ഇന്ന് കേരളപ്പിറവി ദിനം; സംസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികൾ

Share our post

ഇന്ന് കേരളപ്പിറവി ദിനം ഞാനും നിങ്ങളും നമ്മുടെ പ്രിയപ്പെട്ടവരും അടങ്ങുന്ന പ്രശാന്ത സുന്ദരമായ.. നമ്മുടെ കൊച്ചു കേരളം ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ് കേരളത്തിന്റെ എല്ലാ സാമൂഹിക സാംസ്കാരിക രംഗങ്ങളും ഒരുപാട് ഉയരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. എല്ലാവർക്കും ഷോർട്ട് ന്യൂസ്‌ കണ്ണൂരിന്റെ കേരള പിറവിദിനാശംസകൾ കേരള സംസ്ഥാനം രൂപീകരിച്ച നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. 1956 നവംബർ 1 ന്, കേരളം ഇന്ത്യൻ ഫെഡറേഷനിൽ ഒരു പരമാധികാര സ്ഥാപനമായി ഉയർന്നു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ ഏകീകരിക്കാൻ പുനർസംഘടിപ്പിക്കാനുള്ള ഇന്ത്യാ ​ഗവർൺമെന്റിന്റെ തീരുമാനപ്രകാരമാണ് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങളെ കൂട്ടിച്ചേർത്ത് നവംബർ 1 ന് കേരള സംസ്ഥാനം രൂപീകരിച്ചത്.

ഈ വർഷം കേരളത്തിന് 68 വയസ്സാകും.തിരുവിതാംകൂറിലെ തോവാളം, അ​ഗസ്തീശ്വരം, കൽക്കുളം വിളങ്കോട് എന്നീ നാല് താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാ​ഗവും വേർപെടുത്തി മദിരാശി സംസ്ഥാനത്തോട് ചേർത്തു. തിരുവിതാംകൂർ – കൊച്ചി സംസ്ഥാനത്തോട് മലബാർ ജില്ലയും തെക്കന്ഡ കർണാടകത്തിലെ കാസർകോട് താലൂക്കും ചേർക്കപ്പെട്ടു. കന്യാകുമാകി കേരളത്തിന് നഷ്ടമായി. ​ഗൂഡല്ലൂർ ഒഴികെയുള്ള മലബാർ പ്രദേശം കേരളത്തോട് ചേർക്കപ്പെട്ടു.കേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. രൂപീകരണ സമയത്ത് കേരളത്തിൽ 5 ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് 14 ആയി. നവംബർ ഒന്നിന് ആണ് ചിത്തിര തിരുന്നാൾ മഹാരാജാവ് തിരുകൊച്ചി രാജപ്രമുഖ സ്ഥാനത്ത് നിന്ന് വിരമിച്ചത്. സംസ്ഥാനത്തിന്റെ ആദ്യ ​ഗവ‍‍‍ർണർ ബി രാമകൃഷ്ണ റാവുവാണ്. 1957 ഫെബ്രുവരി 28 ന് സംസ്ഥാനത്തെ ആദ്യ പൊതുതിര‍ഞ്ഞെടുപ്പ് നടന്നു. ഇ എം എസിന്റെ നേതൃത്വത്തിൽ ആദ്യത്തെ സർക്കാർ അധികാരത്തിലെത്തിയത്


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!