പേരാവൂർ പുതുശേരിയിലെ ഫിദക്ക് വേണം സുമനസുകളുടെ സഹായം

പേരാവൂർ : രക്താർബുദം ബാധിച്ച് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് കോടിയേരി കാൻസർ സെന്ററിൽ പ്രവേശിപ്പിച്ച പേരാവൂർ പുതുശേരിയിലെ ഫിദ ഷെറിന് (20) ജീവിതത്തിലേക്ക് തിരിച്ചെത്താൻ സുമനസുകളുടെ സഹായം വേണം.25 ലക്ഷം രൂപ ചികിത്സാ ചിലവ് വരുന്ന ശസ്ത്രക്രിയക്ക് പണം കണ്ടെത്താൻ നിർധന കുടുബത്തിന് സാധ്യമല്ലാത്ത സ്ഥിതിയാണ്.
ഫിദ ഷെറിന്റെ ചികിത്സക്കായി സണ്ണി ജോസഫ് എം.എൽ.എയും പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രക്ഷാധികാരികളായി ചികിത്സ കമ്മറ്റി രൂപവത്കരിച്ചിട്ടുണ്ട്. കാനറാ ബാങ്ക് പേരാവൂർ ശാഖയിലെ 110208643800 എന്ന അക്കൗണ്ടിലോ (ഐ.എഫ്.എസ്.സി CNRB0014221) , 7012291508 ഗൂഗിൾ പേ നമ്പറിലോ സഹായമെത്തിക്കാം.