Connect with us

Kerala

ഓണ്‍ലൈന്‍ തട്ടിപ്പിന് തടയിടാന്‍ ‘സൈബര്‍ വാള്‍’; ആപ്പ് തയ്യാറാക്കുന്നത് സ്റ്റാര്‍ട്ടപ്പ് കമ്പനി

Published

on

Share our post

തിരുവനന്തപുരം: വ്യാജ ഫോണ്‍കോളിലും വെബ്സൈറ്റുകളിലും കുടുങ്ങി പണം നഷ്ടമാകുന്നത് തടയിടാന്‍ സൈബര്‍ പോലീസിന്റെ പ്രത്യേക സംവിധാനമൊരുങ്ങുന്നു. ഫോണ്‍നമ്പരുകളും വെബ്സൈറ്റുകളുംമറ്റും വ്യാജമാണോയെന്ന് ഉപയോക്താക്കള്‍ക്കുതന്നെ പരിശോധിച്ച് ഉറപ്പാക്കാനുള്ള സൈബര്‍ വാള്‍ സംവിധാനമാണ് സംസ്ഥാന പോലീസിന്റെ സൈബര്‍ ഡിവിഷന്‍ തയ്യാറാക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴിലുള്ളൊരു കമ്പനിയെ ഇതിനുള്ള മൊബൈല്‍ ആപ്പ് തയ്യാറാക്കാനായി തിരഞ്ഞെടുത്തിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ട കാലാവധി കഴിഞ്ഞാടുന്‍ കരാറുറപ്പിക്കും.ഫോണ്‍നമ്പരുകള്‍, സാമൂഹികമാധ്യമ പ്രൊഫൈലുകള്‍, വെബ്സൈറ്റുകള്‍ എന്നിവ നിര്‍മിതബുദ്ധി സാങ്കേതികതയില്‍ അധിഷ്ഠിതമായി പരിശോധിച്ച് ഉറപ്പാക്കാനാകും.ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്. പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാകും ആപ്ലിക്കേഷന്‍ സജ്ജമാക്കുക. ഒരു കൊല്ലത്തിനിടയില്‍ ആപ്പ് വികസിപ്പിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് അറിയിക്കാനായി സജ്ജമാക്കിയിട്ടുള്ള 1930 എന്ന ടോള്‍ഫ്രീ നമ്പരിലൂടെയും ചില ഫോണ്‍നമ്പറുകളുടെയും വെബ്സൈറ്റ് വിലാസങ്ങളുടെയും ആധികാരികത പരിശോധിക്കാന്‍ സൗകര്യമുണ്ട്.


Share our post

Kerala

നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാം, സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത; ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ചിലയിടങ്ങളില്‍ ഇന്ന് ഉഷ്ണതരംഗത്തിനും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 – 4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാനാണ് സാധ്യത. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ജാഗ്രതാനിര്‍ദേശങ്ങള്‍:

പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.


Share our post
Continue Reading

Kerala

ആകാശവിസ്മയം കാത്ത് ഇന്ത്യ; ഏഴ് ഗ്രഹങ്ങൾ ഒരേ സമയം ദൃശ്യമാകും

Published

on

Share our post

ആകാശം പലപ്പോഴും മനുഷ്യർക്കായി വിസ്മയക്കാഴ്ച്ചകളൊരുക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വിസ്മയക്കാഴ്ചയാണ് പ്ലാനറ്ററി പരേഡ്. ഏഴ് ഗ്രഹങ്ങൾ- ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, നെപ്റ്റ്യൂൺ, യുറാനസ്, ബുധൻ എന്നിവ സൂര്യന്‍റെ ഒരേ വശത്ത് എത്തുന്നതിനാല്‍ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഇവ നിരനിരയായി പോകുന്നത് പോലെ കാണപ്പെടുന്നു ഈ പ്രതിഭാസമാണ് പ്ലാനറ്ററി പരേഡ്.

2025 ജനുവരിയിൽ ആരംഭിച്ച പ്ലാനറ്ററി പാരഡി അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഫെബ്രുവരി 28ന് രാത്രി വളരെ കുറച്ച് നേരത്തേക്ക് മാത്രം സൗരയൂഥത്തിൽ എല്ലാ ഗ്രഹങ്ങളെയും ഒരുമിച്ച് നിരയായി കാണാം. ബുധൻ കൂടി ഈ വിന്യാസത്തിന്റെ ഭാഗമാകുന്നതോടെ ഏഴ് ഗ്രഹങ്ങളും ഒരേ സമയം ദൃശ്യമാകും. സൂര്യനോട് അടുത്തായതിനാൽ ബുധനെ സാധാരണയായി കാണാൻ പ്രയാസമാണ്. എന്നാൽ ഫെബ്രുവരി 28-ന് സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ ബുധനെയും കാണാനാകും.

ഈ ഗ്രഹങ്ങളുടെ ഒത്തുചേരൽ ഇന്ത്യയിലും ദൃശ്യമാകും, 2025 മാർച്ച് 3 വരെ ഇന്ത്യയില്‍ ഈ ആകാശ കാഴ്‌ച പ്രതീക്ഷിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. സൂര്യാസ്തമയത്തിന് ശേഷം, ഏകദേശം 45 മിനിറ്റിനുള്ളിൽ ഈ കാഴ്ച വ്യക്തമാകും. പ്രകാശം കുറഞ്ഞ ഒരിടം കണ്ടെത്തുന്നത് കാഴ്ചയുടെ വ്യക്തതയ്ക്ക് സഹായിക്കും. നഗ്നനേത്രങ്ങൾ കൊണ്ട് ചില ഗ്രഹങ്ങളെ കാണാൻ സാധിക്കുമെങ്കിലും, യുറാനസിനെയും നെപ്റ്റ്യൂണിനെയും പോലുള്ള ഗ്രഹങ്ങളെ കാണാൻ ബൈനോക്കുലറുകളോ ടെലിസ്കോപ്പോ ഉപയോഗിക്കേണ്ടി വരും.


Share our post
Continue Reading

Kerala

യു.എം.സി കണ്ണൂർ ജില്ലാ നേതൃത്വ ക്യാമ്പും വയനാട് ദുരിതാശ്വാസ ഫണ്ട് വിതരണവും

Published

on

Share our post

വയനാട്: യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ കണ്ണൂർ ജില്ലാ നേതൃത്വ ക്യാമ്പും വയനാട് ദുരിതാശ്വാസ ഫണ്ട് വിതരണവും പടിഞ്ഞാറെത്തറയിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എഫ്.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ വർക്കിംങ്ങ് പ്രസിഡൻറ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷനായി. ധനസഹായ വിതരണം മേപ്പാടി പഞ്ചായത്ത് പ്രസിഡൻറ് കെ.ബാബു നിർവഹിച്ചു. ബുഷ്റ ചിറക്കൽ, ആലിക്കുട്ടി ഹാജി, കെ.എം.ബഷീർ, മനോഹരൻ പയ്യന്നൂർ, സിനോജ്‌ മാക്സ്, ടി.പി.ഷാജി, ജേക്കബ് ചോലമറ്റം എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!