ആഡംബര ക്രൂയിസ് കപ്പൽ പാക്കേജ്

കണ്ണൂർ:കെ.എസ്.ആർ.ടി.സിയും കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും സംയുക്തമായി നടത്തുന്ന ആഡംബര ക്രൂയിസ് കപ്പൽ യാത്ര നവംബർ 8, 9, 10 തീയതികളിൽ തുടർച്ചയായി കണ്ണൂരിൽ നിന്നും പുറപ്പെടും. ഓഡിറ്റോറിയം, സ്വീകരണഹാൾ, മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡി.ജെ, ഗെയിമുകൾ, ഭക്ഷണശാല, കുട്ടികൾക്കുള്ള കളിസ്ഥലം, മൂന്ന് തിയറ്റർ തുടങ്ങിയ സൗകര്യങ്ങൾ നെഫർറ്റിറ്റിയിലുണ്ട്.
മുതിർന്നവർക്ക് 4590 രൂപയും അഞ്ച് മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് 2280 രൂപയുമാണ് ടിക്കറ്റ് നിരക്ക്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ഫോർട്ട് കൊച്ചിയിൽ നിന്നുമാണ് ആഡംബര ക്രൂയിസ് കപ്പൽ യാത്ര തിരിക്കുന്നത്.നവംബർ എട്ടിന് വൈകുന്നേരം പുറപ്പെട്ടു 11ന് രാവിലെ തിരിച്ചെത്തുന്ന മൂന്നാർ കാന്തല്ലൂർ പാക്കേജിനു 4250 രൂപയാണ് ചാർജ്.