Connect with us

Kerala

‘പി.എസ്‍.സി കള്ളത്തരം കാണിക്കരുത്’; കേരള പി.എസ്‍.സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

Published

on

Share our post

ദില്ലി:കേരള പി.എസ്.സിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പി.എസ്.സി കള്ളത്തരം കാണിക്കരുതെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. വാട്ടർ അതോറിറ്റിയിലെ എൽ.ഡി.സി പരീക്ഷക്കുള്ള അടിസ്ഥാന യോഗ്യത സംബന്ധിച്ച മാറ്റമാണ് കോടതി വിമർശനത്തിന് കാരണം. ഇത്തരം കാര്യങ്ങളിൽ സ്ഥിരത വേണമെന്ന് കോടതി വ്യക്തമാക്കി.12000 പേരുടെ ഭാവിയെ വച്ച് കളിക്കരുതെന്ന് കോടതി പറഞ്ഞു. തയാറാക്കിയ റാങ്ക് ലിസ്റ്റില്‍ നിന്ന് വിജ്ഞാപനത്തില്‍ പറഞ്ഞതിനേക്കാള്‍ അധിക യോഗ്യതയുള്ളവരെ ഒഴിവാക്കണമെന്നായിരുന്നു ഹൈകോടതി ഉത്തരവ്. ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ എത്തിയത്. അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി.എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചിന്‍റെ നിര്‍ണായക ഉത്തരവ്.


Share our post

Kerala

റേഷൻ കാർഡിലെ പരാതികൾ പരിഹരിക്കാം

Published

on

Share our post

റേഷൻ കാർഡിലെ പരാതികൾ പരിഹരിക്കാനായുള്ള സർക്കാർ പദ്ധതിയായ തെളിമ 2024ന് തുടക്കമായി. ഡിസംബർ 15 വരെയാണ് കാർഡിലെ തെറ്റുകൾ തിരുത്താനുള്ള അവസരം. അംഗങ്ങളുടെയും കാർഡുടമകളുടെയും പേര്, വയസ്സ്, മേൽവിലാസം, കാർഡുടമകളുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകൾ തിരുത്താമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. മതിയായ രേഖകൾക്കൊപ്പം അപേക്ഷകൾ റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള ഡ്രോപ്പ് ബോക്‌സിൽ നിക്ഷേപിച്ചാൽ മതി.റേഷൻ കടകളിലെ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, അളവ്, എന്നിവയെക്കുറിച്ചുള്ള പരാതികളും റേഷൻ കട ലൈസൻസി, സെയിൽസ്മാൻ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ച ആക്ഷേപങ്ങളും റേഷൻ കട നടത്തിപ്പുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേദശങ്ങളും പൊതുജനങ്ങൾക്ക് അറിയിക്കാം. അനധികൃതമായി മുൻഗണനാ കാർഡുകൾ കൈവശം വെക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങളും കൈമാറാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.


Share our post
Continue Reading

Kerala

ശബരിമല തീർത്ഥാടനം:യാത്രയിൽ വാഹനത്തിന് തകരാർ സംഭവിച്ചാൽ സഹായത്തിന് എം.വി.ഡി

Published

on

Share our post

പത്തനംതിട്ട : ശബരിമല തീർത്ഥാടന യാത്രയ്ക്കിടയിൽ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താൽ സഹായത്തിന് എംവിഡി ഒപ്പമുണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകളിലേക്ക് വിളിച്ചാൽ ആവശ്യമായ സഹായങ്ങൾ ലഭിക്കുമെന്ന് എം.വി.ഡി ഫേസ്‌ബുക്കിൽ കുറിച്ചു.ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എം.വി.ഡി കൺട്രോൾ റൂമുകളിൽ നിന്നും ഏതു സമയത്തും അടിയന്തിര സഹായം ലഭ്യമാകും. എല്ലാ പ്രധാന വാഹന നിർമാതാക്കളുടെയും ബ്രേക്ക്ഡൗൺ അസിസ്റ്റൻസ്, ക്രെയിൻ റിക്കവറി, ആംബുലൻസ് എന്നീ സഹായങ്ങൾ എപ്പോഴും ലഭ്യമാകുമെന്നും തീർത്ഥാടനകാലം സുഗമവും അപകടരഹിതവുമാക്കാൻ ഒന്നിച്ചു പ്രവർത്തിക്കാമെന്നും എം.വി.ഡി കുറിച്ചു.

ശബരിമല സേഫ് സോൺ കൺട്രോൾ റൂം നമ്പറുകൾ

ഇലവുങ്കൽ : 9400044991, 9562318181

എരുമേലി : 9496367974, 8547639173

കുട്ടിക്കാനം : 9446037100, 8547639176


Share our post
Continue Reading

Kerala

ഓടിത്തുടങ്ങി ശബരിമല സ്‌പെഷ്യല്‍ ട്രെയിനുകള്‍

Published

on

Share our post

ശബരിമല സ്‌പെഷ്യല്‍ ട്രെയിനുകള്‍ കോട്ടയം പാതയില്‍ ഓടിത്തുടങ്ങി. തെലങ്കാന കാച്ചിഗുഡയില്‍നിന്നുള്ള ട്രെയിനും ബെംഗളൂരു ബയപ്പനഹള്ളിയില്‍നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്കും സര്‍വീസ് ആരംഭിച്ചു. ചെന്നൈ സെന്‍ട്രല്‍-കൊല്ലം-ചെന്നൈ സെന്‍ട്രല്‍ വീക്ക്ലി സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളും 19-ന് ആരംഭിക്കുന്നുണ്ട്.ബയപ്പനഹള്ളി ടെര്‍മിനല്‍-തിരുവനന്തപുരം നോര്‍ത്ത് പ്രതിവാര സ്‌പെഷ്യല്‍ (06084, ബുധനാഴ്ചകളില്‍ മാത്രം) നവംബര്‍ 20, 27, ഡിസംബര്‍ നാല്, 11, 18, 25, ജനുവരി ഒന്ന്, എട്ട്, 15, 22, 29 ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.45-ന് ബയപ്പനഹള്ളിയില്‍നിന്ന് പുറപ്പെട്ട് രാവിലെ 6.45-ന് കൊച്ചുവേളിയിലെത്തും.

കൊച്ചുവേളി-ബയപ്പനഹള്ളി സ്‌പെഷ്യല്‍ (06083, ചൊവ്വാഴ്ചകളില്‍ മാത്രം) നവംബര്‍ 19, 26, ഡിസംബര്‍ മൂന്ന്, 10, 17, 24, 31, ജനുവരി ഏഴ്, 14, 21, 28 ദിവസങ്ങളില്‍ വൈകിട്ട് 6.05ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.55-ന് ബയപ്പനഹള്ളിയിലെത്തും.സ്റ്റോപ്പുകള്‍: കെ.ആര്‍.പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം.

ഹുബ്ബള്ളി-കോട്ടയം പ്രതിവാര സ്‌പെഷ്യല്‍ (07371, ചൊവ്വാഴ്ചകളില്‍ മാത്രം) നവംബര്‍ 19, 26, ഡിസംബര്‍ 3, 10, 17, 24, 31, ജനുവരി ഏഴ്, 14 ദിവസങ്ങളില്‍ വൈകീട്ട് 3.15-ന് ഹുബ്ബള്ളിയില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12-ന് കോട്ടയത്തെത്തും.കോട്ടയം-ഹുബ്ബള്ളി സ്‌പെഷ്യല്‍ (07372, ബുധനാഴ്ചകളില്‍ മാത്രം) നവംബര്‍ 20, 27, ഡിസംബര്‍ നാല്, 11, 18, 25, ജനുവരി ഒന്ന്, എട്ട്, 15 ദിവസങ്ങളില്‍ വൈകീട്ട് മൂന്നിന് കോട്ടയത്തുനിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 12.50-ന് ഹുബ്ബള്ളിയിലെത്തും.

സ്റ്റോപ്പുകള്‍: ഹാവേരി, റാണെബെന്നൂര്‍, ഹരിഹര്‍, ദാവണഗരെ, ബിരൂര്‍, അര്‍സിക്കരെ, തുമകുരു, ചിക്കബാനവാര, ബയപ്പനഹള്ളി ടെര്‍മിനല്‍, കെ.ആര്‍.പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, ഏറ്റുമാനൂര്‍.തെലങ്കാന കാച്ചിഗുഡയില്‍നിന്നുള്ള ട്രെയിന്‍: (നമ്പര്‍, റൂട്ട്, ഓപ്പറേറ്റ് ചെയ്യുന്ന ദിനങ്ങള്‍, പുറപ്പെടുന്ന സമയം, എത്തിച്ചേരുന്ന സമയം ക്രമത്തില്‍) 07131 കാച്ചിഗുഡ-കോട്ടയം. 17, 24. ഉച്ചയ്ക്ക് 12.30 (ഞായര്‍) വൈകീട്ട് 6.30 (തിങ്കള്‍). 07132 കോട്ടയം-കാച്ചിഗുഡ. 18, 25. രാത്രി 10.50 (തിങ്കള്‍) പുലര്‍ച്ചെ 1.00 (ബുധന്‍) 07133 കാച്ചിഗുഡ-കോട്ടയം. 21, 28. വൈകിട്ട് 3.40 (വ്യാഴം) വൈകീട്ട് 6.50 (വെള്ളി)..

07134 കോട്ടയം-കാച്ചിഗുഡ: 15, 22, 29. രാത്രി 10.30 (വെള്ളി) രാത്രി 11.40 (ശനി)…

07135 ഹൈദരാബാദ്-കോട്ടയം: 19, 26. ഉച്ചയ്ക്ക് 12.00 (ചൊവ്വ) വൈകീട്ട് 4.10 (ബുധന്‍)…

07136 കോട്ടയം ഹൈദരബാദ്: 20, 27. വൈകീട്ട് 6.10 (ബുധന്‍) രാത്രി 11.45 (വ്യാഴം)…

07137 ഹൈദരാബാദ്-കോട്ടയം: 15, 22, 29. ഉച്ചയ്ക്ക് 12.05 (വെള്ളി), വൈകീട്ട് 6.45 (ശനി).

07138 കോട്ടയം-സെക്കന്തരാബാദ്: 16, 23, 30. രാത്രി 9.45 (ശനി) വെളുപ്പിന് 12.50 (തിങ്കള്‍)… 07139 നന്ദേഡ്-കൊല്ലം: 16. രാവിലെ 8.20 (ശനി) രാത്രി 10.30 (ഞായര്‍)…

07140 കൊല്ലം-സെക്കന്തരാബാദ്: 18. പുലര്‍ച്ചെ 2.30 (തിങ്കള്‍) ഉച്ചയ്ക്ക് 12.00 (ചൊവ്വ)…

07141 മൗലാലി (ഹൈദരാബാദ്)-കൊല്ലം: 23, 30. ഉച്ചയ്ക്ക് 2.45 (ശനി) രാത്രി 10.30 (ഞായര്‍). 07142 കൊല്ലം-മൗലാലി: 25, ഡിസംബര്‍ രണ്ട് പുലര്‍ച്ചെ 2.30 (തിങ്കള്‍) ഉച്ചയ്ക്ക് 1.00 (ചൊവ്വ).

ചെന്നൈയില്‍നിന്ന് കൊല്ലത്തേക്ക്: പെരമ്പൂര്‍, തിരുവള്ളൂര്‍, ആര്‍ക്കോണം, കാട്പാടി, ജോലാര്‍പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.

നവംബര്‍ 19, 26, ഡിസംബര്‍ മൂന്ന്, 10, 17, 24, 31, ജനുവരി ഏഴ്, 14 തീയതികളില്‍ രാത്രി 11.20-ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 2.30-ന് കൊല്ലത്തെത്തും. തിരിച്ച് 20, 27, ഡിസംബര്‍ നാല്, 11, 18, 25, ജനുവരി ഒന്ന്, എട്ട്, 15 തീയതികളില്‍ വൈകീട്ട് 4.30-ന് കൊല്ലത്തു നിന്ന് പുറപ്പെടും. നവംബര്‍ 23, 30 ഡിസംബര്‍ ഏഴ്, 14, 21, 28 ജനുവരി നാല്, 11, 18 തീയതികളില്‍ ചെന്നൈയില്‍ നിന്ന് രാത്രി 11.20-ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 2.30-ന് കൊല്ലത്തെത്തും. തിരികെ നവംബര്‍ 24, ഡിസംബര്‍ ഒന്ന്, എട്ട്, 15, 22, 29, ജനുവരി അഞ്ച്, 12, 19 തീയതികളില്‍ കൊല്ലത്തു നിന്ന് വൈകീട്ട് 5.50-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.35-ന് ചെന്നൈയിലെത്തും. നവംബര്‍ 25, ഡിസംബര്‍ രണ്ട്, ഒന്‍പത്, 16, 23, 30, ജനുവരി ആറ്, 13 തീയതികളില്‍ ചെന്നൈയില്‍ നിന്ന് വൈകീട്ട് 3.10-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20-ന് കൊല്ലത്തെത്തും. തിരികെ നവംബര്‍ 19, 26, ഡിസംബര്‍ മൂന്ന്, 10, 17, 24, 31 ജനുവരി ഏഴ്, 14 തീയതികളില്‍ കൊല്ലത്തു നിന്ന് രാവിലെ 10.45-ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.30-ന് ചെന്നൈയിലെത്തും. എ.സി.ഗരീബ്രഥ് നവംബര്‍ 20, 27, ഡിസംബര്‍ നാല്, 11, 18, 25, ജനുവരി ഒന്ന്, എട്ട്, 15 തീയതികളില്‍ ചെന്നൈയില്‍ നിന്ന് വൈകീട്ട് 3.10-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20-ന് കൊല്ലത്തെത്തും. തിരികെ നവംബര്‍ 21, 28, ഡിസംബര്‍ അഞ്ച്, 12, 19, 26 ജനുവരി രണ്ട്, ഒന്‍പത്, 16 തീയതികളില്‍ കൊല്ലത്തുനിന്ന് രാവിലെ 10.45-ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.30-ന് ചെന്നൈയിലെത്തും.


Share our post
Continue Reading

Kannur9 mins ago

കണ്ണൂർ റവന്യൂ ജില്ലാ കലോത്സവം;19 മുതൽ 23 വരെ പയ്യന്നൂരിൽ

Kannur13 mins ago

സ്‌മൈൽ 2024: പഠനസഹായി പ്രകാശനവും അനുമോദനവും 18ന്

Kerala20 mins ago

റേഷൻ കാർഡിലെ പരാതികൾ പരിഹരിക്കാം

Kannur22 mins ago

കെ.എസ്.ആർ.ടി.സി കൊല്ലൂർ-മൂകാംബിക തീർഥയാത്ര

Kerala25 mins ago

ശബരിമല തീർത്ഥാടനം:യാത്രയിൽ വാഹനത്തിന് തകരാർ സംഭവിച്ചാൽ സഹായത്തിന് എം.വി.ഡി

Kerala1 hour ago

ഓടിത്തുടങ്ങി ശബരിമല സ്‌പെഷ്യല്‍ ട്രെയിനുകള്‍

Kannur1 hour ago

“കഞ്ചാവ് വില്പന പരിശോധന കർശനമാക്കണം”ലഹരിവിരുദ്ധ ജനകീയ കൂട്ടായ്മ

Kerala1 hour ago

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാൻ നിർദേശിക്കാനാകില്ലെന്ന് റിസര്‍വ് ബാങ്ക്

India2 hours ago

ഖത്തറിൽ വാഹനാപകടം: മട്ടന്നൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ മരിച്ചു

Kerala3 hours ago

ബെംഗളൂരുവിൽ നിന്ന് മംഗളൂരുവിലേക്ക് കുതിക്കാം,എക്സ്പ്രസ് ഹൈവേ എത്തുന്നു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!