Connect with us

Kannur

സാന്ത്വനമേകാനും കുടുംബശ്രീ

Published

on

Share our post

കണ്ണൂർ:വയോജനങ്ങൾക്കും രോഗികൾക്കും ഭിന്നശേഷിക്കാർക്കും കുട്ടികൾക്കുംവേണ്ടിയുള്ള കുടുംബശ്രീയുടെ കെ ഫോർ കെയർ (K4 Care) സംവിധാനം ജനപ്രിയമാകുന്നു. വിവിധ ജില്ലകളിൽ പരിശീലനം നേടിയ 575ൽ 384 പേരും ആതുരസേവനത്തിനിറങ്ങി. കണ്ണൂർ ജില്ലയിൽ 49ൽ 27 പേരും പാലക്കാട്ട്‌ 60ൽ 57ഉം ഇടുക്കിയിൽ 13ൽ 12 പേരും പരിചരണരംഗത്തുണ്ട്‌.വൻതോതിൽ സാമ്പത്തികചൂഷണവും തട്ടിപ്പും നടക്കുന്ന സാന്ത്വനപരിചരണരംഗത്ത്‌ വിശ്വസനീയതയും സുരക്ഷിതത്വവും ഉറപ്പാക്കിയാണ്‌ കെ ഫോർ കെയറിന്റെ പ്രവർത്തനം. വയോജന –- ഭിന്നശേഷി –- ശിശു പരിപാലനം, രോഗീപരിചരണം, പ്രസവശുശ്രൂഷ എന്നിവയ്‌ക്കുപുറമെ ബേസിക് നഴ്സിങ്, പേഷ്യന്റ്‌ കെയർ പൊസിഷൻ, മുറിവ്‌ ഡ്രസ്ചെയ്യൽ, കത്തീഡ്രൽ കെയർ, റൈൻസ് ട്യൂബ് ക്ലീനിങ്, ഫിസിയോതെറാപ്പി, പൾസ് പരിശോധന, ഇൻസുലിൻ കുത്തിവയ്‌പ്‌, രോഗികളെ മറ്റൊരിടത്തേക്ക്‌ മാറ്റൽ (പേഷ്യന്റ്‌ ട്രാൻസ്‌ഫറിങ്‌), ബയോമെഡിക്കൽ മാലിന്യം കൈകാര്യംചെയ്യൽ, ബെഡ് മേക്കിങ്, പാദപരിചരണം തുടങ്ങി 32 മേഖലകളിൽ വിദഗ്‌ധ പരിശീലനംനേടിയവരാണ്‌ അംഗങ്ങൾ.

കുട്ടികളെ സ്‌കൂളിലും തിരിച്ചുമെത്തിക്കാനും വയോജനങ്ങൾക്കൊപ്പം ആശുപത്രികളിലും ബാങ്കുകളിലും മറ്റും കൂട്ടുപോകാനും ഇവരെത്തും.സ്ഥലം, ജോലിസമയം, ജോലിയിടത്തിലെ ആവശ്യം എന്നിവയനുസരിച്ചാണ്‌ പ്രതിഫലം. കിടപ്പുരോഗികൾക്ക്‌ മണിക്കൂറിന്‌ പരമാവധി 250 രൂപയും മറ്റുള്ളവർക്ക്‌ 200 രൂപയുമാണ്‌ നിരക്ക്‌. രണ്ട്‌ മണിക്കൂറിന്‌ ഇത്‌ യഥാക്രമം 400, 350 രൂപയും നാലു മണിക്കൂറിന്‌ 750, 500 രൂപയും എട്ടുമണിക്കൂറിന്‌ 1000, 750 രൂപയുമാണ്‌. 24 മണിക്കൂർ ആണെങ്കിൽ 1200, 1000 രൂപയും. പുറമേ ഭക്ഷണവും പ്രാഥമികസൗകര്യങ്ങളും നൽകണം. 15 ദിവസത്തിന്‌ രണ്ട്‌ ദിവസവും 30 ദിവസത്തിന്‌ നാലു ദിവസവും അവധി നൽകണം.2019ൽ വയോജന പരിചരണത്തിന്‌ തുടങ്ങിയ ‘ഹർഷം’ പദ്ധതിയാണ്‌ നവീകരിച്ച്‌ കെ ഫോർ കെയറായത്‌. സിഡിഎസിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ 100 കിടക്കകളുള്ള ആശുപത്രിയിൽ 15 ദിവസത്തെ പരിശീലനം നൽകുന്നത്‌ ജില്ലകളിൽ ചുമതലയുള്ള കൺസൾട്ടിങ്‌ ഏജൻസിയായിരിക്കും. സേവനമെത്തിക്കാനും ഏകോപനത്തിനും കോൾ സെന്ററുമുണ്ട്‌. ഫോൺ: 9188925597.


Share our post

Kannur

ചന്ദന കടത്ത്: പാവന്നൂരിൽ രണ്ടു പേർ പിടിയിൽ

Published

on

Share our post

കണ്ണൂർ: ചന്ദനം സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പേർ പിടിയിലായി.13 കിലോ ഗ്രാം ചന്ദനമുട്ടികള്‍, 6.5 കിലോഗ്രാം ചെത്ത് പൂളുകള്‍ എന്നിവ സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ പാവന്നൂർ കടവ് ഭാഗത്തു നിന്നാണ് എക്സൈസ് ഇവരെ പിടികൂടിയത്.പാവന്നൂർ കടവ് സ്വദേശികളായ എം.പി. അബൂബക്കർ, സി.കെ അബ്ദുൽ നാസർ എന്നിവരെയാണ് ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ ബാലൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.


Share our post
Continue Reading

Kannur

ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍ കീഴിലുള്ള സ്ഥാപനങ്ങളില്‍ ഡോക്ടർമാരുടെ താല്‍ക്കാലിക ഒഴിവ്

Published

on

Share our post

ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.താല്‍പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ ടി.സി.എം.സി/കെ.എം.സി രജിസ്‌ട്രേഷന്‍ അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുകളുമായി പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയ്ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് സാധൂകരണം നടത്തിയ ശേഷം വാക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയായിരിക്കും നിലവില്‍ ഉള്ള ഒഴിവുകളില്‍ നിയമിക്കുക. മാര്‍ച്ച് ഒന്ന് മുതല്‍ അപേക്ഷകൾ സ്വീകരിക്കും. ഫോണ്‍ : 0497 2700709


Share our post
Continue Reading

Kannur

ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്

Published

on

Share our post

പിണറായി കമ്മ്യൂണിറ്റി സെന്ററില്‍ തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്‍ കീഴില്‍ എല്‍.എസ്.ജി.ഡി പ്രോജക്ടിനു വേണ്ടി ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഫാർമസിസ്റ്റിന്റെ രണ്ട് ഒഴിവുകളും ആംബുലൻസ് ഡ്രൈവറുടെ ഒരു ഒഴിവുമാണ് ഉള്ളത്. ഫെബ്രുവരി 28 ന് രാവിലെ 11ന് ഫാർമസിസ്റ്റ് തസ്തികയിലേക്കും ഉച്ചയ്ക്ക് 2.30ന് ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്കും സി.എച്ച്.സിയിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. പി.എസ്.സി അംഗീകൃത യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. ഫോണ്‍ : 0490 2342710


Share our post
Continue Reading

Trending

error: Content is protected !!