വേറിട്ട വിഭവങ്ങളൊരുക്കി ഫുഡ്ഫെസ്റ്റ്

പരിയാരം:ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് പരിയാരം ഗവ. ആയുർവേദ കോളേജിൽ നടത്തിയ ആരോഗ്യ പാചകമത്സരത്തിൽ നിറഞ്ഞത് വൈവിധ്യമാർന്ന വിഭവങ്ങൾ. എള്ള്, മുത്താറി, ചാമ, തിന, വരക്, കമ്പ്, ചോളം തുടങ്ങി ചെറുധാന്യങ്ങളുപയോഗിച്ച് ബിരിയാണി, പുലാവ്, കേസരി, പുട്ട്, തൈര് സാദം, പായസം, ബർഫി, ഊത്തപ്പം, ലഡു തുടങ്ങി നൂറിലധികം വിഭവങ്ങൾ ആയുർവേദ വിദ്യാർഥികളും ജീവനക്കാരും തയ്യാറാക്കി. പ്രിൻസിപ്പൽ ഡോ. വി കെ സുനിത ഉദ്ഘാടനംചെയ്തു.