ഡ്രൈവിങ് ലൈസൻസ് സർവീസ് ചാർജ് കുറച്ച് മോട്ടോർ വാഹന വകുപ്പ്

Share our post

സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള സർവീസ് ചാർജ് കുറച്ച് മോട്ടോർ വാഹന വകുപ്പ്. എല്ലാ കാറ്റഗറി വാഹനങ്ങൾക്കും 100 രൂപ വച്ചാണ് കുറച്ചത്. ബൈക്ക്, കാർ ലൈസൻസ് എടുക്കാൻ 200 രൂപയായിരുന്നു സർവീസ് ചാർജ് ഈടാക്കിയിരുന്നത്.തുടക്കത്തിൽ 60 ഈടാക്കിയിരുന്ന ചാർജ് പിന്നീട് 200 ആയി ഉയർത്തുകയായിരുന്നു. ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് നടപ്പിലാക്കിയിട്ടും ഉയർന്ന സർവീസ് ചാർജ് ഈടാക്കിയത് ആക്ഷേപത്തിനിടയാക്കിയിരുന്നു, ഇതിന് പിന്നാലെയാണ് സർക്കാർ നടപടി.അതേസമയം, സംസ്ഥാനത്ത് ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് സംവിധാനം നിലവിൽ വന്നു. ലൈസന്‍സ് ഡിജി ലോക്കറിലേക്ക് ഡൗണ്‍ ലോഡ് ചെയ്യാം. വാഹന പരിശോധനാ സമയത്ത് ഇനി മുതല്‍ ഡിജി ലൈസന്‍സ് കാണിച്ചാല്‍ മതി. സ്വന്തമായി പിവിസി കാര്‍ഡ് പ്രിന്റ് ചെയ്ത് സൂക്ഷിക്കാം.

ഡൗണ്‍ലോഡ് യുവര്‍ ഡിജിറ്റല്‍ ലൈസന്‍സ് എന്ന ഡിവൈഡിഎല്‍ പദ്ധതിയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. പുതിയ അപേക്ഷകര്‍ക്ക് ഇനി പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് ലഭിക്കില്ല. ഡ്രൈവിങ് ടെസ്റ്റ് വിജയിച്ചുകഴിഞ്ഞാല്‍ വെബ്സൈറ്റില്‍നിന്ന് ലൈസന്‍സ് ഡൗണ്‍ലോണ്‍ ചെയ്യണം. ഇത് ഡിജി ലോക്കര്‍, എം പരിവാഹന്‍ ആപ്പുകളില്‍ സൂക്ഷിക്കാം. ആവശ്യക്കാര്‍ക്ക് സ്വന്തമായി പ്രിന്റ് എടുക്കുകയും ചെയ്യാം.ലൈസന്‍സ് പാസായവര്‍ക്ക് പ്രിന്റഡ് ലൈസന്‍സ് കിട്ടുന്നതടക്കം കാലതാമസം നേരിട്ടിരുന്നു. ഈ പ്രശ്‌നം കൂടി പരിഹരിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!