Connect with us

Kannur

നൂറ്റാണ്ട് മുന്‍പ് മനുഷ്യവിസര്‍ജ്യം വളമാക്കി വിറ്റ് തലശ്ശേരി; തെളിവായി നഗരസഭയുടെ നോട്ടീസ്‌

Published

on

Share our post

കണ്ണൂര്‍: മുക്കാല്‍നൂറ്റാണ്ട് മുന്‍പ് തലശ്ശേരി നഗരസഭ മനുഷ്യവിസര്‍ജ്യവും മാലിന്യവും വളമാക്കി വില്‍പ്പന നടത്തിയിരുന്നു. വിലയുള്‍പ്പെടെ നല്‍കിയ അറിയിപ്പുമായായിരുന്നു വില്‍പ്പന. മാലിന്യനിര്‍മാര്‍ജനം വലിയ വെല്ലുവിളിയായിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ 75 വര്‍ഷം മുന്‍പ് നഗരസഭ മാതൃകാപരമായി ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നുവെന്നാണ് തെളിയുന്നത്.

തലശ്ശേരി നഗരസഭാപരിധിയിലെ വീടുകളില്‍ അക്കാലത്ത് ഇന്നുകാണുന്ന രീതിയിലുള്ള ശൗചാലയമില്ലായിരുന്നു. അതിനാല്‍ വീടുകളില്‍ നിന്നുള്ള മനുഷ്യവിസര്‍ജ്യം തൊഴിലാളികള്‍ ശേഖരിച്ച് കൊണ്ടുപോകുകയായിരുന്നു. ഇതാണ് പിന്നീട് ഉണക്കിപ്പൊടിച്ച് വില്‍പ്പനയ്ക്കുവെച്ചത്. 1948-ല്‍ നഗരസഭ പുറത്തിറക്കിയ സ്മരണികയിലാണ് ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കിയത്.

‘കാട്ടവും മലവും കൊണ്ടുണ്ടാക്കപ്പെട്ട കമ്പോസ്റ്റ് വളം പൊടിയായിട്ടുള്ളതും യാതൊരു വാസനയില്ലാത്തതുമാകുന്നു. ഇത് വളരെ ഗുണമുള്ളതുമായ വളവും വില വളരെ കുറവുള്ളതുമാകുന്നു.

ഒരു ടണ്ണിന് 10 അണ പ്രകാരം എല്ലാ കാലത്തും വില്‍ക്കപ്പെടുന്നതാണ്. അധിക വിവരങ്ങള്‍ക്ക് തലശ്ശേരി മുനിസിപ്പല്‍ ആപ്പീസില്‍ അന്വേഷിക്കുക.’ ഇങ്ങനെയായിരുന്നു കമ്പോസ്റ്റ് വളം എന്ന തലക്കെട്ടോടെയുള്ള അറിയിപ്പ്. ഇതിന്റെ ഇംഗ്ലീഷ് രൂപത്തിന് താഴെയായിട്ടായിരുന്നു മലയാളത്തിലുള്ള അറിയിപ്പ്.

അഭിനന്ദിച്ച് മദ്രാസ് മുഖ്യമന്ത്രി

ബ്രിട്ടീഷ് ഭരണകാലത്തും മദ്രാസ് പ്രസിഡന്‍സിയുടെയും സ്വാതന്ത്ര്യത്തിനുശേഷം കേരളസംസ്ഥാനം രൂപം കൊള്ളുന്നതുവരെ മദ്രാസ് സംസ്ഥാനത്തിന്റെയും ഭാഗമായിരുന്നു തലശ്ശേരി. മദ്രാസ് മുഖ്യമന്ത്രിയായിരുന്ന രാമസ്വാമി റെഡ്ഢി തലശ്ശേരി നഗരസഭയെ അഭിനന്ദിച്ച് 1948 ജൂണ്‍ 26 -നാണ് കത്ത് അയച്ചത്.

തലശ്ശേരി നഗരസഭയുടെ ശുചിത്വനിലവാരത്തെ അഭിനന്ദിച്ച് മദ്രാസ് മുഖ്യമന്ത്രിയായിരുന്ന രാമസ്വാമി റെഡ്ഢിയുടെ അഭിനന്ദനക്കത്ത്, മനുഷ്യവിസര്‍ജ്യവും മറ്റും കൊണ്ടുണ്ടാക്കിയ കമ്പോസ്റ്റ് വളം വില്‍പ്പനയ്ക്ക് നല്‍കുന്നതായി 1948 -ല്‍ തലശ്ശേരി നഗരസഭ പുറത്തിറക്കിയ അറിയിപ്പ്.
നഗരസഭയുടെ പൊതുശുചിത്വനിലവാരത്തെ അഭിനന്ദിച്ചായിരുന്നു കത്ത്. മറ്റ് നഗരസഭകളിലെവിടെയും ഈ നിലവാരമുള്ള നഗരസഭ കാണാനാകില്ലെന്നും അത് മാതൃകയാക്കണമെന്നുമുള്ള നിര്‍ദേശമായിരുന്നു കത്തില്‍. മലബാറിലെ ആദ്യനഗരസഭകളിലൊന്നായ തലശ്ശേരിനഗരസഭ 1866-ലാണ് നിലവില്‍ വന്നത്. മുനിസിപ്പല്‍ കമ്മിഷന്‍ എന്നായിരുന്നു പേര്. 1885 -ല്‍ മുനിസിപ്പല്‍ കൗണ്‍സിലായി മാറി.


Share our post

Kannur

കല്യാണിക്ക്‌ 95ലും ഇ.എസ്.എൽ.സിയുടെ പത്രാസ്‌

Published

on

Share our post

പാനൂർ:‘അന്ന് പഠിപ്പ് എന്നൊക്കെ പറയുന്നത് ആരും കാര്യത്തിലെടുത്തിരുന്നില്ല. അമ്മയുടെ നിസ്സഹകരണം കാര്യമാക്കാതെ അച്ഛൻ നൽകിയ പ്രോത്സാഹനമാണ് ഇ.എസ്.എൽ.സി വരെയെത്തിച്ചത്. ക്ലാസിലെ 24 പേർ പരീക്ഷ എഴുതിയതിൽ ഞാനും മാധവിയും പത്മാവതിയും ജയിച്ചു’. –-തൊണ്ണൂറ്റിയഞ്ച്‌ കഴിഞ്ഞിട്ടും ഓർമകൾക്ക് കോട്ടം തട്ടാതെ മൊകേരി കൂരാറയിൽ കുനിയിൽ മാമൻസിൽ കെ.പി കല്യാണി വിശദീകരിക്കുമ്പോൾ പഴയ സ്‌കൂൾ കുട്ടിയുടെ ആവേശം. പാനൂർ പച്ചാറത്ത് സ്‌കൂളിലായിരുന്നു പഠനം. അതിന്റെ മികവിൽ ഇന്നും മലയാളത്തിലും ഇംഗ്ലീഷിലും തെറ്റില്ലാതെ എഴുതാൻ കഴിയും. ഭർത്താവ് കുഞ്ഞമ്പു മരിച്ചിട്ട് 35 വർഷമായി. പഠിപ്പിക്കും എന്ന് വാഗ്ദാനം നൽകിയായിരുന്നു കുഞ്ഞമ്പുവേട്ടൻ കല്യാണം കഴിച്ചതെന്നും എന്നാൽ കോൺഗ്രസുകാരനായ ഭർത്താവ് പിന്നെ സ്‌കൂളിലയച്ചില്ലെന്നും കല്യാണി ചിരിച്ചുകൊണ്ട്‌ പറയുന്നു. 1940 കാലഘട്ടത്തിൽ മൊകേരി മേഖലയിലെ ചുരുക്കം കമ്യൂണിസ്‌റ്റ്‌ പാർടി പ്രവർത്തകരിൽ ഒരാളായിരുന്നു കല്യാണിയുടെ അച്ഛൻ മാമൻ ഗുരിക്കൾ. അച്ഛന്റെ രാഷ്ട്രീയപാത പിന്തുടരുന്ന കല്യാണിക്ക് എന്നും രാവിലെ ആറോടെ ദേശാഭിമാനി പത്രം കിട്ടണം.
തൊണ്ണൂറ്റിയഞ്ചിലും കണ്ണടയില്ലാതെ അരിച്ചുപെറുക്കിയുള്ള വായന. നേതാക്കളോടടക്കം രാഷ്ട്രീയം ചർച്ചചെയ്യും. പത്രവായനയ്ക്കുശേഷം പറമ്പിലേക്കിറങ്ങുന്ന കല്യാണി കൃഷിയിൽ മുഴുകും. പാർടി നിർദേശിക്കുന്ന സ്ഥാനാർഥിക്കല്ലാതെ വോട്ട്‌ ചെയ്തിട്ടില്ലെന്നും ഓപ്പൺ വോട്ട് ചെയ്യാൻ സാഹചര്യമുണ്ടായില്ലെന്നും കല്യാണി പറഞ്ഞു. നടക്കാനും പടവുകൾ കയറാനും അമ്മയ്ക്ക് പരസഹായം ആവശ്യമില്ലെന്നും മകൻ പുരുഷോത്തമൻ പറഞ്ഞു.


Share our post
Continue Reading

Kannur

1500 വീടുകളിൽ കെ ഫോണെത്തി 300 ബി.പി.എൽ കുടുംബങ്ങൾക്കും സൗജന്യ കണക്‌ഷൻ

Published

on

Share our post

കണ്ണൂർ:ജില്ലയിൽ 1500 വീടുകളിൽ കെ ഫോണെത്തി. പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ വഴിയാണ്‌ കെ ഫോൺ കണക്‌ഷൻ ലഭ്യമാക്കുന്നത്‌. 80 ശതമാനം സർക്കാർ ഓഫീസുകളിലും കണക്‌ഷൻ ലഭ്യമായിട്ടുണ്ട്‌.
നിലവിൽ ഇന്റർനെറ്റ്‌ കണക്‌ഷനാണ്‌ കെ ഫോണിൽ നൽകുന്നത്‌. അടുത്ത ഘട്ടത്തിൽ ഒടിടി പ്ലാറ്റ്‌ ഫോംകൂടി ലഭ്യമാക്കുന്നതിനാണ്‌ ലക്ഷ്യമിടുന്നത്‌. കണ്ണൂർ നഗരത്തിലാണ്‌ ഏറ്റവും കൂടുതൽ വീടുകളിൽ കെ ഫോൺ എത്തിയത്‌. മലയോരമേഖലയിലടക്കം കണക്‌ഷനെടുക്കുന്നതിന്‌ ആളുകൾ താൽപ്പര്യമെടുക്കുന്നുണ്ട്‌.
ഒരു മാസത്തേക്കും മൂന്ന്‌ മാസം, ആറ്‌ മാസം, ഒരുവർഷം എന്നിങ്ങനെയുള്ള ടേം പ്ലാനുകളുമാണ്‌ കെ ഫോണിനുള്ളത്‌. എല്ലാ കണക്‌ഷനുകൾക്കും മോഡം സൗജന്യമാണ്‌. ആറ്‌ മാസം മുതലുള്ള പ്ലാനുകൾക്ക്‌ സൗജന്യ കണക്‌ഷൻ ലഭിക്കും. അതിനു താഴെയുള്ളവയ്‌ക്ക്‌ കേബിളുകളുടെ ദൂരം കണക്കാക്കിയാണ്‌ ചാർജ്‌ നിശ്‌ചയിക്കുക. 20 എംപി വേഗതയുള്ള ഒരുമാസത്തെ മിനിമം പ്ലാനിന്‌ 299 രൂപയാണ്‌ കെ ഫോൺ ഈടാക്കുന്നത്‌. മൂന്ന്‌ മാസത്തെ പ്ലാനിന്‌ 15 ദിവസവും ആറ്‌ മാസത്തെ പ്ലാനിന്‌ 30 ദിവസവും ഒരു വർഷത്തെ പ്ലാനിന്‌ 60 ദിവസവും അധികം ലഭിക്കും.
300 ബിപിഎൽ കുടുംബങ്ങൾക്കും കെ ഫോൺ വഴി ഇന്റർനെറ്റ്‌ കണക്‌ഷൻ നൽകിയിട്ടുണ്ട്‌. പൂർണമായും സൗജന്യമായാണിത്‌. തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തി നൽകിയ പട്ടിക പ്രകാരമാണ്‌ ബിപിഎൽ കുടുംബങ്ങൾക്ക്‌ കണക്‌ഷൻ നൽകുന്നത്‌.


Share our post
Continue Reading

Breaking News

എ.ഡി.എം നവീന്‍ബാബുവിന്റെ മരണം; പി.പി. ദിവ്യയ്ക്ക് ജാമ്യം

Published

on

Share our post

തലശ്ശേരി: കണ്ണൂര്‍ എ.ഡി.എം. കെ. നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് ജാമ്യം. ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യം അനുവദിച്ചത്. ജില്ല വിടാൻ പാടില്ല, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരാകണം എന്നീ ഉപാധികളിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച വാദംകേട്ട കോടതി വിധിപറയാന്‍ മാറ്റുകയായിരുന്നു. കളക്ടറോട് നവീന്‍ബാബു കുറ്റസമ്മതം നടത്തിയെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. ആരോപണം നിലനില്‍ക്കുന്നതല്ല. ദിവ്യ അന്വേഷണസംഘവുമായി സഹകരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായി. കൈക്കൂലി നല്‍കിയതിന് ശാസ്ത്രീയ തെളിവ് നല്‍കി. യാത്രയയപ്പ് ദൃശ്യം ദിവ്യ കൈമാറിയിട്ടില്ല എന്നീ വാദങ്ങളും ദിവ്യ കോടതിയില്‍ അവതരിപ്പിച്ചു. സ്ത്രീയാണെന്നും ഭരണാധികാരിയായിരുന്നുവെന്നും പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ അമ്മയാണെന്നും ജാമ്യഹര്‍ജിയുടെ വാദത്തിനിടെ പ്രതിഭാഗം വാദിച്ചിരുന്നു.

ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യം അനുവദിക്കരുതെന്ന് നവീന്‍ബാബുവിന്റെ കുടുംബവും ആവശ്യപ്പെട്ടു. എന്നാല്‍, അന്വേഷണത്തിന്റെ ഏതുഘട്ടത്തിലും സഹകരിക്കുമെന്നായിരുന്നു ദിവ്യയുടെ അഭിഭാഷകന്റെ വാദം.


Share our post
Continue Reading

PERAVOOR13 hours ago

എന്‍.എസ്.എസ് അവാര്‍ഡ് തിളക്കവുമായി എടത്തൊട്ടി ഡീപോള്‍ കോളേജ്

Kerala13 hours ago

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

Kerala13 hours ago

കെ.എസ്‌.ആർ.ടി.സിക്ക്‌ 30 കോടി രൂപകൂടി അനുവദിച്ചു

Kerala13 hours ago

ശബരിമലയിൽ പതിനാറായിരത്തോളം ഭക്തർക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം

Kerala14 hours ago

ഒ​റ്റ​ദി​വ​സം മൂ​ന്നു​കോ​ടി യാ​ത്ര​ക്കാ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യ്ക്ക് ച​രി​ത്ര നേ​ട്ടം

Kannur15 hours ago

കല്യാണിക്ക്‌ 95ലും ഇ.എസ്.എൽ.സിയുടെ പത്രാസ്‌

Kannur15 hours ago

1500 വീടുകളിൽ കെ ഫോണെത്തി 300 ബി.പി.എൽ കുടുംബങ്ങൾക്കും സൗജന്യ കണക്‌ഷൻ

Kerala15 hours ago

ടെലിവിഷൻ താരം നിതിൻ ചൗഹാൻ അന്തരിച്ചു

Kerala15 hours ago

തമിഴ്‌നാട്ടില്‍ നിന്ന് സൗജന്യറേഷനരി ശേഖരിച്ച് കേരളത്തിലേക്ക് കടത്തും; ഇവിടെയെത്തിയാല്‍ ബ്രാന്‍ഡഡ്‌

Kerala16 hours ago

അടിപൊളിയാകാന്‍ രാമക്കല്‍മേട്; ടൂറിസം ഭൂപടത്തില്‍ മികച്ച ഇടമുറപ്പിക്കാന്‍ പദ്ധതിയൊരുങ്ങുന്നു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!