Connect with us

Kerala

അടുത്ത അഞ്ചു ദിവസം കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: വിവിധ ജില്ലകളില്‍ അടുത്ത അഞ്ചു ദിവസം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ചൊവ്വാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ വെള്ളിയാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ശനിയാഴ്ചയും ആണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് നില നില്‍ക്കുന്നതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post

Kerala

വരൂ വയനാട്ടിലേക്ക്; കണ്ണിനും മനസ്സിനും കുളിരായി പാലാക്കുളി

Published

on

Share our post

ശാന്തസുന്ദരമായി ഒഴുകി കബനിയില്‍ ചേരുന്ന പുഴ, പുഴയരികില്‍ പ്രദേശവാസികള്‍ നട്ടുപിടിച്ച തണല്‍മരങ്ങള്‍, ആഴംകുറഞ്ഞ പുഴയിലെ തടയണ, പരന്നുകിടക്കുന്ന കൃഷിയിടങ്ങള്‍. പാലാക്കുളിയുടെ ഈ സൗന്ദര്യം അധികമാരും ആസ്വദിക്കാനിടയില്ല. ഇങ്ങനെയൊരു സ്ഥലം മാനന്തവാടി നഗരത്തില്‍നിന്ന് വിളിപ്പാടകലെയുണ്ടെന്ന് അധികമാര്‍ക്കും അറിയില്ലെന്നതുതന്നെ കാരണം.പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ടതാണ് വയനാട്. ജീവിതത്തിന്റെ എല്ലാ തിരക്കുകളില്‍നിന്നുമകന്ന് അല്പനേരം സ്വസ്ഥമായി ജീവിക്കാന്‍ മറ്റുജില്ലകളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ വയനാടിനെ തേടിയെത്തുന്നതും അതുകൊണ്ടുതന്നെ. വിനോദസഞ്ചാരത്തിന് വളക്കൂറുള്ള വയനാട്ടില്‍ വര്‍ഷങ്ങളായുള്ള സ്ഥിരംകേന്ദ്രങ്ങളാണുള്ളത്. വിനോദസഞ്ചാരകേന്ദ്രമായി ഉയര്‍ത്താനുള്ള ഒട്ടേറെ സ്ഥലങ്ങള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടെങ്കിലും ആരും അതൊന്നും അത്ര കാര്യമാക്കുന്നില്ലെന്നാണ് ആരോപണം. തദ്ദേശസ്ഥാപനങ്ങള്‍ മനസ്സുവെച്ചാല്‍ വിനോദസഞ്ചാരകേന്ദ്രമായി ഉയര്‍ത്തിയെടുക്കാന്‍ സാധിക്കുന്ന ഒട്ടേറെ കേന്ദ്രങ്ങള്‍ ജില്ലയിലുണ്ട്. അത്തരമൊരു പ്രദേശമാണ് പാലാക്കുളി.

മാനന്തവാടി-തലശ്ശേരി റോഡിലെ പാലാക്കുളി കവലയില്‍നിന്ന് ഇടത്തേക്കു തിരിഞ്ഞ് ഏകദേശം ഒരുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാലാക്കുളിയിലെ ഈ കേന്ദ്രത്തിലെത്തും. മാനന്തവാടി-തലശ്ശേരി റോഡിലെ കുഴിനിലത്തുനിന്ന് പ്രദേശത്തേക്ക് ഏകദേശം അരക്കിലോമീറ്റര്‍ ദൂരമേയുള്ളൂ. റോഡിന്റെ 250 മീറ്ററോളം ഭാഗം ടാര്‍ചെയ്യാനുണ്ട്. ഇത് ടാര്‍ചെയ്ത് ഗതാഗതയോഗ്യമാക്കിയാല്‍ തലപ്പുഴ ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് പാലാക്കുളിയെത്താതെ കുഴിനിലംവഴി തടയണയുടെ പരിസരത്തെത്താം.

മുഖച്ഛായ മാറ്റിയത് തടയണ

രണ്ടുവര്‍ഷംമുന്‍പ് പുഴയ്ക്കുകുറുകേ നിര്‍മിച്ച തടയണയാണ് പ്രദേശത്തിന്റെ മുഖച്ഛായ മാറ്റിയത്. മന്ത്രി ഒ.ആര്‍. കേളുവിന്റെ കാര്യക്ഷമമായുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് തടയണ യാഥാര്‍ഥ്യമായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. റോഡ് ടാറിങ്ങിനായി ഇരുപതുലക്ഷം രൂപയും അനുവദിച്ചിരുന്നു.

പാലാക്കുളി പുഴയ്ക്കുകുറുകേ നിര്‍മിച്ച തടയണ

പുഴയോരംവരെ ടാറിട്ട റോഡുണ്ട്. പുഴയ്ക്ക് അധികം ആഴവുമില്ല. ഒന്നരമീറ്ററോളം മാത്രം താഴ്ചയുള്ള പുഴയില്‍ ചെളി അടിഞ്ഞുകൂടിയിട്ടില്ല. അതുകൊണ്ടുതന്നെ കുട്ടികളെ നീന്തല്‍ പഠിപ്പിക്കാനും മറ്റും ഈ സ്ഥലം ഏറെ പ്രയോജനപ്പെടുമെന്ന് പ്രദേശവാസികള്‍ പറയുന്നു. ഒരു കോടി രൂപ ചെലവില്‍ നിര്‍മിച്ച തടയണ രണ്ടുവര്‍ഷം മുന്‍പാണ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്തത്. പുഴയുടെ അരികുകെട്ടി സംരക്ഷിക്കുന്നതിനായി മന്ത്രി ഇരുപതുലക്ഷം രൂപ അനുവദിക്കുമെന്നുപറഞ്ഞെങ്കിലും അത് ഇതുവരെ ലഭിച്ചില്ല. സംരക്ഷണഭിത്തി കെട്ടി സുരക്ഷയൊരുക്കാത്തപക്ഷം തടയണ തകരാനിടയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

പൂപ്പാടമൊരുക്കി പ്രദേശവാസികള്‍

പ്രദേശത്ത് വന്നുപോകുന്നവരുടെ മാനസികോല്ലാസത്തിനായി പൂപ്പാടം നിര്‍മിക്കുന്നത് സമീപത്ത് താമസിക്കുന്നവരുടെ രീതിയാണ്. പുഴയരികിലും റോഡരികിലുമായി ഒട്ടേറെ തണല്‍മരങ്ങളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയും മറ്റുമാണ് തണല്‍മരങ്ങള്‍ വെച്ചുപിടിപ്പിച്ചത്. കഴിഞ്ഞവര്‍ഷം നയനമനോഹരമായ ചെണ്ടുമല്ലിപ്പാടമാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിച്ചതെങ്കില്‍ ഈവര്‍ഷം സൂര്യകാന്തിപ്പാടം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികള്‍.

വേണം, കുട്ടികളുടെ പാര്‍ക്ക്

മാനന്തവാടി നഗരസഭയിലെ 31-ാം വാര്‍ഡിലുള്‍പ്പെടുന്ന പ്രദേശമാണിത്. പുഴയോരത്തും മറ്റുമായി മുക്കാല്‍ ഏക്കറോളം സ്ഥലം വെറുതേ കിടക്കുന്നുണ്ട്. രണ്ട് ലോമാസ്റ്റ് ലൈറ്റുകള്‍ സമീപത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് നിര്‍മിച്ചാല്‍ വൈകുന്നേരങ്ങളും അവധിദിവസങ്ങളിലും വ്യായാമത്തിനുപറ്റിയ ഇടമാവും. കുട്ടികള്‍ക്ക് ആസ്വദിക്കാനുള്ള പാര്‍ക്ക് മാനന്തവാടിയില്‍ എവിടെയുമില്ല. ആകെയുള്ളത് മാനന്തവാടിയിലെ പഴശ്ശിപാര്‍ക്കാണെങ്കിലും ഇവിടെയുള്ള ഇരിപ്പിടവും കുട്ടികള്‍ക്ക് കളിക്കാനുള്ള ഉപകരണങ്ങളും തുരുമ്പെടുത്തുനശിക്കുകയാണ്. കുട്ടികള്‍ക്കായുള്ള പാര്‍ക്ക് പാലാക്കുളിയില്‍ സജ്ജീകരിക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്. തടയണ പ്രയോജനപ്പെടുത്തി ബോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനും തടസ്സമില്ല. മതിയായ ഇരിപ്പിടങ്ങളും മറ്റും ഒരുക്കി പ്രദേശത്തെ മികച്ച വിനോദസഞ്ചാരകേന്ദ്രമായി ഉയര്‍ത്തണമെന്ന ആവശ്യമാണുയരുന്നത്.

പരിഹരിക്കണം സമൂഹവിരുദ്ധശല്യം

വിനോദസഞ്ചാരകേന്ദ്രമാക്കാനായി നാട്ടുകാര്‍ ആത്മാര്‍ഥമായി ഇടപെടുമ്പോഴും ഇവിടെയുള്ള സമൂഹവിരുദ്ധരുടെ ശല്യം തലവേദനയാവുന്നുണ്ട്. ഭക്ഷണവുമായി വാഹനങ്ങളിലെത്തി അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച് കടന്നുകളയുന്നവരുണ്ട്.

മദ്യക്കുപ്പികള്‍ റോഡിലെറിഞ്ഞ് പൊട്ടിച്ച് പുഴയിലേക്കെറിഞ്ഞ് ശല്യം സൃഷ്ടിക്കുന്നവരുമുണ്ട്. അവധിനേരങ്ങളിലും രാത്രിയും മറ്റും പോലീസിന്റെ ശ്രദ്ധ ഈ ഭാഗത്ത് വേണമെന്നാണ് ആവശ്യം.


Share our post
Continue Reading

Kerala

പ്രമുഖ ജ്യോതിഷപണ്ഡിതൻ പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു

Published

on

Share our post

തിരുവനന്തപുരം: പ്രശസ്ത ജ്യൗതിഷിയും വാഗ്മിയും ഗ്രന്ഥകാരനുമായ പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാട്(95) അന്തരിച്ചു. കുറച്ചുകാലമായി വട്ടിയൂർക്കാവ് മണികണ്‌ഠേശ്വരം ക്ഷേത്രത്തിനടുത്ത് ഐശ്വര്യ ബംഗ്ലാവിലായിരുന്നു താമസം. അസുഖബാധിതനായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകീട്ടാണ് അന്ത്യം. തൃപ്പൂണിത്തുറ ഏരൂരിലെ എളപ്രക്കോടത്ത് മനയിലെ അംഗമാണ്.

പൂഞ്ഞാർ രാജവംശത്തിലെ കേണൽ ഗോദവർമരാജയുടെ സഹോദരീപുത്രി ഭവാനി തമ്പുരാട്ടിയെ വിവാഹം കഴിച്ചശേഷം പൂഞ്ഞാർ കാഞ്ഞിരമറ്റം പാലസിലായിരുന്നു താമസിച്ചിരുന്നത്. ഗുരുകുലവാസത്തിൽ അഭ്യസനം കഴിഞ്ഞ അദ്ദേഹം നാടുവിട്ട് ആദ്യകാലത്ത് തഞ്ചാവൂരിൽ താമസിച്ചിരുന്നു. പിന്നീട് എറണാകുളത്ത് ഡാൻസ് മാസ്റ്ററായും കോഴിക്കോട് ആകാശവാണി ഉദ്യോഗസ്ഥനായും പ്രവർത്തിച്ചു. വിഴിഞ്ഞം പൗർണമിക്കാവ് ബാലത്രിപുരസുന്ദരി ദേവീക്ഷേത്രത്തിലെ തന്ത്രിയാണ്.

വേദം, സംഗീതം, നൃത്തകല, വിവിധ ഭാഷകൾ എന്നിവയിൽ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. രാജ്യത്തെ പല പ്രമുഖ രാഷ്ട്രീയനേതാക്കളുടെയും സ്വകാര്യ ജ്യൗതിഷിയായിരുന്ന അദ്ദേഹം ‘മാതൃഭൂമി’യടക്കം പല പ്രസിദ്ധീകരണങ്ങളിലും കവിതകളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. േജ്യാതിഷരംഗത്ത് പ്രവചനസ്വഭാവമുള്ളതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. 100 വർഷത്തെ പഞ്ചാംഗം ഗണിച്ച് എഴുതിയിരുന്നു.

ആന്ധ്ര സർക്കാരിന്റെ ആർഷജ്ഞാനസരസ്വതി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ, കെ.ജെ.യേശുദാസ് തുടങ്ങി നിരവധിപേർ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ബഹ്‌െെറനിലെ ഷെയ്ക്ക് അടക്കം നിരവധി വ്യക്തികൾ പൂഞ്ഞാറിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഭവാനി തമ്പുരാട്ടി. മക്കൾ: മഞ്ജുള വർമ(റിട്ട. കാത്തലിക് സിറിയൻ ബാങ്ക്), അജയ്‌വർമ രാജ(ഏഷ്യാനെറ്റ്), രഞ്ജിനി വർമ(മുൻ ആകാശവാണി മ്യൂസിക് പ്രൊഡ്യൂസർ). മരുമക്കൾ: മോഹനവർമ(റിട്ട. സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ), പ്രസാദ് വർമ(റിട്ട. എഫ്.എ.സി.ടി. ഉദ്യോഗസ്ഥൻ), രസിക. മൃതദേഹം വട്ടിയൂർക്കാവിലെ വീട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ തൃപ്പൂണിത്തുറ അന്യോന്യത്തിലേക്കു കൊണ്ടുപോകും. 10-ന്‌ സംസ്‌കാരം.

പ്രവചനങ്ങൾകൊണ്ട് വിശ്വാസമുയർത്തിയ മിത്രൻ നമ്പൂതിരിപ്പാട്

കോട്ടയം: ജ്യോതിഷം അംഗീകരിക്കാൻ ആധുനികശാസ്ത്രം വിമുഖമായിരുന്നപ്പോഴും സത്യമായി ഭവിച്ച പ്രവചനങ്ങൾകൊണ്ട് പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാട് വിസ്മയം തീർത്തു. ആ പ്രവചനങ്ങൾ ചിലരുടെ ജീവിതം മാറ്റിമറിച്ചു. അതോടെ അദ്ദേഹം ചിലർക്ക് സത്യം നിറഞ്ഞ വിശ്വാസമായി വളർന്നു. അങ്ങനെ അദ്ദേഹത്തിന്റെ അടുപ്പങ്ങളിലേക്ക് ഇന്ദിരാഗാന്ധിയും എൽ.കെ.അദ്വാനിയും കെ. കരുണാകരനുമൊക്കെ എത്തി. ലോകത്തിന്റെ പല ഭാഗത്തും മിത്രൻ നന്പൂതിരിപ്പാടിന് സ്നേഹസൗഹൃദങ്ങളുണ്ടായി.

രാഷ്ട്രസുരക്ഷ അടക്കമുള്ള കാര്യങ്ങളിൽ മിത്രൻ നമ്പൂതിരിപ്പാട് മുന്നറിയിപ്പ് നൽകി. 2001-ൽ ഇന്ത്യയിൽ അനർഥമുണ്ടാകുമെന്ന് താൻ മുന്നറിയിപ്പ് നൽകിയതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വാർത്ത കണ്ട് എൽ.കെ. അദ്വാനി വിളിച്ചു. ‘യുദ്ധംപോലുമുണ്ടാകാം.’ -മിത്രൻ അറിയിച്ചു. 2001 ഡിസംബർ 13-ന് പാർലമെന്റിന് നേരേ ഭീകരാക്രമണം ഉണ്ടായി.

കെ. കരുണാകരനുമായുള്ള ബന്ധത്തെക്കുറിച്ച് മിത്രൻ നമ്പൂതിരിപ്പാട് പറഞ്ഞത് ഇങ്ങനെ

‘1941-ലാണ് ഞാനും അദ്ദേഹവും ആദ്യമായി കാണുന്നത്. എന്റെ ജ്യേഷ്ഠനും കരുണാകരനും പരിചയക്കാരായിരുന്നു. അങ്ങനെ ഇടയ്ക്കിടെ അദ്ദേഹം ഇല്ലത്ത് വരും. ജ്യോതിഷ ശാസ്ത്രജ്ഞൻ എന്ന നിലയിൽ ബന്ധപ്പെടുന്നത് 1970-ലാണ്. എം.എൽ.എ.യായിക്കഴിഞ്ഞ് മന്ത്രിസ്ഥാനം ഏറ്റെടുക്കാനുള്ള മുഹൂർത്തം കുറിച്ചുകൊടുത്തു. പിന്നീട് പ്രവചിച്ചതൊക്കെ സംഭവിച്ചതുകൊണ്ടാകാം അദ്ദേഹത്തിന് എന്നിൽ വിശ്വാസമുണ്ടായത്.’ രാജൻ കേസിൽപ്പെട്ട് അധികാരം നഷ്ടമായത്, മരണത്തിന്റെ വക്കിലെത്തിച്ച കാർ അപകടം, സഹധർമിണിയുടെ മരണം, ചാരക്കേസിന്റെ പേരിൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത് …അങ്ങനെ പല ദോഷസാഹചര്യങ്ങളെപ്പറ്റിയും മുമ്പേ സൂചന നൽകി. 1977-ൽ ഇന്ദിരാഗാന്ധിക്ക് അധികാരത്തിൽനിന്ന്‌ മാറേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞതും കെ. കരുണാകരനോടാണ്.

ഒരു അമേരിക്കൻ നഗരം മുഴുവൻ ഭീകരവാദികൾ അഗ്നിക്കിരയാക്കുമെന്നും മിത്രൻ നമ്പൂതിരിപ്പാട് പ്രവചിച്ചു. മദ്രാസ് താജ് ഹോട്ടലിൽവെച്ച് കോൺഗ്രസ് നേതാവ് കെ. ശങ്കരനാരായണൻ ഉൾപ്പെടെയുള്ളവരോടാണ് ഇത് പറഞ്ഞത്. 2001 സെപ്റ്റംബർ 11-ന് വേൾഡ് ട്രേഡ് സെൻറർ ആക്രമണം നടന്ന ദിവസം ശങ്കരനാരായണൻ വിളിച്ചുപറഞ്ഞു-‘തിരുമേനി പ്രവചിച്ചത് എനിക്ക് നല്ല ഓർമ്മയുണ്ട്.’


Share our post
Continue Reading

Kerala

സംസ്ഥാനത്ത് നാളികേര വില സര്‍വകാല റെക്കോഡില്‍

Published

on

Share our post

നാളികേര വില റെക്കോർഡിലേക്ക്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാളികേരത്തിൻ്റെ വില കിലോയ്ക്ക് 47 രൂപയായി ഉയർന്ന് എക്കാലത്തെയും ഉയർന്ന വിലയിലെത്തിരിക്കുകയാണ്.വലിയ തേങ്ങ ഒരെണ്ണത്തിന് 23.50 രൂപയും ചെറുത് ഒരെണ്ണത്തിന് 16 രൂപയുമാണ് വില്‍പന നടത്തുന്നത്.ചില്ലറ വില്‍പനയില്‍ കിലോയ്ക്ക് 60 രൂപയ്ക്കാണ് നാളികേരം വിറ്റഴിക്കുന്നത്. നിലവില്‍ വിപണിയിലെത്തുന്ന നാളികേരത്തിൻ്റെ എണ്ണത്തില്‍ 25% കുറവുണ്ടായതായിട്ടാണ് വ്യാപാരികള്‍ പറയുന്നത്. സംസ്ഥാനത്ത് നവംബർ, ഡിസംബർ മാസങ്ങളില്‍ പൊതുവെ നാളികേരത്തിന് ഉല്‍പ്പാദന ഇടിവ് നേരിടാറുണ്ട്.

നാളികേരത്തിന്റെ ഉത്പാദനം കുറഞ്ഞെങ്കിലും അതിനായുള്ള ഡിമാൻഡിന് കുറവൊന്നും ഇല്ല. രാജ്യത്തെ പ്രധാന നാളികേര ഉല്‍പ്പാദന സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെല്ലാം നാളികേരത്തിന്റെ ഉത്പാദനം വളരെയധികം കുറയുകയാണ്. ഇതിനിടയില്‍ ശബരിമല സീസണ്‍ ആരംഭിക്കുന്നതോടെ ആവശ്യക്കാരും വർധിക്കും.നാളികേര ക്ഷാമം ജനുവരി വരെ തുടരുമെന്നാണ് റിപ്പോർട്ട്. ഈ സമയത്ത് ശബരിമലയില്‍ നിന്നുള്ള കൊപ്ര വിപണിയില്‍ എത്തുന്നത് വിലയിടിവിന് കാരണമാകും. എന്തായാലും വിളവെടുപ്പുകാലം തുടങ്ങുന്നതുവരെ വില ഉയർന്നു തന്നെ നില്‍ക്കുമെന്നാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.


Share our post
Continue Reading

Kerala8 mins ago

വരൂ വയനാട്ടിലേക്ക്; കണ്ണിനും മനസ്സിനും കുളിരായി പാലാക്കുളി

Kerala12 mins ago

പ്രമുഖ ജ്യോതിഷപണ്ഡിതൻ പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു

India14 mins ago

പ്രശസ്ത സരോദ് മാന്ത്രികൻ ആശിഷ് ഖാൻ അന്തരിച്ചു

Kerala26 mins ago

സംസ്ഥാനത്ത് നാളികേര വില സര്‍വകാല റെക്കോഡില്‍

Kerala33 mins ago

ദ‍ർശനം തുടങ്ങി,ശബരിമലയിൽ ഭക്തജനത്തിരക്ക്

Breaking News16 hours ago

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Kannur18 hours ago

കണ്ണൂർ റവന്യൂ ജില്ലാ കലോത്സവം;19 മുതൽ 23 വരെ പയ്യന്നൂരിൽ

Kannur18 hours ago

സ്‌മൈൽ 2024: പഠനസഹായി പ്രകാശനവും അനുമോദനവും 18ന്

Kerala18 hours ago

റേഷൻ കാർഡിലെ പരാതികൾ പരിഹരിക്കാം

Kannur18 hours ago

കെ.എസ്.ആർ.ടി.സി കൊല്ലൂർ-മൂകാംബിക തീർഥയാത്ര

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!