Kannur
പയ്യന്നൂരും എസ്.എൻ കോളേജും ജേതാക്കൾ

പയ്യന്നൂർ:കണ്ണൂർ സർവകലാശാല വനിതാ വിഭാഗം ക്രോസ്‌കൺട്രി ചാമ്പ്യൻഷിപ്പിൽ മൂന്നാംവർഷവും ചാമ്പ്യരായി പയ്യന്നൂർ കോളേജ് ടീം. മഞ്ജിമ, കെ പി ശ്രീതു, കെ വി സ്നേഹ, ആദിത്യ, കെ ശരണ്യ, മാളവിക എന്നിവർചേർന്നാണ് ഇത്തവണ കപ്പുയർത്തിയത്. കോളേജിലെ കായികവിഭാഗം മേധാവി കെ എൻ അജിത്തിന്റെയും അസി. പ്രൊഫ. ഡോ. അമ്പിളി രാഘവന്റെയും നിരന്തര പരിശീലനമാണ് തുടർച്ചയായി മൂന്നാം വർഷവും കോളേജിനെ ഒന്നാമതാക്കിയത്. ബികോം അവസാന വർഷ വിദ്യാർഥിനിയായ ചെറുപുഴ സ്വദേശിനി മഞ്ജിമ ഒളിമ്പ്യൻ മാത്യുവിന്റെ കീഴിൽ അത്‌ലറ്റിക്സിൽ പരിശീലനംനേടിയാണ് ടീമിൽ ഇടംനേടിയത്. മലപ്പുറം തിരൂർ സ്വദേശിനി കെ പി ശ്രീതു എൻസിസി കാഡറ്റുകൂടിയാണ്. നാഷണൽ ട്രെയിനിങ് ക്യാമ്പിലടക്കം പങ്കെടുത്തിട്ടുണ്ട്. ബിഎസ്‌സി മാത്‌സ് അവസാന വർഷ വിദ്യാർഥിനിയാണ്. ബിഎസ് സി കെമിസ്ട്രി അവസാന വർഷ വിദ്യാർഥിയായ പച്ചേനിയിലെ കെ വി സ്നേഹ സർവകലാശാല ഖൊ ഖൊ ടീമംഗമാണ്.
സർവകലാശാല അത്‌ലറ്റിക് ടീമംഗം കൂടിയായ ഏഴിലോട്ടെ ആദിത്യ ഹൈജമ്പിൽ മികച്ച നേട്ടം കൈവരിച്ചിരുന്നു. ഫങ്‌ഷണൽ ഹിന്ദി രണ്ടാംവർഷ ബി.എ വിദ്യാർഥിനിയായ ആദിത്യ ആദ്യമായാണ് ക്രോസ് കൺട്രി മത്സരത്തിൽ പങ്കെടുത്തത്. ബി.എ പൊളിറ്റിക്കൽ സയൻസ് അവസാന വർഷ വിദ്യാർഥിനിയായ രാജപുരം കള്ളാറിലെ കെ ശരണ്യ ഫുട്ബോൾ താരമാണ്. മലയാളം ബിരുദ വിദ്യാർഥിനി നീലേശ്വരത്തെ മാളവിക ഖൊ – ഖൊ ദേശീയ താരമാണ്. പുരുഷ വിഭാഗത്തിൽ മുഹമ്മദ് സബീൽ, മുഹമ്മദ് സാഹിർ, ആൽഫി വിമിത്ത് എന്നിവരടങ്ങുന്ന പയ്യന്നൂർ കോളേജ് ടീം രണ്ടാംസ്ഥാനവും നേടി.
കണ്ണൂർ
കഴിഞ്ഞ വർഷം നഷ്ടമായ കണ്ണൂർ സർവകലാശാല ഇന്റർ കോളേജിയേറ്റ് പുരുഷ വിഭാഗം ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് തിരിച്ചുപിടിച്ചാണ് എസ്.എൻ കോളേജ് കിരീടം ചൂടിയത്. അഭിനവ് കേളോത്ത്, മുഹമ്മദ് അജ്നാസ്, എ. എസ് അഭിനന്ദ് വാസുദേവ്, എം. രമേശ്, എഡ്വിൻ മാത്യു, ഇ എസ് നന്ദകിഷോർ എന്നിവരടങ്ങിയതാണ് ടീം. ആനപ്പാറ അത്‌ലറ്റിക്ക് അക്കാദമി, എസ് എൻ. കോളേജ് എന്നിവിടങ്ങളിലായിരുന്നു പരിശീലനം. പി. ഷിജിനാണ് കോച്ച്.
Kannur
ചന്ദന കടത്ത്: പാവന്നൂരിൽ രണ്ടു പേർ പിടിയിൽ


കണ്ണൂർ: ചന്ദനം സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പേർ പിടിയിലായി.13 കിലോ ഗ്രാം ചന്ദനമുട്ടികള്‍, 6.5 കിലോഗ്രാം ചെത്ത് പൂളുകള്‍ എന്നിവ സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ പാവന്നൂർ കടവ് ഭാഗത്തു നിന്നാണ് എക്സൈസ് ഇവരെ പിടികൂടിയത്.പാവന്നൂർ കടവ് സ്വദേശികളായ എം.പി. അബൂബക്കർ, സി.കെ അബ്ദുൽ നാസർ എന്നിവരെയാണ് ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ ബാലൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.
Kannur
ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ഡോക്ടർമാരുടെ താല്‍ക്കാലിക ഒഴിവ്


ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.താല്പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ ടി.സി.എം.സി/കെ.എം.സി രജിസ്ട്രേഷന് അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുകളുമായി പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയ്ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് സാധൂകരണം നടത്തിയ ശേഷം വാക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയായിരിക്കും നിലവില്‍ ഉള്ള ഒഴിവുകളില്‍ നിയമിക്കുക. മാര്‍ച്ച് ഒന്ന് മുതല്‍ അപേക്ഷകൾ സ്വീകരിക്കും. ഫോണ്‍ : 0497 2700709
Kannur
ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്


പിണറായി കമ്മ്യൂണിറ്റി സെന്ററില്‍ തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ എല്‍.എസ്.ജി.ഡി പ്രോജക്ടിനു വേണ്ടി ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഫാർമസിസ്റ്റിന്റെ രണ്ട് ഒഴിവുകളും ആംബുലൻസ് ഡ്രൈവറുടെ ഒരു ഒഴിവുമാണ് ഉള്ളത്. ഫെബ്രുവരി 28 ന് രാവിലെ 11ന് ഫാർമസിസ്റ്റ് തസ്തികയിലേക്കും ഉച്ചയ്ക്ക് 2.30ന് ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്കും സി.എച്ച്.സിയിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. പി.എസ്.സി അംഗീകൃത യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. ഫോണ്‍ : 0490 2342710
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്