പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ പ്രോഗ്രാമുകളിലെ പ്രവേശനങ്ങൾക്കായുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് – പോസ്റ്റ് ഗ്രാജ്വേറ്റ് (നീറ്റ്-പി.ജി.) 2024 അടിസ്ഥാനമാക്കി, മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന അലോട്‌മെന്റുകളുമായി ബന്ധപ്പെട്ട നടപടികളുടെ സമയക്രമം പ്രസിദ്ധീകരിച്ചു.
സീറ്റുകൾ
ഓൾ ഇന്ത്യ ക്വാട്ട, കേന്ദ്ര, കല്പിത സർവകലാശാലകൾ എന്നിവയിലെ പി.ജി. പ്രോഗ്രാമുകളിലെ നിശ്ചിതസീറ്റുകൾ എം.സി.സി. അലോട്‌മെന്റിൽ ഉൾപ്പെടും. കൂടാതെ ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസ് (എ.എഫ്.എം.എസ്.) സ്ഥാപനങ്ങളിലെ മെഡിക്കൽ പി.ജി. പ്രോഗ്രാമുകളിലേക്കുള്ള രജിസ്‌ട്രേഷനും എം.സി.സി. സൈറ്റ് വഴിയായിരിക്കും.
നാല് റൗണ്ടുകൾ
എം.സി.സി. കൗൺസലിങ്ങിൽ പങ്കെടുക്കാൻ mcc.nic.in വഴി രജിസ്‌ട്രേഷൻ നടത്തി ബാധകമായ ഫീസടയ്ക്കണം. അതിനുശേഷം ചോയ്‌സ് ഫില്ലിങ് നടത്താം. കൗൺസലിങ്ങിന് നാല് റൗണ്ടുകൾ ഉണ്ടാകും. റൗണ്ട് 1, റൗണ്ട് 2, റൗണ്ട് 3, സ്‌ട്രേ വേക്കൻസി റൗണ്ട്. എല്ലാം ഓൺലൈനായി നടത്തും.
ആദ്യറൗണ്ട്
* ആദ്യറൗണ്ടിലേക്ക് നവംബർ 17-ന് ഉച്ചയ്ക്ക് 12 വരെ രജിസ്‌ട്രേഷൻ നടത്താം
* ഫീസടയ്ക്കാനുള്ള സൗകര്യം 17-ന് വൈകീട്ട് മൂന്ന് വരെ
* രജിസ്‌ട്രേഷൻ നടത്തി തുക അടച്ച ശേഷം, ചോയ്‌സ് ഫില്ലിങ് നടത്താനുള്ള സൗകര്യം എട്ടുമുതൽ 17-ന് രാത്രി 11.55 വരെ
* ചോയ്‌സ് ലോക്കിങ് 17-ന് വൈകീട്ട് നാലുമുതൽ അന്ന് രാത്രി 11.55 വരെ. ചോയ്‌സ് ലോക്കിങ് നടത്തുന്നില്ലെങ്കിൽ, സിസ്റ്റം കട്ട് ഓഫ് സമയത്ത് അവ ലോക് ചെയ്യും.
* ആദ്യ അലോട്മെന്റ് ഫലം നവംബർ 20-ന്
* അലോട്െമന്റ് ലഭിക്കുന്നവർക്ക്, കോളേജിൽ റിപ്പോർട്ടിങ്ങിന്/ജോയിനിങ്ങിന് 21 മുതൽ 27 വരെ അവസരമുണ്ടാകും.
* പ്രവേശനം നേടിയവരുടെ വിവരങ്ങൾ സ്ഥാപനങ്ങൾ എം.സി.സി.യുമായി പങ്കുവെക്കാൻ നവംബർ 28, 29 തീയതികളിൽ സൗകര്യമുണ്ടാകും.
രണ്ടാം റൗണ്ട്
* നടപടികൾ ഡിസംബർ നാലിന് തുടങ്ങും
* പുതിയ രജിസ്‌ട്രേഷൻ (ബാധകമെങ്കിൽ) ഒൻപതിന് ഉച്ചയ്ക്ക് 12 വരെ
* ഫീസ് അടയ്ക്കൽ ഒൻപതിന് വൈകീട്ട് മൂന്നുവരെ
* ചോയ്‌സ് ഫില്ലിങ് അഞ്ചുമുതൽ ഒൻപതിന് രാത്രി 11.55 വരെ
* ലോക്കിങ് ഒൻപതിന് വൈകീട്ട് നാലുമണിമുതൽ രാത്രി 11.55 വരെ
* രണ്ടാം അലോട്‌മെന്റ് ഫലം 12-ന്
* സ്ഥാപനറിപ്പോർട്ടിങ്/ജോയിനിങ് 13 മുതൽ 20 വരെ
* രണ്ടാം റൗണ്ട് പ്രവേശനം നേടിയവരുടെ വിവരങ്ങൾ, സ്ഥാപനങ്ങൾ എം.സി.സി. യുമായി 21, 22 തീയതികളിലായി പങ്കുവെക്കണം.
മൂന്നാം റൗണ്ട്
* മൂന്നാം റൗണ്ട് അലോട്‌മെന്റ് നടപടികൾ 26-ന് തുടങ്ങും
* രജിസ്‌ട്രേഷൻ/തുക അടയ്ക്കൽ (ബാധകമെങ്കിൽ) ജനുവരി ഒന്നുവരെ
* ചോയ്‌സ് ഫില്ലിങ് ഡിസംബർ 27 മുതൽ ജനുവരി ഒന്നുവരെ
* ലോക്കിങ് സൗകര്യം -ജനുവരി ഒന്നിന്
* സീറ്റ് അലോട്‌മെന്റ് ഫലം – നാലിന്
* റിപ്പോർട്ടിങ് ആറുമുതൽ 13 വരെ.
* മൂന്നാം റൗണ്ട് പ്രവേശനം നേടിയവരുടെ വിവരങ്ങൾ സ്ഥാപനങ്ങൾ എം.സി.സി. യുമായി 14, 15 തീയതികളിലായി പങ്കുവെക്കണം.
സ്‌ട്രേ വേക്കൻസി റൗണ്ട്
* നടപടികൾ 18-ന് തുടങ്ങും
* 21 വരെ രജിസ്‌ട്രേഷൻ/പേമെന്റ്, ചോയ്‌സ് ഫില്ലിങ് എന്നിവ
* 21-ന് ലോക്കിങ് സൗകര്യം
* ഫലം 24-ന് പ്രഖ്യാപിക്കും
* 25-നും 30-നും ഇടയിൽ സ്ഥാപനതല റിപ്പോർട്ടിങ് നടത്തണം
* പ്രവേശനം നേടിയവരുടെ വിവരങ്ങൾ സ്ഥാപനങ്ങൾ 31-ന് എം.സി.സി.ക്ക് നൽകണം.
സംസ്ഥാന അലോട്മെന്റുകൾ
സംസ്ഥാനതല കൗൺസലിങ് സമയക്രമവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
* സംസ്ഥാനതലത്തിലെ ആദ്യറൗണ്ട് നടപടികൾ നവംബർ 18 മുതൽ 27 വരെ. ആദ്യറൗണ്ട് പ്രവേശനം ഡിസംബർ നാലിനകം
* രണ്ടാംറൗണ്ട് നടപടികൾ ഡിസംബർ 12 മുതൽ 23 വരെ, രണ്ടാംറൗണ്ട് പ്രവേശനം 28 വരെ
* മൂന്നാം റൗണ്ട് ജനുവരി ഏഴുമുതൽ 13 വരെ. പ്രവേശനം 18-നകം
* സ്‌ട്രേ വേക്കൻസി റൗണ്ട്: 25 മുതൽ 30 വരെ, പ്രവേശനം ഫെബ്രുവരി അഞ്ചിനകം
പ്രവേശനവിവരങ്ങൾ, സ്റ്റേറ്റ് കൺസലിങ് ഏജൻസികൾ എം.സി.സി.യുമായി പങ്കുവെക്കേണ്ടതിനുള്ള തീയതികൾ:
ആദ്യ റൗണ്ട്: ഡിസംബർ അഞ്ച്, ആറ്.
രണ്ടാം റൗണ്ട്: 29, 30, 31. മൂന്നാം റൗണ്ട്: ജനുവരി 19, 20. പി.ജി. കോഴ്‌സുകളുടെ അക്കാദമിക് സെഷൻ ഡിസംബർ 20-ന് തുടങ്ങും.സമയക്രമങ്ങൾ mcc.nic.in ൽ ലഭിക്കും.