THALASSERRY
നിഖിലിന് വേണം കൈത്താങ്ങ്
തലശ്ശേരി: കോടിയേരി കാരാൽതെരു കുനിയിൽ ഹൗസിൽ നിഖിൽ (36) അപകടത്തെത്തുടർന്ന് തലച്ചോറിന് ഗുരുതര ക്ഷതമേറ്റ് ചലനശേഷി നഷ്ടപ്പെട്ട് അബോധാവസ്ഥയിൽ കണ്ണൂർ ചാല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.നിഖിലിനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ വിദഗ്ധ ചികിത്സ ആവശ്യമാണെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. ദീർഘകാലം ചികിത്സ തുടർന്നെങ്കിൽ മാത്രമേ നിഖിലിനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാവുകയുള്ളു. ചികിത്സക്ക് ഏകദേശം 20 ലക്ഷത്തിലധികം രൂപ വേണ്ടിവരും. നിത്യരോഗിയായ പിതാവും കൂലിവേല ചെയ്ത് കുടുംബം പോറ്റുന്ന മാതാവും അടങ്ങുന്ന കുടുംബത്തിന് നിഖിലിന്റെ ചികിത്സ തുടർന്നു കൊണ്ടുപോകാൻ സാധ്യമല്ല.
ചികിത്സക്കായി നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും യോഗം വിളിച്ച് ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചിരി ക്കുകയുമാണ്. ചികിത്സക്ക് സാമ്പത്തിക സഹായം നൽകണമെന്ന് കമ്മിറ്റി ചെയർമാൻ പി. മനോഹരനും കൺവീനർ രജീഷ് അയ്യത്താനും അഭ്യർഥിച്ചു. അക്കൗണ്ട് വിവരം: കെ. മഹിജ, നമ്പർ -1154104000166058 ഐ.എഫ്.എസ്.സി: IBKL0001154, ഐ.ഡി.ബി.ഐ തലശ്ശേരി ബ്രാഞ്ച്.മഹിജ. കെ /രജീഷ്. എ, കോടിയേരി സർവീസ് കോഓപറേറ്റീവ് ബാങ്ക്, മുളിയിൽനട ബ്രാഞ്ച്- നമ്പർ: 061970006607, ഐ.എഫ്.എസ്.സി SBIN0004266.
THALASSERRY
ടൂർ പാക്കേജുകളുമായി കെ.എസ്.ആർ.ടി.സി
തലശേരി:കെഎസ്ആർടിസി തലശേരി ഡിപ്പോ വിവിധ ടൂർ പാക്കേജുകൾ ഒരുക്കുന്നു.
26ന് വയനാട്, വൈതൽമല, 31ന് മൂന്നാർ, ഫെബ്രുവരി ഒന്നിന് കൊച്ചി കപ്പൽ യാത്ര, ഏഴിന് വാഗമൺ മാംഗോ മെഡോസ്, 14 ന് മൂന്നാർ, 16ന് വയനാട് ജംഗിൾ സഫാരി, 28ന് ഗവി എന്നിങ്ങനെയാണ് യാത്രകൾ ഫോൺ: 9497879962.
THALASSERRY
ജില്ലാ കോടതി കെട്ടിട ഉദ്ഘാടനം: തലശ്ശേരിയിൽ ഗതാഗത നിയന്ത്രണം
തലശ്ശേരി: ജില്ലാ കോടതിയുടെ കെട്ടിട ഉദ്ഘാടന ഭാഗമായി തലശ്ശേരിയിൽ 25-ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ദേശീയ പാതയിൽ വീനസ് ജങ്‌ഷൻ മുതൽ തലശ്ശേരി ടൗൺ വരെയുള്ള ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് നിയന്ത്രണം.കണ്ണൂർ-മമ്പറം ഭാഗത്ത് നിന്ന് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള മുഴുവൻ വാഹനങ്ങളും വീനസ് കവലയിൽ നിന്ന് ഇടത്തോട്ട് മാറി കുയ്യാലി വഴി ടൗണിലേക്ക് പ്രവേശിക്കണം.മമ്പറം-പിണറായി ഭാഗത്ത് നിന്ന് വരുന്ന ബസുകൾ അല്ലാത്ത മുഴുവൻ വാഹനങ്ങളും കൊളശ്ശേരി കോമത്ത് പാറ വഴി തലശ്ശേരി നഗരത്തിൽ പ്രവേശിക്കണം.പാറക്കെട്ട്- പെരുന്താറ്റിൽ ഭാഗത്ത് നിന്ന് തലശ്ശേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കൊളശ്ശേരി കവലയിൽ നിന്ന് കോമത്ത് പാറ വഴി തലശ്ശേരി നഗരത്തിൽ പ്രവേശിക്കണം.തലശ്ശേരി നഗരത്തിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന മുഴുവൻ വാഹനങ്ങളും പതിവ് പോലെ കോടതി വീനസ് കവല വഴി കണ്ണൂരിലേക്ക് പോകണം. ഇതുവഴി വൺവേ ഗതാഗതമാണ്.25-ന് രാവിലെ എട്ട് മുതൽ കോടതിയുടെ ഉദ്ഘാടനം കഴിയും വരെ നിയന്ത്രണം തുടരും. കണ്ണൂർ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന മുഴുവൻ ലോറികളും ടൂറിസ്റ്റ് ബസുകളും അന്നേ ദിവസം തലശ്ശേരി ടൗണിൽ പ്രവേശിക്കാതെ മുഴപ്പിലങ്ങാട് മാഹി ബൈപ്പാസ് വഴി കടന്ന് പോകണമെന്നും ട്രാഫിക് എസ്. ഐ മനോജ് കുമാർ അറിയിച്ചു.
Breaking News
തലശ്ശേരിയിൽ ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ
തലശ്ശേരി:ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞിട്ട് ദേഹത്ത് പെട്രോൾ ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയിൽ പ്രതി പിടിയിൽ .ആദ്യ ഭർത്താവും ടിപ്പർ ലോറിഡ്രൈവറുമായ കോട്ടയം പൊയിൽ കോങ്ങാറ്റയിലെ നടുവിൽ പൊയിൽ എം.പി.സജുവിനെ (43) കതിരൂർ പോലീസ് അറസ്റ്റ് ചെയ്തത് .
രാവിലെ പാട്യത്താണ് സംഭവം. പാട്യം സ്വദേശിനിയായ ലിന്റയെ (34) 2011 ലാണ് പ്രതി വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു.എന്നാൽ സജുവിൻ്റെ പീഡനം കാരണം ഒട്ടേറെ തവണബന്ധം പിരിയാനും തീരുമാനിച്ചിരുന്നുവത്രെ.2024 ൽവിവാഹ ബന്ധം വേർപെടുത്തി. തുടർന്ന് യുവതിയുടെ വീട്ടുകാർ മറ്റൊരു വിവാഹത്തിന്നായ് തീരുമാനിക്കുകയു ചെയ്തിരുന്നു.
ഈ വിവരം അറിഞ്ഞ സജു നിരന്തരം ശല്യപ്പെടുത്തുന്നതിനെതിരെ കതിരൂർ പോലീസിൽ ലിൻ്റ പരാതിയും നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ മട്ടന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോവുമ്പോൾ കാറിലെത്തിയ പ്രതി യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയാണത്രെ ഉണ്ടായത്.യുവതിയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ പ്രതി ഒരു വീട്ടിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലാവുന്നത്.കതിരൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ മഹേഷ് കണ്ടബേത്താണ് അന്വേഷണം നടത്തിയത്. പ്രതിയെ തലശേരി കോടതി റിമാൻ്റ് ചെയ്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു