വൈദ്യുതി ബില്ല് അടക്കാൻ മറക്കാറുണ്ടോ ? വഴിയുണ്ട്, ഐഡിയയുമായി കെ.എസ്.ഇ.ബി

വൈദ്യുതി ബിൽ അടയ്ക്കാൻ മറന്ന് പോയാൽ എസ്.എം.എസ് സംവിധാനമൊരുക്കി കെ.എസ്ഇബി.ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ അടക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നതിനാണ് പ്രത്യേക സംവിധാനം ഒരുക്കിയത്.കൺസ്യൂമർ രേഖകൾക്കൊപ്പം ഫോൺ നമ്പർ ചേർത്താൽ വൈദ്യുതി ബിൽ തുക അടക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് എസ്.എം.എസായി ലഭിക്കും.വൈദ്യുതി ബിൽ സംബന്ധിച്ച വിവരങ്ങൾ, വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകൾ തുടങ്ങിയവയും ലഭ്യമാകും.
wss.kseb.in/selfservices/registermobile റീഡറുടെ കയ്യിലെ ബില്ലിംഗ് മെഷീൻ വഴിയുമൊക്കെ ഫോൺ നമ്പർ രജിസ്റ്റർ ചെയ്യാം. സേവനം സൗജന്യമാണെന്നും കെഎസ്ഇബി അറിയിച്ചു.