റേഷൻ കാർഡുകളിലെ തെറ്റുതിരുത്താം:’തെളിമ’ പദ്ധതി നവംബർ 15 മുതൽ

Share our post

റേഷൻ കാർഡുകളിലെ തെറ്റുകൾ തിരുത്താൻ കാർഡ് ഉടമകൾക്ക് അവസരം നൽകാനും അനധികൃതമായി മുൻഗണന കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ‘തെളിമ’ പദ്ധതി 15-ന് ആരംഭിക്കും.ഡിസംബർ പതിനഞ്ച് വരെ നീണ്ടുനിൽക്കും. റേഷൻ കടകൾക്ക് മുന്നിൽ സ്ഥാപിക്കുന്ന ഡ്രോപ് ബോക്സിൽ പരാതികളും അപേക്ഷകളും നിക്ഷേപിക്കാം.റേഷൻ കാർഡ് അംഗങ്ങളുടെ പേര്, ഇനിഷ്യൽ, മേൽവിലാസം,u കാർഡ് ഉടമയുമായുള്ള ബന്ധം, അംഗങ്ങളുടെ തൊഴിൽ, എൽ.പി.ജി വിവരങ്ങൾ തുടങ്ങിയവയിലെ തെറ്റുകൾ തിരുത്തി നൽകും.

മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളിൽ കാർഡിലെ തെറ്റുകൾ കാരണം മസ്റ്ററിങ് നിരസിക്കപ്പെട്ടവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ശേഷം ഇവർക്ക് വീണ്ടും മസ്റ്ററിങ് നടത്താം.കാർഡുകളിൽ രേഖപ്പെടുത്തിയ വരുമാനം, വീടിൻ്റെ വിസ്തീർണം, വാഹന വിവരം എന്നിവയിൽ മാറ്റം വരുത്താനുള്ള അപേക്ഷകൾ ഈ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ല.അത്തരം അപേക്ഷകൾ രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ, സിറ്റിസൻ ലോഗിൻ മുഖേന വകുപ്പിൻ്റെ പോർട്ടലിൽ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ.റേഷൻ വിതരണത്തിലെ പ്രശ്‌നങ്ങൾ, ഗുണനിലവാരം, അളവ്, ലൈസൻസിയുടെ പെരുമാറ്റം എന്നിവ സംബന്ധിച്ച പരാതികളും സ്വീകരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!