സംസ്ഥാനത്ത് ഇലക്ട്രിക് ഓട്ടോകള്‍ കൂടി, അപേക്ഷകരും; ഓട്ടോ സബ്‌സിഡിക്ക് വന്‍ വെയ്റ്റിങ് ലിസ്റ്റ്

Share our post

പത്തനംതിട്ട: കേരളത്തില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പ്രഖ്യാപിച്ച സബ്സിഡി തുക അപേക്ഷകരുടെ എണ്ണക്കൂടുതല്‍ കാരണം തികയുന്നില്ല. ഒരാള്‍ക്ക് 30,000 രൂപവീതം വര്‍ഷം 1000 പേര്‍ക്കാണ് സബ്സിഡി കൊടുക്കുന്നത്. എന്നാല്‍ ഇക്കൊല്ലത്തെ 1000 പേര്‍ കൂടാതെ 900 പേര്‍കൂടി വെയ്റ്റിങ് ലിസ്റ്റിലാണ്.ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ എണ്ണത്തിനൊപ്പം സംസ്ഥാനത്ത് സബ്‌സിഡിക്കുള്ള അപേക്ഷകരും ഓരോവര്‍ഷവും കൂടിവരുന്നു. ബജറ്റിലെ നിര്‍ദേശമായിട്ടാണ് 2019-ല്‍ സബ്‌സിഡി നിലവില്‍വന്നത്. വൈദ്യുതവാഹനങ്ങളുടെ പ്രചാരം കൂട്ടാന്‍വേണ്ടി 2018-ലെ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്കാണ് പദ്ധതി പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചവര്‍ഷം സംസ്ഥാനത്ത് രണ്ടായിരത്തോളം ഇ-ഓട്ടോകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അത് ഒമ്പതിനായിരമെത്തി.

ആദ്യവര്‍ഷങ്ങളില്‍ ആയിരം അപേക്ഷകര്‍പോലും ഇല്ലായിരുന്നു. കോവിഡിനുശേഷമാണ് വലിയവര്‍ധന ഉണ്ടായത്. കഴിഞ്ഞവര്‍ഷം അപേക്ഷിച്ചത് 1600 പേരായിരുന്നു. അതില്‍ 1000 പേര്‍ക്ക് കൊടുത്തു. ഇക്കൊല്ലം, കഴിഞ്ഞകൊല്ലത്തെ ബാക്കിയായ 600 പേരെ കൂടാതെ 1300 പുതിയ അപേക്ഷകരുമെത്തി.അപേക്ഷകര്‍ ഓരോ വര്‍ഷവും കൂടിവരുന്നതിനാല്‍, വര്‍ഷം സബ്‌സിഡി കിട്ടേണ്ട ഗുണഭോക്താക്കളുടെ എണ്ണംകൂട്ടണമെന്ന ആവശ്യവുമുണ്ട്. വര്‍ഷം മൂന്നുകോടിരൂപയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!