എസ്.എസ്.എൽ.സി പരീക്ഷ 2025: തീയതികളും ടൈം ടേബിളും

Share our post

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ 2025 മാർച്ച് 3 മുതൽ 26 വരെ നടക്കും.

പരീക്ഷ തീയതികളും ടൈം ടേബിളും താഴെ

03/03/2025 തിങ്കൾ, രാവിലെ 9.30 മുതൽ 11.15 വരെ – ഒന്നാംഭാഷ പാർട്ട് 1 മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/അഡീഷണൽ ഇംഗ്ലീഷ്/അഡീഷണൽ ഹിന്ദി/സംസ്‌കൃതം (അക്കാഡമിക്)/ സംസ്‌കൃതം ഓറിയന്റൽ ഒന്നാം പേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്) അറബിക് (അക്കാഡമിക്)/അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ (അറബിക്‌സ്‌കൂളുകൾക്ക്)

05/03/2025 ബുധൻ, രാവിലെ 9.30 മുതൽ 12.15 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്

07/03/2025 വെള്ളി, രാവിലെ 9.30 മുതൽ 11.15 വരെ – ഒന്നാം ഭാഷ പാർട്ട് 2 – മലയാളം/തമിഴ്/കന്നട/ സ്‌പെഷ്യൽ ഇംഗ്ലീഷ്/ ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂളുകൾക്ക്)/ അറബിക് ഓറിയന്റൽ രണ്ടാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്)/ സംസ്‌കൃതം ഓറിയന്റൽ രണ്ടാം പേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്)

10/03/2025 തിങ്കൾ, രാവിലെ 9.30 മുതൽ 12.15 വരെ – സോഷ്യൽ സയൻസ്

17/03/2025 തിങ്കൾ, രാവിലെ 9.30 മുതൽ 12.15 വരെ – ഗണിതശാസ്ത്രം

19/03/2025ബുധൻ, രാവിലെ 9.30 മുതൽ11.15 വരെ – മൂന്നാം ഭാഷ ഹിന്ദി/ജനറൽ നോളജ്

 21/03/2025 വെള്ളി, രാവിലെ 9.30 മുതൽ 11.15 വരെ – ഊർജ്ജതന്ത്രം

24/03/2025 തിങ്കൾ, രാവിലെ 9.30 മുതൽ11.15 വരെ – രസതന്ത്രം

26/03/2025 ബുധൻ, രാവിലെ 9.30 മുതൽ11.15 വരെ – ജീവശാസ്ത്രം

തിരുവനന്തപുരം: 2025 ജനുവരി 20 മുതൽ 30 വരെയുള്ള തീയതികളിൽ എസ്.എസ്.എൽ.സി ഐ.റ്റി മോഡൽ പരീക്ഷയും 2025 ഫെബ്രുവരി 1 മുതൽ 14 വരെയുള്ള തീയതികളിൽ ഐ.റ്റി പൊതു പരീക്ഷയും നടത്തും.

എസ്.എസ്.എൽ.സി മോഡൽ പരീക്ഷ
2025 ഫെബ്രുവരി മാസത്തിൽ നടത്തേണ്ടുന്ന മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെയുള്ള തീയതികളിൽ നടത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!