Connect with us

Kannur

കണ്ണൂർ കയാക്കത്തോൺ നവംബർ 24ന്

Published

on

Share our post

കണ്ണൂർ: കണ്ണൂർ ഡി.ടി.പി.സി, കേന്ദ്ര ടൂറിസം മന്ത്രാലയം കൊച്ചി ഓഫീസ്, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ നവംബർ 24 ന് പറശ്ശിനിക്കടവ് മുതൽ അഴീക്കൽ പോർട്ട് വരെ സംഘടിപ്പിക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് കണ്ണൂർ കയാക്കത്തോൺ സംഘാടക സമിതി യോഗം കെ വി സുമേഷ് എം. എൽ. എ ഉൽഘാടനം ചെയ്തു.

ടൂറിസം വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ മനോജ് ടി.സി അധ്യക്ഷത വഹിച്ചു.കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ കെ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രുതി പി, പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുശീല എ വി, വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീമ പി, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജീഷ് കെ, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ്‌കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പിപി വിനീഷ്, ഡിടിപിസി ഓഫീസ് മാനേജർ വിനീത എം വി, ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ ടി അജയൻ, അഴീക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ് ഐ യോഗേഷ് പി, ജില്ലാ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ കെ സി ശ്രീനിവാസൻ, വേൾഡ് വിഷൻ ന്യൂസ്. തളിപ്പറമ്പ് എം എൽ എയുടെ പ്രതിനിധി ആർ വിപിൻ, ജില്ലാ സ്‌പോർട്‌സ് ഓഫീസർ നിക്കോളാസ് എം എ, സെക്രട്ടറി പ്രദീപൻ എ വി, ഹരിത കേരള മിഷൻ ടെക്നിക്കൽ അസിസ്റ്റന്റ് വി കെ അഭിജത്ത് എന്നിവർ സംസാരിച്ചു

പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ നിന്നും രാവിലെ ഏഴ് മണിക്ക് കയാക്കിങ്ങിന് തുടക്കമാവും. മൊത്തം 11 കി.മീ ദൂരം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർഥികൾ മാറ്റുരയ്ക്കാനെത്തും. സിംഗിൾ കയാക്കുകളും, ഡബിൾ കയാക്കുകളും ഉണ്ടാകും. സിംഗിൾ കയാക്കുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം മൽസരം ഉണ്ടാകും.

ഡബിൾ കയാക്കുകളിൽ പുരുഷ ടീം, സ്ത്രീകളുടെ ടീം, മിക്‌സഡ് ടീം ഉണ്ടാകും. പ്രത്യേകം മൽസരം ഉണ്ടാകും. 50,000 രൂപയാകും ഒന്നാം സ്ഥാനത്തെത്തുന്ന ടീമുകൾക്ക് ലഭിക്കുക. രജിസ്ട്രേഷൻ ഫീസ് സിംഗിൾ കയാക്കിന് 500 രൂപയും ഡബിൾ കയാക്കിനു 1000 രൂപയുമാണ്. രജിസ്‌ട്രേഷന് https:// events.dtpckannur.com/ ഫോൺ: 8590855255


Share our post

Kannur

ഇംഗ്ലീഷ് ഡിപ്ലോമ കോഴ്‌സുകൾക്കായി പരിശീലനം

Published

on

Share our post

കണ്ണൂർ: റീജിണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ബെംഗളൂരു നടത്തുന്ന ഡിപ്ലോമ ഇൻ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ, പിജി ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ലാം ഗ്വേജ് ടീച്ചിങ് എന്നീ കോഴ്സ കളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ കോഴ്‌സുകൾക്കുള്ള പരി ശീലനം തലശ്ശേരിയിൽ അധ്യാപകരുടെ കൂട്ടായ്മയായ റീമേറ്റ്സ് നടത്തുന്നുണ്ട്. ഫോൺ: 9446675440,7559013412.


Share our post
Continue Reading

Kannur

ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍; മെഗാ ഡ്രൈവ് ജൂണ്‍ 14 മുതല്‍ കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍

Published

on

Share our post

കണ്ണൂര്‍: ജില്ലയില്‍ ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ലക്ഷ്യമിട്ട് വിജ്ഞാന കണ്ണൂര്‍ തൊഴില്‍ ഡ്രൈവ് ജൂണ്‍ 14 ന് ആരംഭിക്കുമെന്ന് വിജ്ഞാന കേരളം സംസ്ഥാന അഡൈ്വസര്‍ ഡോ. തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന മെഗാതൊഴില്‍ മേളയില്‍ 100 കമ്പനികള്‍ പങ്കെടുക്കും. ഇതിലൂടെ 50000 തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും വിജ്ഞാനകണ്ണൂര്‍ തൊഴില്‍ ഡ്രൈവര്‍ വിജയിപ്പിക്കുന്നതിനായി രജിസ്‌ട്രേഷന്‍ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി ജില്ലാ കൗണ്‍സില്‍ രൂപീകരിച്ചുവെന്നും ഡോ.തോമസ് ഐസക് പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ വാര്‍ഡുകളിലും സന്നദ്ധപ്രവര്‍ത്തകര്‍ മെയ് 23 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ ഗൃഹസന്ദര്‍ശനം നടത്തി ഉദ്യോഗാര്‍ഥികളുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സഹായം നല്‍കും. കൂടാതെ എല്ലാ ലൈബ്രറികളിലും സര്‍ക്കാര്‍ ഓഫീസുകളിലും ലഭ്യമായ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ജോബ് മേളയില്‍ പങ്കെടുക്കാന്‍ കഴിയില്ല. മെയ് 31 മുതല്‍ സന്നദ്ധപ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളെ ബന്ധപ്പെട്ട് വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ച് തൊഴിലവസരങ്ങള്‍ പരിചയപ്പെടുത്തും. താല്പര്യമുള്ളവര്‍ ഡിജിറ്റല്‍ വര്‍ക്ക് മാനേജ്‌മെന്റ് സിസ്റ്റം പ്ലാറ്റ്‌ഫോമില്‍ അപേക്ഷിക്കണം.

അസാപ്പിന്റെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള പരിശീലനം നല്‍കും. ജൂണ്‍ ഏഴു മുതല്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ വനിതാ കോളേജില്‍ വിഷയാധിഷ്ഠിത പരിശീലനം നല്‍കും.മെഗാ തൊഴില്‍ മേളയോടൊപ്പം പ്രാദേശിക ജോലികള്‍ക്ക് വേണ്ടിയുള്ള ചെറു മേളകളും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കും. ഇത്തരത്തില്‍ പതിനായിരം തൊഴിലവസരങ്ങള്‍ കണ്ടെത്താനാണ് വിജ്ഞാനകേരളം ജില്ലാ മിഷന്‍ ലക്ഷ്യമിടുന്നത്.

ഇതിനു പുറമെ എല്ലാ ശനിയാഴ്ചകളിലും തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ നടത്തും. എല്ലാ കോളേജുകളിലും 50 കമ്പ്യൂട്ടര്‍ വീതമുള്ള ലാബുകള്‍ സജ്ജമാക്കുന്നത് സംബന്ധിച്ച് കിഫ്ബിയുടെ യോഗം അടുത്തമാസം ചേരും. രണ്ടുമാസം നീളുന്ന വിജ്ഞാന കണ്ണൂര്‍ തൊഴില്‍ ഡ്രൈവ് ജൂലൈ അവസാനം നടക്കുന്ന മെഗാ ഗള്‍ഫ് റിക്രൂട്ട്‌മെന്റോടുകൂടിയാണ് അവസാനിക്കുക. ഗള്‍ഫിലേക്കുള്ള ഇരുപതിനായിരം തൊഴില്‍ അവസരങ്ങളാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ഇതിലേക്കുള്ള അപേക്ഷകള്‍ പിന്നീട് സ്വീകരിക്കും.

ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം മെയ് 21, 22 തീയതികളില്‍ പഞ്ചായത്ത്,നഗരസഭ അടിസ്ഥാനത്തില്‍ നടക്കും. ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തകര്‍, കെ.പി.ആര്‍, ഡി.പി.ആര്‍ എന്നിവര്‍ക്ക് മെയ് 16 ന് ജില്ലാപഞ്ചായത്ത് ഹാളില്‍ പരിശീലനം നല്‍കും.കെ. വി. സുമേഷ് എം എല്‍. എ, ഹാന്‍വീവ് ചെയര്‍മാന്‍ ടി. കെ. ഗോവിന്ദന്‍ മാസ്റ്റര്‍, വിജ്ഞാന കേരളം ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത്ത് എന്നിവര്‍ പങ്കെടുത്തു.


Share our post
Continue Reading

Kannur

മൺപാത്ര നിർമാണ തൊഴിലാളികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം

Published

on

Share our post

കണ്ണൂർ: പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടതും കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്തതുമായ, മണ്‍പാത്ര നിര്‍മാണം കുലത്തൊഴിലാക്കിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60വയസ്സ്. www.bwin.kerala.gov.in പോര്‍ട്ടല്‍ വഴി അപേക്ഷ മെയ് 31 നകം അപേക്ഷിക്കാം. മുന്‍വര്‍ഷങ്ങളില്‍ പ്രസ്തുത പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചവരും അവരുടെ കുടുംബാംഗങ്ങളും, 2024-25 വര്‍ഷത്തില്‍ ഓണ്‍ലൈനായി അപേക്ഷിച്ചവരും പുതുതായി അപേക്ഷിക്കേണ്ടതില്ല. വെബ്‌സൈറ്റ്: www.bcdd.kerala.gov.in


Share our post
Continue Reading

Trending

error: Content is protected !!