ന പൗരൻമാരെ സംബന്ധിച്ച്‌ വലിയ ആശ്വാസമുള്ള കാര്യമാണ്. റിട്ടയർമെന്റിനു ശേഷമുള്ള സുഖപ്രദമായ ജീവിതം നയിക്കാനുള്ള വരുമാന സ്രോതസ്സാണ് പെൻഷൻ. 60-നും 80-നും ഇടയില്‍ പ്രായമുള്ള എല്ലാ പെൻഷൻകാരും പ്രതിമാസ പെൻഷൻ ലഭിക്കുന്നതിന് ജീവൻ പ്രമാണ്‍ പത്രം സമർപ്പിക്കേണ്ടത് നിർബന്ധമാണ്.


Share our post

Kerala

പ്ലസ് വണ്‍ പ്രവേശനം: ഇന്ന് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബുധനാഴ്ച വൈകീട്ട് നാല് മണി മുതല്‍ സമര്‍പ്പിക്കാം. ഹയര്‍ സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റ് hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഹെല്‍പ് ഡെസ്‌ക് ഉണ്ട്. 20 വരെ അപേക്ഷിക്കാം. 24ന് ട്രയല്‍ അലോട്ട്മെന്റ് നടക്കും. ജൂണ്‍ രണ്ടിനാണ് ആദ്യ അലോട്ട്മെന്റ്. 10ന് രണ്ടാം അലോട്ട്മെന്റും 16ന് മൂന്നാം അലോട്ട്മെന്റും നടക്കും. ജൂണ്‍ 18ന് ക്ലാസ് തുടങ്ങും. ജൂലൈ 23ന് പ്രവേശന നടപടി അവസാനിക്കും.


Share our post
Continue Reading

Kerala

മൂത്രമൊഴിക്കാൻ ബസ് നിർത്താനാവശ്യപ്പെട്ട യാത്രക്കാരനെ ക്രൂരമായി മർദിച്ച ടൂറിസ്റ്റ് ബസ് ക്ലീനർ അറസ്റ്റിൽ

Published

on

Share our post

വയനാട്: ദീർഘദൂരയാത്രക്കിടെ മൂത്രമൊഴിക്കാൻ ബസ് നിർത്തണമെന്നാവശ്യപ്പെട്ട യുവാവിനെ ടൂറിസ്റ്റ് ബസിന്റെ ക്ലീനർ ക്രൂരമായി മർദിച്ചെന്ന് പരാതി. പരിക്കേറ്റ യുവാവിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ടൂറിസ്റ്റ് ബസ് ക്ലീനറെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് സ്വദേശി അലൻ തോമസിനാണ് മർദനമേറ്റത്. ബെംഗളൂരു-പെരിന്തൽമണ്ണ റൂട്ടിലോടുന്ന സാം ട്രാവൽസ് എന്ന ടൂറിസ്റ്റ് ബസിൻ്റെ ക്ലീനർ വയനാട് തിരുനെല്ലി സ്വദേശി അനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബംഗളൂരുവിൽ നിന്നു 12 ന് രാത്രി 7 ന് പുറപ്പെട്ട ബസിൽ നിലമ്പൂർക്കുള്ള യാത്രക്കാരനായിരുന്നു അലൻ തോമസ്. ഇന്നലെ പുലർച്ചെ 4.30 ന് മൂത്രശങ്ക തീർക്കാൻ ബസ് നിർത്തണമെന്ന് അലൻ ആവശ്യപ്പെട്ടു. എന്നാൽ ക്ലീനർ വഴങ്ങിയില്ല. വീണ്ടും ആവശ്യപ്പെട്ടപ്പോൾ കുപിതനായി അനീഷ് അസഭ്യം പറഞ്ഞെന്ന് അലൻ വ്യക്തമാക്കി. പിന്നീട് ഡ്രെെെവർ ബസ് നിർത്തിക്കൊടുത്തു. നിലമ്പൂരിൽ 7.30 ന് ബസ് നിർത്തി പുറത്തിറങ്ങി ലഗേജ് എടുക്കവെ പ്രകോപനമൊന്നുമില്ലാതെ അനീഷ് എന്തോ ആയുധം ഉപയോഗിച്ച് ഇടിച്ചെന്ന് അലൻ പറയുന്നു. നിലത്തു വീണ അലനെ വീണ്ടും മർദ്ദിക്കുകയും ധരിച്ചിരുന്ന ടീ ഷർട്ട് വലിച്ച് കീറിയെന്നും അലൻ തോമസ് പരാതിയിൽ പറയുന്നു.


Share our post
Continue Reading

Kerala

മയക്കുമരുന്ന് ലഹരിയിൽ ഭർത്താവിന്റെ ക്രൂരമർദനം; മകളുമായി രാത്രി വീട് വിട്ടോടി യുവതി, രക്ഷകരായത് നാട്ടുകാർ

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെയും മക്കളെയും ക്രൂരമായി മർദിച്ച് ഭർത്താവ്. യുവതി മകളുമായി അർദ്ധരാത്രി വീട് വിട്ടോടി രക്ഷപ്പെട്ടു. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. പനംതോട്ടത്തിൽ നസ്ജയും മകളുമാണ് ഭർത്താവ് നൗഷാദിൻ്റെ ക്രൂര മർദനത്തിന് ഇരയായത്. മയക്കുമരുന്ന് ലഹരിയിൽ വീടിന് അകത്തു വെച്ച് തലക്കും ദേഹത്തും ക്രൂരമായി മർദ്ദിച്ചതിന് ശേഷം വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കൊടുവാളുമായി വീടിനു ചുറ്റും ഓടിച്ചതായും സജ്ന പറയുന്നു. വീട് വിട്ടോടി വാഹനത്തിന് മുന്നിൽ ചാടി മരിക്കാൻ ആയിരുന്നു നോക്കിയതെന്ന് സജ്ന പറയുന്നു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. താമരശ്ശേരി പൊലീസ് ആശുപത്രിയിലെത്തി ഇവരുടെ മൊഴിയെടുത്തിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!