Connect with us

Kerala

വിചാരണക്കോടതികള്‍ക്ക് ഉത്തരവുകള്‍ പിന്‍വലിക്കാന്‍ അധികാരമില്ല -ഹൈക്കോടതി

Published

on

Share our post

കൊച്ചി: വിചാരണക്കോടതികള്‍ക്ക് ഉത്തരവുകള്‍ പിന്‍വലിക്കാന്‍ അധികാരമില്ലെന്ന് ഹൈക്കോടതി. മയക്കുമരുന്ന് കേസിലെ പ്രതിയായ യുവാവിന്റെ പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ ഇളവുനല്‍കി പുറപ്പെടുവിച്ച ഉത്തരവാണ് മഞ്ചേരി എന്‍.ഡി.പി.എസ്. കോടതി പിന്‍വലിച്ചത്. ഇതിനെതിരേ നല്‍കിയ ഹര്‍ജിയിലാണ് ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കിയത്.

മയക്കുമരുന്ന് കേസില്‍ പ്രതിയായ എറണാകുളം സ്വദേശി വി.എസ്. ഫര്‍ഹാന് ജാമ്യം അനുവദിച്ച ഉത്തരവില്‍ പാസ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. പിന്നീട് ഇത് വിട്ടുകിട്ടുന്നതിനായി വിചാരണക്കോടതിയില്‍ അപേക്ഷനല്‍കി. വിചാരണക്കോടതി പാസ്പോര്‍ട്ട് വിട്ടുനല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍, തെറ്റുപറ്റിയെന്ന് മനസ്സിലായതോടെ ഉത്തരവ് പിന്‍വലിച്ചു. തുടര്‍ന്നാണ് ഹര്‍ജിക്കാന്‍ ഹൈക്കോടതിയിലെത്തിയത്.

ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിബന്ധനയില്‍ ഇളവുനല്‍കാന്‍ വിചാരണക്കോടതിക്ക് അധികാരമില്ലെന്നും കോടതി പറഞ്ഞു. ഇത്തരത്തില്‍ ഇളവുനല്‍കാന്‍ ഹൈക്കോടതിക്കേ കഴിയൂ. പാസ്പോര്‍ട്ട് വിട്ടുനല്‍കാന്‍ ഉത്തരവിട്ടതും ആ ഉത്തരവ് പിന്‍വലിച്ച നടപടിയും തെറ്റായിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. ഉത്തരവില്‍ മാറ്റംവരുത്താന്‍ ഹൈക്കോടതിക്കുപോലും പരിമിതമായ അധികാരമേയുള്ളൂ. മഞ്ചേരി കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.


Share our post

Kerala

തേങ്ങാവില റിക്കാര്‍ഡിലേക്ക്

Published

on

Share our post

കൊച്ചി: നാളികേര വില ഉയരുന്നത് കര്‍ഷകരില്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ജില്ലയില്‍ ഒരു കിലോ നാളികേരത്തിന് 70 രൂപ എന്ന നിരക്കിലാണ് ചില്ലറ വില്പന.വൃശ്ചിക മാസത്തില്‍ വില ഇരട്ടിയാകുമോയെന്ന ഭീതിയിലാണ് ഉപഭോക്താക്കള്‍. നാളികേരത്തിന്‍റെ ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം.തമിഴ്‌നാട്ടിലെ കര്‍ഷകര്‍ പൊതുവിപണിയിലേക്ക് തേങ്ങ നല്‍കുന്നത് കുറച്ചതോടെ മാര്‍ക്കറ്റില്‍ വില ഉയര്‍ന്നു. തുടര്‍ച്ചയായി പെയ്ത മഴ ഉത്പാദനത്തെയും ബാധിച്ചു. നാഫെഡ് കൊപ്ര സംഭരണവില കിലോയ്ക്ക് 90ല്‍ നിന്ന് 112 ആയി ഉയര്‍ത്തിയത് കേരകര്‍ഷകരെ ആകര്‍ഷിച്ചു. കഴിഞ്ഞവര്‍ഷം 60,000 ടണ്‍ കൊപ്ര തമിഴ്‌നാട്ടില്‍നിന്ന് നാഫെഡ് സംഭരിച്ചിരുന്നു. കേരളത്തില്‍നിന്നുള്ള സംഭരണം 500 മെട്രിക് ടണ്‍ മാത്രമാണ്. കൊപ്ര ആട്ടി വെളിച്ചെണ്ണയാക്കുന്ന ചെലവ് കൂടിവരുന്നതിനാല്‍ ഭൂരിഭാഗം കര്‍ഷക ര്‍ക്കും തേങ്ങ നേരിട്ട് നല്‍കാനാണ് താല്‍പര്യം.

ജില്ലയില്‍നിന്ന് വാങ്ങുന്ന തേങ്ങ തമിഴ്‌നാട്ടില്‍ വെളിച്ചെണ്ണയാക്കിയശേഷം ഇവിടെ വിപണിയിലെത്തിക്കുന്നവരും ധാരാളമുണ്ട്. ഇതുമൂലം കേരളത്തിലെ കര്‍ഷകര്‍ക്ക് തേങ്ങ വിലവര്‍ധനയുടെ നേട്ടം കാര്യമായി ലഭിക്കുന്നില്ല. ഒരുലിറ്റര്‍ വെളിച്ചെണ്ണ കിട്ടാന്‍ ഒന്നര കിലോഗ്രാം കൊപ്ര വേണ്ടിവരും.ഓണത്തിനു മുമ്പ് ഒരു കിലോ കൊപ്രയുടെ വില 90രൂപയും നിലവില്‍ 125 രൂപയുമാണ്. മാലി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്ന് നേരത്തെ കേരളത്തിലേക്കു തേങ്ങ എത്തിയിരുന്നു. അടുത്തിടെ ഇതിലും കുറവുണ്ടായി. മുല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടിയതും വിപണിയില്‍ തേങ്ങവില കുതിക്കാന്‍ കാരണമായി.ബിസ്‌കറ്റ്, ഇന്‍സ്റ്റന്‍റ് തേങ്ങാപ്പാല്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ തേങ്ങ കൂടുതലായി ഉപയോഗിച്ചു തുടങ്ങിയതോടെ പൊതുവിപണിയിലേക്കുള്ള തേങ്ങ വരവും കുറഞ്ഞതായി വ്യാപാരികള്‍ പറഞ്ഞു.


Share our post
Continue Reading

Kerala

വെർച്വൽ അറസ്റ്റ്; യുവതിയിൽ നിന്ന് തട്ടിയത് 60,000 രൂപ

Published

on

Share our post

തിരുവനന്തപുരം > മുംബൈ കോടതിയുടെ പേരിൽ വ്യാജ സമൻസ് അയച്ച്‌ വെർച്വൽ അറസ്റ്റ് ചെയ്യുമെന്ന് ഭയപ്പെടുത്തി യുവതിയുടെ 60,723 രൂപ തട്ടി. പാലക്കാട് സ്വദേശിനി നാലാഞ്ചിറ ഹീരാ ക്ലാസിക് ഫ്ലാറ്റിലെ ഇരുപത്തേഴുകാരിയിൽനിന്നാണ് പണം തട്ടിയെടുത്തത്. ബുധൻ പകൽ 11.30ന് യുവതിയുടെ ഫോണിലേക്ക്‌ 8770679132 എന്ന നമ്പരിൽനിന്നായിരുന്നു സമൻസുണ്ടെന്ന ശബ്ദസന്ദേശം എത്തിയത്.

ഐ.സി.ഐ.സി.ഐ ബാങ്കിലെ യുവതിയുടെ അക്കൗണ്ടു വഴി 25 ലക്ഷം രൂപയുടെ അനധികൃത പണമിടപാട് നടന്നിട്ടുണ്ടെന്നും അതിൽ മുംബൈ ഹൈക്കോടതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ വെർച്വൽ അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു സന്ദേശം. തനിക്ക് അങ്ങനെ ഒരു അക്കൗണ്ടില്ലെന്ന്‌ യുവതി മറുപടി നൽകിയെങ്കിലും കേസ് മുംബൈ സൈബർ പൊലീസിന് കൈമാറുകയാണെന്ന് പിന്നീട് വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി. സൈബർ പൊലീസാണെന്ന് തെറ്റിദ്ധരിച്ച യുവതി അവർ ആവശ്യപ്പെട്ടതനുസരിച്ച്‌ ആധാർ കാർഡ് അയച്ചുകൊടുത്തു. തുടർന്ന്‌ മുംബൈ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ സമൻസിന്റെയും അറസ്റ്റിന്റെയും പകർപ്പ് അയച്ച് നൽകി. 25 ലക്ഷം രൂപയുടെ അനധികൃത പണമിടപാട് നടന്നിട്ടുണ്ടെന്ന് അവരും വിശ്വസിച്ചു.

തുടർന്ന് യുവതിയുടെ പേരിൽ ബാങ്കിലുള്ള മുഴുവൻ തുകയും ഗൂഗിൾ പേ വഴി അയച്ചുകൊടുക്കാനും നിർദേശിച്ചു. വിശദമായ പരിശോധനകൾക്കുശേഷം തുക മടക്കി അയക്കുമെന്ന ഉറപ്പും നൽകി. ഇതോടെ യുവതി കോഴിക്കോട് എസ്ബിഐ മെഡിക്കൽ കോളേജ് ബ്രാഞ്ചിലെ അക്കൗണ്ടിലുള്ള 60,723 രൂപ ഗൂഗിൾ പേ വഴി യുപിഐ ഐഡിവഴി അയച്ച് നൽകി. തുക തിരികെ കിട്ടാതായതോടെയാണ്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയത്‌. പൊലീസ് ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം കേസെടുത്തു.


Share our post
Continue Reading

Kerala

തവളക്കുഴിപ്പാടം; കൊടുംകാട്ടിനുള്ളിലെ വേറിട്ട ആദിവാസി ഗ്രാമം

Published

on

Share our post

തൃശ്ശൂര്‍: അതിരപ്പിള്ളി-മലക്കപ്പാറ പ്രധാന റോഡില്‍ നിന്ന് കൊടും കാട്ടിലൂടെ എട്ടു കിലോമീറ്റര്‍ കട്ടവിരിച്ച ഒരു ചെറു റോഡുണ്ട്. ഒരു ജീപ്പിനുമാത്രം പോകാന്‍ വീതിയുള്ള ഈ റോഡ് ചെന്നവസാനിക്കുന്നത് ചെറിയൊരു ആദിവാസി ഗ്രാമത്തിലാണ്. കൊടുംകാടിനുള്ളിലെ തവളക്കുഴിപ്പാടം എന്ന ഈ ആദിവാസി ഗ്രാമത്തിന് പ്രത്യേകതകളേറെയുണ്ട്. 49 മലയര്‍ കുടുംബങ്ങളുള്ള ഈ ഗ്രാമം എല്ലാ കാര്യത്തിലും സ്വാശ്രയമാണ്. വനവിഭവങ്ങള്‍ വേണ്ടുവോളം കിട്ടുന്ന ഈ മേഖലയില്‍ കൃഷിയാണ് എല്ലാ വീട്ടുകാരുടേയും പ്രധാന വരുമാന മാര്‍ഗം. വന്യമൃഗശല്യം ഏറെയുള്ള ഈ പ്രദേശത്ത് അതെല്ലാം നേരിട്ടാണ് കൃഷി. കാട്ടിനുള്ളില്‍ നെല്‍ക്കൃഷി മുതല്‍ കൊക്കോയും കാപ്പിയും തെങ്ങും കുരുമുളകും റബ്ബറും വരെയുണ്ട്. പുല്‍കൃഷിയുമുണ്ട്. ഒരു സ്ഥലവും തരിശിടുന്നില്ല. വനം-കാര്‍ഷിക ഇനങ്ങള്‍ വിറ്റ് വരുമാനമുണ്ടാക്കുന്നു. പിന്നാക്ക പ്രദേശങ്ങളുടെ പരാശ്രയകഥ തിരുത്തുകയാണ് ഇവര്‍. മലയര്‍ വിഭാഗക്കാരുടേതാണ് ഈ ഗ്രാമം.

അതിരപ്പിള്ളി എന്ന ബ്രാന്‍ഡില്‍ ഓണ്‍ലെന്‍ വിപണികളില്‍ വരെ ലഭ്യമായ വനവിഭവങ്ങള്‍ ഏറ്റവും കൂടുതല്‍ നല്‍കുന്നതും ഇവിടെ നിന്നാണ്. ഇവര്‍ക്ക് കാടിന് പുറത്തേക്കുള്ള യാത്ര കുറവായതിനാല്‍ ട്രൈബല്‍വാലി എന്ന കര്‍ഷകക്കൂട്ടായ്മ ഇവിടെയെത്തി വനവിഭവങ്ങള്‍ ശേഖരിക്കുന്നു.വിദ്യാഭ്യാസത്തിലും ഏറെ മുന്നിലാണ് കൊടുംകാട്ടിനുള്ളിലെ ഈ ഗ്രാമം. ഒരു വീട്ടില്‍ പോലും പഠിക്കാത്ത കുട്ടികളില്ല. ഇവിടെ നിന്ന് 35 പേരാണ് ഹോസ്റ്റലില്‍ തങ്ങി പഠിക്കുന്നത്. ബിരുദാനന്തര ബിരുദം കഴിഞ്ഞ മൂന്ന് പേരുണ്ട്, അജിത്ത്, മിത്തുമോള്‍, ചിത്ര എന്നിവര്‍. എം.എ സോഷ്യോളജി പാസായ ചിത്രയ്ക്ക് ഐ.സി.ഡി.എസ് ഓഫീസില്‍ ജോലിയുണ്ട്.ഇവിടെ യുവാക്കള്‍ക്ക് സ്വന്തം ക്ലബുണ്ട്. ഫുട്ബോള്‍ ടീമുണ്ട്. കളിക്കളം ഇല്ലാത്തതിനാല്‍ കാട്ടിനുള്ളിലെ ചെറിയ നിരപ്പുള്ള സ്ഥലത്താണ് പരിശീലനം. ഫുട്ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ട്. എല്ലാ യുവാക്കള്‍ക്കും വാഹനം ഓടിക്കാനറിയാം. മിക്കവര്‍ക്കും വാഹനമുണ്ട്. വന്യമൃഗാക്രമണത്തിന് ഭീകരമായി ഇരയായ നാലുപേരും ഇവിടെയുണ്ട്.പ്ലസ് ടു പാസായ നന്ദകുമാറാണ് (24) പാടങ്ങളൊരുക്കി നെല്‍ക്കൃഷി ചെയ്യുന്നത്. മൂന്നുമാസം കൊണ്ട് മൂപ്പെത്തുന്ന ത്രിവേണിയാണ് വിളവിറക്കുന്നത്. പുറമേക്കാര്‍ക്ക് ഈ ഗ്രാമത്തിലേക്ക് പ്രവേശനമില്ല. തവളക്കുഴിപ്പാടത്ത് കളിക്കളം ഒരുക്കുന്നത് പരിഗണനയിലുണ്ടെന്ന് സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ പറഞ്ഞു. എന്നാല്‍ വനനിയമങ്ങള്‍ തടസ്സമാണ്.


Share our post
Continue Reading

Kannur36 mins ago

വൈതൽമലയിൽ നിന്ന് തലശേരി വഴി വയനാട്ടിലേക്കൊരു സൗഹൃദറൂട്ട്‌

Kerala48 mins ago

തേങ്ങാവില റിക്കാര്‍ഡിലേക്ക്

Kerala52 mins ago

വെർച്വൽ അറസ്റ്റ്; യുവതിയിൽ നിന്ന് തട്ടിയത് 60,000 രൂപ

Kerala2 hours ago

തവളക്കുഴിപ്പാടം; കൊടുംകാട്ടിനുള്ളിലെ വേറിട്ട ആദിവാസി ഗ്രാമം

Kerala2 hours ago

വിചാരണക്കോടതികള്‍ക്ക് ഉത്തരവുകള്‍ പിന്‍വലിക്കാന്‍ അധികാരമില്ല -ഹൈക്കോടതി

India3 hours ago

ഭാര്യക്ക്‌ വരുമാനമുണ്ടെങ്കിലും കുട്ടിക്ക് ചെലവിനു നൽകാൻ ഭർത്താവിന് ബാധ്യതയെന്ന് കോടതി

Kerala3 hours ago

പി.എം.കിസാൻ: ഗുണഭോക്താക്കളായ പകുതിയിലധികം കർഷകർക്കും ആനുകൂല്യം നഷ്ടം

Kerala3 hours ago

90 ലക്ഷത്തിന്റെ മേരി ക്യൂറി സ്കോളർഷിപ്പ്; അഭിമാനമായി കൽപറ്റയിലെ മാളവിക

Kerala4 hours ago

മലമുകളിലെ ‘ലവ് ലേക്ക്’; പോകാൻ തയ്യാറായിക്കോളൂ, അഞ്ചു പേരുള്ള ഗ്രൂപ്പിന് 5000

Kerala4 hours ago

ബി.ജെ.പി നേതാവ് ദേവേന്ദര്‍ സിങ് റാണ അന്തരിച്ചു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!