Connect with us

Kerala

താനൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍

Published

on

Share our post

താനൂര്‍: മുക്കോലറെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ച നിലയില്‍. താനൂര്‍ കുന്നുംപുറം പരിയാപുരം അടിപറമ്പത്ത് വിഷ്ണുദാസിന്റെ മകന്‍ ഷിജില്‍ (29) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ജനശതാബ്ദി എക്‌സ്പ്രസ്സ് ആണ് തട്ടിയത്.താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ടി.ഡി.ആര്‍.എഫ് വോളണ്ടിയര്‍മാരും താനൂര്‍ പോലീസും തിരൂര്‍ ആര്‍.പി.എഫ്, ട്രോമ വോളണ്ടിയര്‍മാരും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം ട്രാക്കില്‍നിന്ന് നീക്കി. താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരൂരങ്ങാടി ഗവണ്മെന്റ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


Share our post

Kerala

കൊക്കോ വില വീണ്ടും ഉയരുന്നു; ഗുണം കിട്ടാതെ കര്‍ഷകര്‍

Published

on

Share our post

അടിമാലി: കൊക്കോ വില വീണ്ടും ഉയരുമ്പോഴും ഗുണം കിട്ടാതെ കര്‍ഷകര്‍. ചൊവ്വാഴ്ച 580 രൂപക്കാണ് കൊക്കോ വില്‍പ്പന നടന്നത്. വില ഇനിയും ഉയരാന്‍ സാധ്യതയെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇത് പ്രതീക്ഷ നല്‍കുന്നുവെങ്കിലും വിളവ് വളരെ കുറവായതാണ് കർഷകർക്ക് തിരിച്ചടിയായത്.

ഈ വര്‍ഷമാദ്യം 1000 രൂപക്ക് മുകളില്‍ വില വന്നെങ്കിലും പിന്നീട് 300 രൂപയില്‍ താഴേക്ക് വന്നിരുന്നു. രോഗം മൂലം കൃഷി വ്യാപകമായി നശിച്ചത് വീണ്ടും വില ഉയരാന്‍ കാരണമായി. അടിക്കടി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണ് കൃഷിക്ക് തിരിച്ചടി. കൂടാതെ വന്യമൃഗ ശല്യവും പ്രശ്‌നമാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉല്പാദനം 70 ശതമാനത്തിലേറെ കുറഞ്ഞതും വിനയായി. ഹൈറേഞ്ചില്‍ മറ്റ് ക്യഷിയോടൊപ്പം ഇടവിളയായിട്ടാണ് കൊക്കോ കൃഷി ചെയ്തിട്ടുള്ളത്. തനിവിളയായി കൃഷി ചെയ്യുന്നവരുമുണ്ട്. ആഴ്ചതോറും വിളവെടുപ്പ് നടത്താമെന്നതിനാല്‍ മറ്റു വിളകള്‍ക്ക് വിലയിടിവ് ഉണ്ടായപ്പോള്‍ കര്‍ഷകര്‍ക്ക് താങ്ങായി നിന്നത് കൊക്കോകൃഷിയാണ്. കേടുവന്ന കൊക്കോ വിപണിയിലെത്തുന്നത് വ്യാപാരത്തിന് തിരിച്ചടിയാകുമെന്ന ആശങ്കയും ഉണ്ട്. ഇപ്പോള്‍ കായ് ചീയുകയും ഫംഗസ് ബാധിക്കുകയും ചെയ്തതോടെ ഉല്‍പാദനം ഗണ്യമായി കുറഞ്ഞു.

ജലസേചന സൗകര്യമൊരുക്കിയാല്‍ വര്‍ഷം മുഴുവന്‍ വിളവ് ലഭിക്കുന്ന ഏക കൃഷിയാണ് കൊക്കോ. മറ്റ് കൃഷികളെ അപേക്ഷിച്ച് ഉല്‍പാദന ചെലവ് കുറവായതിനാല്‍ മറ്റു വിളകള്‍ക്ക് വിലയിടിഞ്ഞപ്പോള്‍ നിരവധി കര്‍ഷകര്‍ കൊക്കോ കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. കൊക്കോയ്ക്ക് മഴയും തണുപ്പും ആവശ്യമാണെങ്കിലും അധികമായി മഴ ലഭിച്ചതാണ് ഇത്തവണ വിനയായത്. കൂടുതലായി വേനല്‍മഴ ലഭിച്ചതിനാല്‍ ചെടികളില്‍ രോഗം രൂക്ഷമാണ്. 30 ദിവസത്തിനിടെ മൂന്നുതവണ മരുന്ന് തളിക്കേണ്ടതാണ്.

ഇന്ത്യയില്‍ മൊത്തം ഉല്‍പാദിപ്പിക്കുന്ന കൊക്കോയുടെ 82 ശതമാനവും കേരളത്തിൽ നിന്നാണ്. ഇതില്‍ 70 ശതമാനം ഉല്‍പാദനവും ഇടുക്കി ജില്ലയിലാണ്. അടിമാലി, കൊന്നത്തടി, വെള്ളത്തൂവല്‍, രാജാക്കാട്, തങ്കമണി, വാത്തികുടി, വാഴത്തോപ്പ്, കഞ്ഞിക്കുഴി തുടങ്ങിയ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ ഉല്‍പാദനം ഉള്ളത്. ചോക്ലേറ്റ് നിര്‍മാണത്തിനാണ് കൊക്കോ കൂടുതലായും ഉപയോഗിക്കുന്നത്. കാമറൂണ്‍, നൈജീരിയ, ഐവറി കോസ്റ്റ്, ഇന്തൊനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. ഇവിടെയും കൃഷി വലിയ കുറവാണ്.


Share our post
Continue Reading

Kerala

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല: ഹൈക്കോടതി

Published

on

Share our post

കൊച്ചി: വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കലിക്കറ്റ് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരായ കേസാണ് റദ്ദാക്കിയത്. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്.

വഖഫ് ബോര്‍ഡിന്റെ പരാതിയനുസരിച്ചാണ് പോസ്റ്റല്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് രജിസ്റ്റർ ചെയ്തത്. 1999 ൽ പ്രവർത്തനമാരംഭിച്ചതോണ് പോസ്റ്റ് ഓഫീസ്. ഇത് വഖഫ് ഭൂമിയിലാണെന്നാണ് കേസ്. 2013 ലാണ് വഖഫ് ഭേദഗതി നിയമം നിലവിൽ വന്നത്. ഈ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ പോസ്റ്റൽ ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കേസെടുക്കുകയായിരുന്നു.

കോഴിക്കോട് കോടതിയിൽ കേസിൻ്റെ നടപടികൾ പുരോഗമിക്കുന്നതിനിടെ പ്രതിചേർക്കപ്പെട്ട പോസ്റ്റൽ ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചു. വഖഫ് ഭേദഗതി നിയമം അനുസരിച്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നിയമം നിലവിൽ വന്ന കാലവും പോസ്റ്റൽ ഓഫീസ് സ്ഥാപിക്കപ്പെട്ട കാലവും തമ്മിലെ അന്തരം പരിഗണിച്ചാണ് നടപടി.

2023 ൽ സുപ്രീം കോടതി സമാന സ്വഭാവമുള്ള കേസിൻ്റെ ഉത്തരവിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ആ ഉത്തരവ് കൂടി പരിഗണിച്ചാണ് വഖഫ് ഭൂമിയിലെ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ നടപടികൾക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.


Share our post
Continue Reading

Kerala

മുൻ മന്ത്രി എം.ടി.പത്മ അന്തരിച്ചു

Published

on

Share our post

കോഴിക്കോട്: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ ( 81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. മുംബൈയിൽ മകൾക്കൊപ്പമായിരുന്നു ഏറെ നാളായി താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും.ഫിഷറീസ്-ഗ്രാമ വികസന-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയും എട്ടും ഒൻപതും കേരള നിയമസഭകളിൽ കൊയിലാണ്ടിയിൽ നിന്നുള്ള അംഗവുമായിരുന്നു. കേരള മന്ത്രിസഭയില്‍ അംഗമായ മൂന്നാമത്തെ വനിതായിരുന്നു എം.ടി പത്മ.

നിയമത്തിൽ ബിരുദവും ആർട്ട്സിൽ ബിരുധാനാന്തര ബിരുദവും നേടിയ പത്മ കോൺഗ്രസ്സിന്റെ വിദ്യാർഥി പ്രസ്ഥാനമായ കെ.എസ്.യു.വിലൂടെയാണ് രാഷ്ട്രീയത്തിലേയ്ക്ക് വരുന്നത്. കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.പി.സി.സി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡി.സി.സി സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു.1999-ൽ പാലക്കാട് നിന്നും 2004-ൽ വടകരയിൽ നിന്നും ലോക്സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കെ. കരുണാകരൻ ഡി.ഐ.സി. രൂപീകരിച്ചപ്പോൾ അതിലേക്കു പോയ പത്മ പിന്നീട് കോൺഗ്രസിൽ തിരിച്ചു വന്നു. 2013-ൽ കോഴിക്കോട് കോർപ്പറേഷനിലേയ്ക്ക് കോൺഗ്രസ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെടുകയും പ്രതിപക്ഷ നേതാവാകുകയും ചെയ്തു.


Share our post
Continue Reading

PERAVOOR4 hours ago

സ്റ്റേജ് വർക്കേഴ്‌സ് യൂണിയൻ പേരാവൂർ ഏരിയ സമ്മേളനം

PERAVOOR4 hours ago

സംസ്ഥാന ഹാൻഡ് ബോൾ ; പേരാവൂർ സ്വദേശിനി റന ഫാത്തിമക്ക് വെള്ളി മെഡൽ

Kerala6 hours ago

കൊക്കോ വില വീണ്ടും ഉയരുന്നു; ഗുണം കിട്ടാതെ കര്‍ഷകര്‍

Kerala6 hours ago

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല: ഹൈക്കോടതി

KELAKAM7 hours ago

കൊ​ട്ടി​യൂ​രി​ൽ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു

Kerala7 hours ago

മുൻ മന്ത്രി എം.ടി.പത്മ അന്തരിച്ചു

India7 hours ago

ഹലാൽ ഭക്ഷണം ഇനി മുതൽ മുസ്ലീം യാത്രക്കാർക്ക് മാത്രം; അടിമുടി മാറ്റവുമായി എയർ ഇന്ത്യ

India8 hours ago

സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ആർത്തവ ശുചിത്വ നയം അംഗീകരിച്ചു; സുപ്രീം കോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം

Kerala9 hours ago

മഴ കനക്കും, അടുത്ത മൂന്ന് ദിവസം ജാഗ്രത വേണം;വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala9 hours ago

വാഹന വിൽപന നടന്ന് 14 ദിവസത്തിനുള്ളിൽ ഉടമസ്ഥാവകാശം മാറ്റണമെന്ന് മോട്ടോർ വാഹന വകുപ്പ്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!