കുട്ടിയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച കവർച്ചക്കാരി പിടിയിൽ

Share our post

തളിപ്പറമ്പ്: തളിപ്പറമ്പിൽ കുട്ടിയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച കവർച്ചക്കാരിയെ തളിപ്പറമ്പ് പോലീസ് പിടികൂടി.മധുരയിൽ വച്ചാണ് തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഗീതയെ പിടികൂടിയത്. ഒക്ടോബർ 24 ന് ഉച്ചക്ക് ഒരു മണിയോടെയാണ് സഹകരണ ആശുപത്രിക്ക് സമീപമുള്ള മെഡിക്കല്‍സില്‍ വെച്ച് പന്നിയൂര്‍ കണ്ണങ്കീല്‍ സ്വദേശിനിയുടെ കുട്ടിയുടെ കഴുത്തിലെ മാല തലവേദനയുടെ ഗുളിക വാങ്ങാനെന്ന വ്യാജേന എത്തി രണ്ടംഗ സംഘം മോഷ്ടിച്ചു കടന്നത്. ഇവരുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.ഇവരെ തിരിച്ചറിഞ്ഞ് ഉടൻ അന്വേഷണം തുടങ്ങിയെങ്കിലും ഇവർ കടന്നുകളയുകയായിരുന്നു. ശാസ്ത്രിയമായ അന്വേഷണത്തിലൂടെ ഇവർ മധുരയിലുണ്ടെന്ന് കണ്ടെത്തിയ അന്വേഷണസംഘം മധുരയിലെത്തിയാണ് സംഗീതയെ പിടികൂടിയത്. എസ്.ഐ ദിനേശൻ കൊതേരി, എസ്.ഐ ബിന്ദു, സീനിയർ പോലീസ് ഓഫീസർമാരായ അരുൺ, വിനോദ്, ലത എന്നിവരടങ്ങുന്ന സംഘമാണ് നിരവധി മാലപൊട്ടിക്കൽ കേസുകളിൽ പ്രതിയായ സംഗീതയെ പിടികൂടിയത്. കൂട്ടാളിയായ കവർച്ചക്കാരിക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയതായി പോലീസ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!