Kerala
റംസാൻ വ്രതം പരിഗണിക്കാതെ ടൈംടേബിൾ നിശ്ചയിച്ചു;പരീക്ഷാ സമയത്തിൽ എതിർപ്പുമായി അധ്യാപകർ

തിരുവനന്തപുരം: പൊതുപരീക്ഷാ ടൈം ടേബിൾ മന്ത്രി വി.ശിവൻ കുട്ടി പ്രഖ്യാപിച്ചതിനുപിന്നാലെ ഹയർസെക്കൻഡറി പരീക്ഷയെച്ചൊല്ലി വിവാദം. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ഈവർഷം ഉച്ചയ്ക്കുശേഷമാണ് പരീക്ഷയുടെ സമയക്രമം. പരീക്ഷ നടക്കുന്ന മാർച്ചിൽ റംസാൻ വ്രതമുണ്ടെന്നതു പരിഗണിക്കാതെയാണ് പൊതുവിദ്യാഭ്യാസവകുപ്പ് ടൈംടേബിൾ നിശ്ചയിച്ചതെന്ന വിമർശനവുമായി അധ്യാപക സംഘടനകൾ രംഗത്തെത്തി. ഇതിനുപുറമേ, ശനിയാഴ്ചകളിൽ പരീക്ഷ ക്രമീകരിച്ചതിലും എതിർപ്പ് ശക്തമായി. റംസാൻ വ്രതം മാർച്ച് ആദ്യവാരം ആരംഭിക്കുമെന്നതിനാൽ ഉച്ചയ്ക്കുശേഷം മൂന്നുമണിക്കൂർ പരീക്ഷയെഴുതേണ്ടിവരുന്നത് നോമ്പ് ആചരിക്കുന്ന ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് പ്രയാസമുണ്ടാക്കുമെന്ന് എച്ച്.എസ്.എസ്.ടി.എ. ചൂണ്ടിക്കാട്ടി.
ദേശീയ മത്സര പരീക്ഷകളുടെ റാങ്കിങ്ങിന് ഹയർ സെക്കൻഡറി മാർക്ക് പരിഗണിക്കുന്നതിനാൽ കുട്ടികൾക്ക് മികച്ചരീതിയിൽ പരീക്ഷയെഴുതാൻ സാഹചര്യമൊരുക്കണം. ടൈംടേബിൾ പുനഃക്രമീകരി ക്കണമെന്ന് പ്രസിഡൻ്റ് കെ. വെങ്കിടമൂർത്തി ആവ ശ്യപ്പെട്ടു. ഒരേദിവസം ഒട്ടേറെ വിഷയങ്ങളിൽ പരീക്ഷ നടക്കുന്ന ഹയർസെക്കൻഡറി ടൈംടേബിൾ അശാസ്ത്രീയമാണെന്ന് എ.എച്ച്.എസ്.ടി.എ. പ്രസിഡന്റ് ആർ. അരുൺകുമാർ പറഞ്ഞു. മുൻവർഷങ്ങളിൽ പത്തുദിവസമായിരുന്നെങ്കിൽ ഇത്തവണ 17 ദിവസമാണ് ഹയർസെക്കൻഡറി പരീക്ഷ. മൂന്നു ശനിയാഴ്ചകളും പരീക്ഷയുണ്ട്. ഇതിനുപുറമേ, തിങ്കൾമുതൽ ശനിവരെ ആറുദിവസം തുടർച്ചയായി പരീക്ഷ നടത്തുന്നതും അധ്യാപകർ ചൂണ്ടിക്കാട്ടി. എന്നാൽ, വാർഷിക പരീക്ഷയൊപ്പം ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ കൂടി നടക്കുന്നതിനാൽ ഹയർസെക്കൻഡറിക്ക് മതിയായ ക്ലാസ്മുറികളും ഇൻവിജിലേറ്റർമാരുടെ സേവനവും ഉറപ്പാക്കാനാണ് ഇപ്പോഴത്തെ ടൈംടേബിളെന്നാണ് ഔദ്യോഗിക വിശദീകരണം.
എസ്.എസ്.എൽ.സി. പരീക്ഷയ്ക്കുവേണ്ടിയുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. 4.28 ലക്ഷം വിദ്യാർഥികളാണ് ഇത്തവണയുള്ളത്. രജിസ്‌ട്രേഷൻ പൂർത്തിയായതിനുശേഷം കേന്ദ്രങ്ങൾ നിശ്ചയിക്കും. ഉത്തരക്കടലാസുകളുടെ വിതരണം തുടങ്ങി.
ഐ.ടി. മോഡൽ പരീക്ഷ – ജനുവരി 20 മുതൽ 30 വരെ.
ഐ.ടി. പൊതുപരീക്ഷ -ഫെബ്രുവരി ഒന്നുമുതൽ 14 വരെ
മോഡൽ പരീക്ഷ -ഫെബ്രുവരി 17മുതൽ 21വരെ
പൊതുപരീക്ഷ -മാർച്ച് മൂന്നുമുതൽ 26വരെ (രാവിലെ 9.30 മുതൽ 12.15വരെ)
ഉത്തരക്കടലാസ് മൂല്യനിർണം (72 ക്യാമ്പുകൾ) – ഏപ്രിൽ എട്ടുമുതൽ 28വരെ
ഫലപ്രഖ്യാപനം -മേയ് മൂന്നാംവാരം
ഹയര്‍ സെക്കന്‍ഡറി
3.87 ലക്ഷം വിദ്യാര്‍ഥികളാണ് ഒന്നാം വര്‍ഷത്തിലുള്ളത്. 3.84 ലക്ഷം വിദ്യാര്‍ഥികളാണ് രണ്ടാം വര്‍ഷത്തിലുള്ളത്. ഒന്നാം വര്‍ഷം പൊതുപരീക്ഷ മാര്‍ച്ച് ആറിന് തുടങ്ങി 29 വരെ( എല്ലാ പരീക്ഷകളും ആരംഭിക്കുന്നത് ഉച്ചയ്ക്ക് ശേഷമാണ്). രണ്ടാം വര്‍ഷം പൊതുപരീക്ഷ മാര്‍ച്ച് മൂന്നുമുതല്‍ 26 വരെ(എല്ലാ പരീക്ഷകളും ആരംഭിക്കുന്നത് ഉച്ചയ്ക്ക് ശേഷമാണ്)
2024-ല്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയോടൊപ്പം അതേ ടൈംടേബിളിലാണ് നടത്തുക. ഏപ്രില്‍ 11-ന് ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിര്‍ണയമാണ് ആദ്യം തുടങ്ങുക. അതിനുശേഷം രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയവും തുടര്‍ന്ന് ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയവും നടക്കും.
വൊക്കേഷണൽ ഹയർ സെക്കൻഡറി
ഒന്നാംവർഷ തിയറി പരീക്ഷ -മാർച്ച് ആറിന് തുടങ്ങി 29 വരെ
രണ്ടാംവർഷ തിയറി പരീക്ഷ -മാർച്ച് മൂന്നിന് തുടങ്ങി 26 വരെ
രണ്ടാംവർഷ എൻ.എസ്.ക്യു.എഫ്. വൊക്കേഷണൽ പ്രായോഗിക പരീക്ഷ -ജനുവരി 15 മുതൽ ഫെബ്രുവരി 24 വരെ
രണ്ടാം വർഷ നോൺ വൊക്കേഷണൽ പ്രായോഗിക പരീക്ഷ -ജനുവരി 22 മുതൽ ഫെബ്രുവരി 14 വരെ
സ്‌ക്രൈബിനെ ആവശ്യമുള്ള വിദ്യാർഥികൾക്ക് മേഖലാ അസിസ്റ്റന്റ് ഡയറക്ടർമാരുടെ ഓഫീസിൽനിന്നാണ് ഉത്തരവ് നൽകുക. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അതത് ഡി.ഇ.ഒ. ഓഫീസിൽനിന്ന് സ്‌ക്രൈബിനെ ഏർപ്പാടാക്കി നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
എച്ച്.എസ്. അറ്റാച്ച്ഡ് എൽ.പി. വിഭാഗം പരീക്ഷ -ഫെബ്രുവരി 28 മുതൽ മാർച്ച് 27 വരെ
എച്ച്.എസ്. അറ്റാച്ച്ഡ് യു.പി. വിഭാഗം പരീക്ഷ -ഫെബ്രുവരി 27 മുതൽ മാർച്ച് 27 വരെ
ഹൈസ്കൂൾ വിഭാഗം എട്ടാംക്ലാസിലെ പരീക്ഷ ഫെബ്രുവരി 24 മുതൽ മാർച്ച് 20 വരെ
ഒമ്പതാംക്ലാസ് പരീക്ഷ ഫെബ്രുവരി 24മുതൽ മാർച്ച് 27വരെ
Kerala
സംസ്ഥാനത്ത് പകൽ താപനിലയിൽ വീണ്ടും വർധനവ്; ഇന്നത്തെ ഉയർന്ന താപനില കണ്ണൂർ വിമാനത്താവളത്തിൽ

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് പകൽ താപനിലയിൽ വീണ്ടും വർധനവ്. ഇന്ന് സംസ്ഥാനത്തു ഏറ്റവും ഉയർന്ന താപനില രേഖപെടുത്തിയത് കണ്ണൂർ വിമാനത്താവളത്തിലാണ്. 38.1 ഡിഗ്രി സെൽഷ്യസാണ് കണ്ണൂർ വിമാനത്താവളത്തിലെ ഇന്നത്തെ താപനില. ഏപ്രിൽ മാസത്തിൽ ഈ വർഷം രേഖപെടുത്തിയ ഉയർന്ന ചൂടാണിത്. പാലക്കാട് 37.4 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപെടുത്തിയത്. ജില്ലയിലെ ഏപ്രിൽ മാസത്തിലെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട്. കഴിഞ്ഞ വർഷം ഇതേ ദിവസം പാലക്കാട് രേഖപെടുത്തിയത് 40.5 ഡിഗ്രി സെൽഷ്യസായിരുന്നു. കണ്ണൂരിൽ 38.3 ഡിഗ്രി സെൽഷ്യസും. രാജ്യത്ത് ഇന്ന് രേഖപെടുത്തിയ ഉയർന്ന താപനില മഹാരാഷ്ട്രയിലെ ചന്ദ്രപുരിലാണ്. 45.6 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്ന് ചന്ദ്രപുരിൽ അനുഭവപ്പെട്ടത്.
കഴിഞ്ഞവർഷം ഏപ്രിൽ മാസത്തിൽ ഭൂരിഭാഗം ദിവസവും ശരാശരി ഉയർന്ന താപനില 36-37 ഡിഗ്രി സെൽഷ്യസിന് ഇടയിൽ രേഖപെടുത്തിയപ്പോൾ ഈ വർഷം 35 ഡിഗ്രി സെൽഷ്യസ് രേഖപെടുത്തിയത് ഇതുവരെ 5 ദിവസം മാത്രമാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ചു ഇത്തവണ ഏപ്രിൽ മാസത്തിൽ ഇതുവരെ ഉയർന്ന താപനിലയിൽ കാര്യമായ കുറവ് രേഖപെടുത്തിയിട്ടുണ്ട്. അതോടൊപ്പം വേനൽ മഴയിൽ കാര്യമായ വർധനവുമുണ്ടായി. ഇനിയുള്ള ദിവസങ്ങളിലും സംസ്ഥാനത്തു ഇടവിട്ടുള്ള ഒറ്റപെട്ട വേനൽ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധർ വിശദമാക്കുന്നത്. സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും 25 വരെ ഇടിമിന്നലോടെ മഴക്കും സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Kerala
മയക്കുമരുന്ന് നൽകി വിദ്യാർഥിയെ പീഡിപ്പിച്ച യുവതി അറസ്റ്റിൽ

തിരൂർ: മയക്കുമരുന്ന് നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. ഭർത്താവ് ഒളിവിൽ. തിരൂർ സ്വദേശി സാബിക്കിന്റെ ഭാര്യ പാലക്കാട് കല്ലടിക്കോട് സ്വദേശിനി സത്യഭാമ (30)യെയാണ് തിരൂർ പൊലീസ് പോക്സോ കേസിൽ അറസ്റ്റുചെയ്‌തത്. 2021ൽ പത്താംക്ലാസിൽ പഠിക്കുമ്പോൾ വിദ്യാർഥിയെ മയക്കുമരുന്ന് നൽകി യുവതി പീഡിപ്പിക്കുകയും ഭർത്താവ് സാബിക്ക് ഒത്താശ നൽകുകയുമായിരുന്നുവെന്നാണ് പരാതി. വിദ്യാർഥിയെ മയക്കുമരുന്ന് വിൽപ്പനക്ക് പ്രേരിപ്പിച്ചതായും പരാതിയുണ്ട്. മൊബൈൽ ഫോണിൽ വിദ്യാർഥിയുടെ അശ്ലീല ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയാണ് ദമ്പതികളുടെ ഇംഗിതത്തിന് വിധേയമാക്കിയത്. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ കണ്ട വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തായത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സത്യഭാമയെ തിരൂർ കോടതി റിമാൻഡ് ചെയ്തു.
Kerala
ബ്രേക്കിട്ട് എം.വി.ഡി; യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം

കൊച്ചി: യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹനവകുപ്പ്. ഇത്തരം ഷോറൂമുകള്‍ വഴി വിറ്റഴിക്കപ്പെടുന്ന വാഹനങ്ങള്‍ സംബന്ധിച്ച് കൃത്യത ഉറപ്പുവരുത്താനാണിത്. ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നവരുടെയും വില്‍ക്കുന്നവരുടെയും വിശദവിവരങ്ങള്‍ ഷോറൂം ഉടമകള്‍ സൂക്ഷിക്കുന്നില്ലെന്ന കണ്ടെത്തലിലാണ് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നത്. യൂസ്ഡ് കാര്‍ ഷോറൂം ഉടമകള്‍ ലൈസന്‍സ് എടുക്കണമെന്ന് കാട്ടി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഷോറൂമുകളില്‍ നടത്തിയ മിന്നല്‍ പരിശോധനകളില്‍ നിരവധി ചട്ടലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വാഹനങ്ങളുടെ കൃത്യമായ രേഖകള്‍ സൂക്ഷിക്കാത്തതിനാല്‍ ഇത്തരം വാഹനങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും സംശയമുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്