Connect with us

Kerala

സി​ൽ​വ​ർ​ലൈ​ൻ: പു​തി​യ നി​ബ​ന്ധ​ന​ക​ൾ ചെ​ല​വ് കൂ​ട്ടും

Published

on

Share our post

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ അ​ർ​ധ അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി​യാ​യ സി​ൽ​വ​ർ ലൈ​ൽ വീ​ണ്ടും ച​ർ​ച്ച​യി​ലേ​ക്ക്. പു​തി​യ നി​ബ​ന്ധ​ന​ക​ൾ അം​ഗീ​ക​രി​ച്ചാ​ൽ സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ല്‍​കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ണെ​ന്ന കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വി​ന്‍റെ പ്ര​സ്താ​വ​ന​യാ​ണു പ​ദ്ധ​തി​യെ വീ​ണ്ടും ചൂ​ടു​പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കേ​ര​ളം വി​ശ​ദ​പ​ദ്ധ​തി രേ​ഖ (ഡി​പി​ആ​ർ) സ​മ​ർ​പ്പി​ച്ച്‌ നാ​ലു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും റെ​യി​ൽ​വേ ബോ​ർ​ഡോ കേ​ന്ദ്ര സ​ർ​ക്കാ​രോ അ​ന്തി​മാ​നു​മ​തി ഇ​തു​വ​രെ ന​ൽ​കി​യി​ട്ടി​ല്ലെ​ങ്കി​ലും പു​തി​യ നി​ബ​ന്ധ​ന​ക​ൾ അ​ട​ങ്ങി​യ ക​ത്ത് റെ​യി​ൽ​വേ ബോ​ർ​ഡ് താ​മ​സി​യാ​തെ ദ​ക്ഷി​ണ റെ​യി​ൽ​വേ​യ്ക്കും കേ​ര​ള​ത്തി​നും കൈ​മാ​റു​മെ​ന്നു സൂ​ച​ന.

സാ​ങ്കേ​തി​ക-​പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം ക​ണ്ടാ​ല്‍ സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ല്‍​കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ണെ​ന്ന് കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​നും ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര മ​ന്ത്രി​യെ ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​ർ 16ന് ​ക​ണ്ട​പ്പോ​ൾ സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യു​ടെ കാ​ര്യ​വും ച​ർ​ച്ച ചെ​യ്‌​തി​രു​ന്നു.

തു​ട​ർ​ന്ന്‌ ന​ട​ന്ന റെ​യി​ൽ​വേ ബോ​ർ​ഡ്‌ യോ​ഗ​ത്തി​ൽ സി​ൽ​വ​ർ ലൈ​ൻ ച​ർ​ച്ച​യാ​യി. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ റെ​യി​ൽ​വേ ബോ​ർ​ഡ്‌ അ​റി​യി​പ്പ്‌ ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് കേ​ര​ളം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തേ​സ​മ​യം റെ​യി​ൽ​വേ​യു​ടെ പു​തി​യ നി​ബ​ന്ധ​ന​ക​ളി​ൽ ഗേ​ജ്, അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റം ഉ​ൾ​പ്പെ​ടെ​യു​ണ്ടാ​കും. സി​ൽ​വ​ർ​ലൈ​ൻ ട്രാ​ക്കു​ക​ൾ ബ്രോ​ഡ്ഗേ​ജാ​യി മാ​റ്റ​ണം.

റെ​യി​ൽ​വേ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള മൂ​ന്നും നാ​ലും പാ​ത​ക​ൾ​ക്കു ഭൂ​മി മാ​റ്റി​യ​ശേ​ഷം സി​ൽ​വ​ർ​ലൈ​നി​ന് ഭൂ​മി ന​ൽ​കു​ന്ന​തു പ​രി​ഗ​ണി​ക്കും. നി​ല​വി​ലു​ള്ള റെ​യി​ൽ​പാ​ത​യു​ടെ ഒ​രു​വ​ശ​ത്തു മാ​ത്ര​മാ​യി സി​ൽ​വ​ർ​ലൈ​ൻ ട്രാ​ക്കു​ക​ൾ വ​രു​ന്ന ത​ര​ത്തി​ൽ അ​ലൈ​ൻ​മെ​ന്‍റ് ക്ര​മീ​ക​രി​ക്ക​ണം.

സി​ൽ​വ​ർ​ലൈ​ൻ ട്രാ​ക്കി​ൽ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ളും ഗു​ഡ്സ് ട്രെ​യി​നു​ക​ളും ഓ​ടി​ക്കാ​നു​ള്ള അ​നു​മ​തി വേ​ണം. നി​ല​വി​ലു​ള്ള പാ​ത​യു​മാ​യി സി​ൽ​വ​ർ​ലൈ​നി​നു നി​ശ്ചി​ത കി​ലോ​മീ​റ്റ​ർ പി​ന്നി​ടു​മ്പോ​ൾ ഇ​ന്‍റ​ർ​ചേ​ഞ്ച് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്ക​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​കും പു​തി​യ നി​ബ​ന്ധ​ന.

എ​ന്നാ​ൽ പു​തി​യ നി​ബ​ന്ധ​ന​ക​ളി​ലെ കാ​ര്യ​ങ്ങ​ൾ നി​ല​വി​ലു​ള്ള ഘ​ട​ന​യെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ കേ​ര​ളം ഇ​തി​നെ എ​ങ്ങ​നെ സ്വീ​ക​രി​ക്കു​മെ​ന്ന​തു പ്ര​ധാ​ന​മാ​ണ്. സി​ൽ​വ​ർ​ലൈ​ൻ ട്രാ​ക്കു​ക​ൾ സ്റ്റാ​ൻ​ഡേ​ഡ് ഗേ​ജി​ൽ​നി​ന്നു ബ്രോ​ഡ്ഗേ​ജാ​യി പ​രി​ഷ്ക​രി​ക്കു​ന്പോ​ൾ ചെ​ല​വ് കൂ​ടും. പു​തി​യ നി​ബ​ന്ധ​ന​ക​ൾ സം​ബ​ന്ധി​ച്ച ക​ത്ത് ല​ഭി​ച്ച ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് കേ​ര​ള റെ​യി​ൽ ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് (കെ​ആ​ർ​ഡി​സി​എ​ൽ) അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം റെ​യി​ൽ​വേ ബോ​ർ​ഡും സം​യു​ക്ത സം​രം​ഭ ക​മ്പ​നി​യാ​യ കെ ​റെ​യി​ലും ത​മ്മി​ൽ ഇ​പ്പോ​ഴും ക​ത്തി​ട​പാ​ടു​ക​ൾ ന​ട​ക്കു​ന്നു​മു​ണ്ട്‌. ഈ ​വ​ർ​ഷം ജ​നു​വ​രി 16നും ​ക​ത്തി​ട​പാ​ട്‌ ന​ട​ന്നു. നി​ല​വി​ലു​ള്ള പാ​ത നാ​ലു​വ​രി​പ്പാ​ത​യാ​കു​മ്പോ​ൾ സ്വീ​ക​രി​ക്കേ​ണ്ട ഡി​സൈ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ളും ഡി​പി​ആ​റി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്‌.

നി​ല​വി​ലു​ള്ള ട്രാ​ക്കി​ൽ​നി​ന്ന് 7.8 മീ​റ്റ​ർ അ​ക​ലം പാ​ലി​ച്ചാ​ണ് സി​ൽ​വ​ർ ലൈ​ൻ അ​ലൈ​ൻ​മെ​ന്‍റ് നി​ശ്ച​യി​ച്ച​ത്. പ്ര​ധാ​ന​പ്പെ​ട്ട പാ​ല​ങ്ങ​ൾ വ​രു​ന്നി​ട​ങ്ങ​ളി​ലും നി​ല​വി​ലു​ള്ള പാ​ത​യി​ൽ​നി​ന്ന് കൃ​ത്യ​മാ​യ അ​ക​ലം പാ​ലി​ച്ചി​ട്ടു​ണ്ട്. സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​ക്കാ​യി കേ​ര​ളം പു​തു​ക്കി​യ ഡി​പി​ആ​ര്‍ സ​മ​ര്‍​പ്പി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത​യി​ല്ല.

അ​തേ​സ​മ​യം കെ ​റെ​യി​ൽ പ​ദ്ധ​തി​യു​മാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മു​ന്നോ​ട്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​രം വീ​ണ്ടും ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് കെ ​റെ​യി​ൽ വി​രു​ദ്ധ സ​മി​തി. ക​ഴി​ഞ്ഞ ദി​വ​സം സ​മ​ര സ​മി​തി വീ​ണ്ടും മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ത്തി കോ​ഴി​ക്കോ​ട് കാ​ട്ടി​ല​പീ​ടി​ക​യി​ലെ സ​മ​ര പ​ന്ത​ലി​ൽ ഒ​ത്തു​ചേ​ർ​ന്നു. ന​വം​ബ​ർ 13ന് ​എ​റ​ണാ​കു​ള​ത്ത് പ്ര​തി​രോ​ധ സം​ഗ​മ​വും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.


Share our post

Kerala

തൃശൂരില്‍ ചോരക്കളി; ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നടന്നത് മൂന്നു കൊലകള്‍, പ്രതികളെ പിടികൂടി പൊലീസ്

Published

on

Share our post

തൃശൂർ: തൃശൂരില്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നടന്നത് മൂന്നു കൊലകള്‍. വടക്കാഞ്ചേരി പൊലീസ് കോട്ടേഴ്സിന് സമീപം യുവാക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കുത്തേറ്റാണ് നാൽപ്പത്തിയഞ്ചുകാരന്‍ മരിച്ചത്. വാഴക്കോടാണ് തര്‍ക്കത്തിനിടെ യാത്രക്കാര്‍ തള്ളിയിട്ട ജ്യൂസു കടയുടമ മരിച്ചത്. പൊന്നൂക്കരയില്‍ മദ്യലഹരിയില്‍ സുഹൃത്തിന്‍റെ തല ഭിത്തിയിടിച്ചാണ് കൊലപ്പെടുത്തിയത്. പൊന്നൂക്കരയിലെയും വടക്കാഞ്ചേരിയിലെയും പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വടക്കാഞ്ചേരിയില്‍ ഇന്നലെ രാത്രിയായിരുന്നു ആദ്യ സംഭവം നടന്നത്. ഉത്രാളിക്കാവ് പൂരം കൂടിയ ശേഷം ആക്ട്സ് പ്രവര്‍ത്തകനായിരുന്ന സേവ്യറും സുഹൃത്ത് അനീഷും പൊലീസ് ക്വാട്ടേഴ്സിന് സമീപത്തെ വിഷ്ണുവിന്‍റെ വീട്ടിലേക്കെത്തുകയായിരുന്നു. ഇരു കൂട്ടരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. വിഷ്ണുവിനെ വിളിച്ചിറക്കി സംസാരിക്കുന്നതിനിടെ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ വിഷ്ണു കൈയ്യിലൊളിപ്പിച്ചുവച്ച കത്തി ഉപയോഗിച്ച് സേവ്യറിനെയും അനീഷിനെയും കുത്തി. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും സേവ്യര്‍ പുലര്‍ച്ചെയോടെ മരിച്ചു. പ്രതി വിഷ്ണുവിനെ പിന്നീട് വടക്കാഞ്ചേരി പൊലീസ് കസ്റ്റ‍ഡിയിലെടുത്തു.

വാഴക്കോട്ടെ ജ്യൂസുകടയില്‍ കാറിലെത്തിയ നാലംഗ സംഘം കാർ പാര്‍ക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് കടയുടമ അബ്ദുള്‍ അസീസുമായി തര്‍ക്കമുണ്ടായത്. ഭീഷണി മുഴക്കിയശേഷം പോയ നാലംഗ സംഘം രാത്രി പതിനൊന്ന് മണിയോടെ തിരിച്ചെത്തി കടയുടമയെ ആക്രമിക്കുകയായിരുന്നു. യുവാക്കള്‍ പിടിച്ചു തള്ളിയതോടെ കടയുടമ കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ നാലുപേരും കാറില്‍ കയറി രക്ഷപ്പെട്ടു. ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അബ്ദുള്‍ അസീസിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം തടരുകയാണെന്നും കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

പൊന്നൂക്കരയിലെ സുകുമാരന്‍റെ വീട്ടില്‍ മദ്യപാനത്തിനിടെയാണ് കൊലപാതകം നടന്നത്. സുകുമാരന്‍റെ സുഹൃത്തുക്കളായിരുന്നു കൊല്ലപ്പെട്ട സുധീഷും പ്രതിയായ വിഷ്ണുവും. മദ്യപിച്ചിരിക്കുന്നതിനിടെ പതിനഞ്ചു കൊല്ലം മുമ്പ് സുധീഷിന്‍റെ സഹോദരിയെ വിഷ്ണു കളിയാക്കിയത് ഓര്‍മ്മവന്നു. സുധീഷിത് ചോദിച്ചതോടെ തര്‍ക്കമായി. തടര്‍ന്നായിരുന്നു വിഷ്ണു സുധീഷിന്‍റെ തല ഭിത്തിയിലടിച്ച് പരിക്കേല്‍പ്പിച്ചത്. ബ്ലേഡ് കൊണ്ട് മുതുകിലും പരിക്കേല്‍പ്പിച്ചു. സുകുമാരനാണ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ സുധീഷ് മരിച്ചു. വിഷ്ണുവിനെ സംഭവ സ്ഥലത്തുവച്ചുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.


Share our post
Continue Reading

Kerala

മലയോരത്തിന്റെ കണ്ണീരൊപ്പണം, കടലോരത്തിന്റെ ആധി അകറ്റണം: ഓർത്തഡോക്സ് സഭ

Published

on

Share our post

കോട്ടയം: ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ ഖേദം പ്രകടിപ്പിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. വാഗ്ദാനങ്ങൾ പാലിക്കപ്പെടാൻ വൈകുന്നത് ദുരന്തബാധിതരുടെ ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിക്കുകയാണെന്നും പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് നിരീക്ഷിച്ചു.

2024 ജൂലൈ 30നാണ് കേരളത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് വയനാട്ടിലെ ചൂരൽമല,മുണ്ടക്കൈ മേഖലകളിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായത്. 210 ദിനങ്ങൾ പിന്നിടുമ്പോഴും പുനരധിവാസം വൈകുന്നു എന്നത് ഖേദകരമാണ്. ദുരന്ത സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാൻ വൈകുംതോറും ആ ജനതയുടെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കുകയും കഷ്ടത വർദ്ധിക്കുകയും ചെയ്യുന്നു.

പുനരധിവാസത്തിന്റെ ഭാഗമായി പുതിയ വീടുകൾ വെച്ച് നൽകാമെന്ന് ആദ്യം പ്രഖ്യാപിച്ചത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയാണ്. ‌50 വീടുകൾ വെച്ച് നൽകാനുള്ള സന്നദ്ധത സർക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഉചിതമായ മറുപടി ലഭിക്കാത്തതിനാൽ സഭ സ്വന്തം നിലയിൽ ഭൂമി കണ്ടെത്തി ആ ജനതയെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് പരിശുദ്ധ സുന്നഹദോസ് ചർച്ച ചെയ്തു.മലയോരത്തിന്റെ കണ്ണീരുപ്പ് വീണ മണ്ണിന് സമാനമാണ് കടലോര ജനതയുടെ ജീവിതവും. മുനമ്പം ഭൂമി പ്രശ്നത്തിൽ ഉറക്കം നഷ്ടപ്പെട്ട കുടുംബങ്ങൾ ഇന്നും പ്രതിഷേധത്തിലാണ്. അവരുടെ ആശങ്ക അവസാനിപ്പിക്കാനുള്ള സത്വരമായ നടപടികൾ ഉണ്ടാകണം. കടൽ മണൽ ഖനനം മറ്റൊരു പ്രശ്നമായി മാറുന്നു. കടലിന്റെ അടിത്തട്ട് ഇളക്കുമ്പോൾ സംഭവിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ ആരും ഗൗനിക്കുന്നില്ല. മത്സ്യസമ്പത്ത് നഷ്ടമായാൽ തീരദേശജനത വറുതിയിലാകുമെന്നും പരിശുദ്ധ എപ്പിസ്ക്കോപ്പൽ സിനഡ് നിരീക്ഷിച്ചു.


Share our post
Continue Reading

Kerala

കുപ്പിയുടെ കാര്യത്തില്‍ കടുപ്പിച്ച്‌ കേന്ദ്രം,ഏപ്രില്‍ ഒന്ന് മുതൽ പുനരുപയോഗിക്കാവുന്ന കുപ്പികള്‍ നിര്‍ബന്ധം

Published

on

Share our post

വരുന്ന ഏപ്രില്‍ ഒന്നാം തീയതി മുതല്‍ 30 ശതമാനം റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിർബന്ധമാക്കിയ കേന്ദ്രസർക്കാറിന്റെ ഉത്തരവിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി വൻകിട പാനീയ കമ്പനികള്‍.കൊക്കക്കോള, പെപ്സി, എന്നിവ ഉള്‍പ്പെടെയുള്ള പാനീയ നിർമ്മാതാക്കളാണ് സർക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. റീസൈക്കിള്‍ ചെയ്ത ബോട്ടിലുകളുടെ ലഭ്യത സംബന്ധിച്ചുള്ള ആശങ്കകളാണ് കോടതി കയറാൻ കമ്പനികളെ പ്രേരിപ്പിച്ചത്. ഉല്‍പ്പന്നങ്ങള്‍ക്ക് ഉയർന്ന ഡിമാൻഡ് നില്‍ക്കുന്ന വേനല്‍ക്കാലത്ത് ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നത് വില്പനയെ ബാധിക്കും എന്ന ആശങ്കയാണ് കമമ്പകള്‍ക്കുള്ളത്.


Share our post
Continue Reading

Trending

error: Content is protected !!