യു.പി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീം കോടതി; അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

Share our post

ന്യൂഡൽഹി : ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമത്തിന്റെ ഭരണഘടനാ സാധുത ശരിവച്ച് സുപ്രീംകോടതി. 2024 മാർച്ചിൽ നിയമം അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവാണ് ഇപ്പോൾ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. ഒരു നിയമനിർമാണത്തിൽ മതപരമായ കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി അത് ഭരണഘടനാ വിരുദ്ധമാണെന്ന് പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

എൻ.സി.ഇ.ആർ.ടി പാഠ്യപദ്ധതിക്ക് പുറമെ മത പഠനവും അനുവദിക്കുന്നതാണ് 2004 ലെ യു.പി മദ്രസ ആക്റ്റ്. നിയമത്തെ ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചെന്ന് നിരീക്ഷിച്ച് ഏപ്രിലിൽ ഈ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കികൊണ്ട് സുപ്രീം കോടതി നിർണായക വിധി പ്രസ്താവിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!