കേരളോത്സവം നവംബർ പകുതിയോടെ, വിജ്ഞാപനം ഉടൻ ഇറങ്ങും

കേരളോത്സവത്തിൻ്റെ പഞ്ചായത്ത് തല മത്സരങ്ങൾ നവംബർ 15 ഓടെ ആരംഭിക്കാൻ തീരുമാനമായി. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പഞ്ചായത്തുകൾക്ക് ലഭിക്കും.ആദ്യ ഘട്ടങ്ങളിൽ പ്രാദേശിക തലത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ മത്സരങ്ങൾ നടക്കും. ശേഷം ബ്ലോക്ക്, ജില്ലാ തലത്തിൽ മത്സരങ്ങൾ നടക്കും. മുനിസിപാലിറ്റി, കോർപ്പറേഷൻ മേഖലകളിൽ ബ്ലോക്ക് തല മത്സരങ്ങൾ ഉണ്ടാവില്ല.കേരളോത്സവം സംബന്ധിച്ച ഉത്തരവ് രണ്ട് ദിവസത്തിനുള്ളിൽ പഞ്ചായത്തുകൾക്ക് ലഭിക്കും.