Connect with us

Kerala

90 ലക്ഷത്തിന്റെ മേരി ക്യൂറി സ്കോളർഷിപ്പ്; അഭിമാനമായി കൽപറ്റയിലെ മാളവിക

Published

on

Share our post

കല്പറ്റ: മേരി ക്യൂറി ഗവേഷണ സ്കോളർഷിപ്പ് നേടി നാടിന് അഭിമാനമായി എം.എൻ. മാളവിക. പഠനമികവിൽ 90 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് പിണങ്ങോട് സ്വദേശിയായ മാളവിക നേടിയെടുത്തത്. ഗ്രീസിലെ ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ടെക്നോളജിയിൽ സോഫ്റ്റ് മാറ്റർ ഫിസിക്സാണ് ഗവേഷണമേഖല.സ്‌ട്രക്ച്ചർ ആൻഡ് ലേസർ (ഐ.ഇ.എസ്.എൽ.) വിഷയത്തിലാണ് ഗവേഷണം. കൊളോഡിയൽ ജെല്ലുകളുടെ സ്വഭാവം മനസ്സിലാക്കുകയും അവയെ നിയന്ത്രിക്കാനുള്ള മാർഗം കണ്ടെത്തുകയുമാണ് ഗവേഷണലക്ഷ്യം. ഗ്രീസിലെ ക്രീറ്റിലുള്ള ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ടെക്നോളജിയിൽ മാളവിക പ്രവേശനം നേടുകയും ചെയ്തു.

അക്കാദമികമികവിലൂടെയും കൂടിക്കാഴ്ചകളിലൂടെയും ലഭിച്ച വ്യക്തിഗത സ്കോറാണ് മാളവികയെ അഭിമാനനേട്ടത്തിലെത്തിച്ചത്. ബിരുദാനന്തര ബിരുദ പഠനകാലത്ത് ഒരു പ്രോജക്ടിന്റെ ഭാഗമായി ഡൽഹിയിലെത്തിയപ്പോഴാണ് മാളവിക മേരി ക്യൂറി സ്കോളർഷിപ്പിനെക്കുറിച്ച് കൂടുതലറിയുന്നതും അത് നേടിയെടുക്കാനുള്ള ശ്രമം തുടങ്ങുന്നതും. പുണെയിലെ സി.എസ്.ഐ.ആർ. നാഷണൽ കെമിക്കൽ ലബോറട്ടറിയിലെ പ്രോജക്ട് അസോസിയേറ്റ് ആയിരിക്കെയാണ് മാളവികയ്ക്ക് മേരി ക്യൂറി സ്കോളർഷിപ്പ് ലഭിക്കുന്നത്.

കണ്ണൂർ സർവകലാശാലയിൽനിന്നാണ് മാളവിക ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടിയത്. സുൽത്താൻബത്തേരി സെയ്ന്റ് മേരീസ് കോളേജിലായിരുന്നു ബി.എസ്‌സി. ഫിസിക്സ് പഠനം. 10-ാം ക്ലാസുവരെ കല്പറ്റ സെയ്ന്റ് ജോസഫ്സ് കോൺവെന്റ് സ്കൂളിലാണ് പഠിച്ചത്. പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസിലായിരുന്നു പ്ലസ്ടു പഠനം. കെ.എസ്.ഇ.ബി. റിട്ട. സബ് എൻജിനിയർ പിണങ്ങോട് മേക്കാട്ടില്ലത്ത് നാരായണന്റെയും കല്പറ്റ ശ്രീശങ്കര വിദ്യാമന്ദിരം സ്കൂളിലെ പ്രധാനാധ്യാപിക എൻ.ബി. സുനിതയുടെയും മകളാണ്. സഹോദരി എം.എൻ. കൃഷ്ണ മംഗലാപുരത്ത് എം.എസ് സി. സൈക്കോളജി വിദ്യാർഥിനിയാണ്.


Share our post

Kerala

കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ വരുന്നൂ; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

Share our post

തിരുവനന്തപുരം:സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു. നാളെ മുതൽ വേനൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി വരുന്ന വെള്ളി, ശനി, ഞായർ (ഫെബ്രുവരു 28, മാര്‍ച്ച് 1, 2) ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ യെല്ലോ പ്രഖ്യാപിച്ചു.വെള്ളി, ശനി ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റു ദിവസങ്ങളിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.അതേസമയം കേരളത്തിലെ ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. എന്നാൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. സൂര്യാഘാത, സൂര്യതാപ സാധ്യതകൾ കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കണം. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.


Share our post
Continue Reading

Kerala

ആംബുലന്‍സ് വാടക തോന്നുംപടിയല്ല, കൃത്യമായ വാടകയും വെയ്റ്റിങ് ചാര്‍ജും; ആശ്വാസമായി നിരക്ക് നിര്‍ണയം

Published

on

Share our post

സ്വകാര്യ ആംബുലന്‍സുകള്‍ക്ക് കാത്തിരിപ്പുസമയം കണക്കാക്കിയുള്ള വാടക നിര്‍ണയം രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആശ്വാസമാകുന്നു. വാടകനിരക്കിലെ ഏകോപനമില്ലായ്മ തര്‍ക്കങ്ങള്‍ക്കും ചൂഷണത്തിനും വഴിവെക്കുന്ന സാഹചര്യത്തിലാണ് ഗതാഗതവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി വാടകനിരക്ക് പുനര്‍നിര്‍ണയിച്ചത്.സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്നതോതില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുള്ള ‘ഡി’ ലെവല്‍ മുതല്‍ ചെറിയ വാഹനങ്ങളടങ്ങിയ ‘എ’ ലെവല്‍ വരെ ആംബുലന്‍സുകളെ അഞ്ചുവിഭാഗങ്ങളായിത്തിരിച്ച് 20 കിലോമീറ്റര്‍പോയി തിരിച്ചെത്തുന്നത് അടിസ്ഥാനദൂരമായി കണക്കാക്കിയാണ് നിരക്കുനിര്‍ണയം. ആദ്യ ഒരുമണിക്കൂറിന് കാത്തിരുപ്പുനിരക്ക് നല്‍കേണ്ടതില്ല.

വാനും ജീപ്പും പോലുള്ള ചെറിയ ആംബുലന്‍സുകള്‍ക്ക് (എ ലെവല്‍) കുറഞ്ഞവാടക എ.സി. സംവിധാനമില്ലാത്തതിന് 600 രൂപയും എ.സി.യുള്ളതിന് 800 രൂപയുമാണ്. 20 കിലോമീറ്ററില്‍ അധികമായിവരുന്ന ഓരോ കിലോമീറ്ററിനും 20 രൂപ (നോണ്‍ എ.സി.), 25 രൂപ (എ.സി.) വീതം നല്‍കണം. ഓക്‌സിജന്‍ സംവിധാനമുണ്ടെങ്കില്‍ 200 രൂപ അധികമായി നല്‍കണം. ആദ്യമണിക്കൂറിന് ശേഷമുള്ള ഓരോമണിക്കൂറിലും 150 രൂപ (നോണ്‍ എ.സി.), 200 രൂപ (എ.സി.) തോതിലാണ് കാത്തിരിപ്പുനിരക്ക്.

മറ്റുവിഭാഗത്തിലെ നിരക്കുകള്‍

*ബി ലെവല്‍ ട്രാവലര്‍ (നോണ്‍ എ.സി.): കുറഞ്ഞവാടക 1,000 രൂപ (20 കി.മീ), അധികം വരുന്ന ഓരോ കിലോമീറ്ററിനും 30 രൂപ. കാത്തിരുപ്പുനിരക്ക് ആദ്യമണിക്കൂറിന് ശേഷമുള്ള ഓരോമണിക്കൂറിലും 200 രൂപ.

* സി ലെവല്‍ ട്രാവലര്‍ (എ.സി.): കുറഞ്ഞവാടക 1,500 രൂപ (20 കി.മീ.). അധികംവരുന്ന ഓരോ കിലോമീറ്ററിനും 40 രൂപ.

* ഡി ലെവല്‍ ഐ.സി.യു: കുറഞ്ഞവാടക 2,500 രൂപ (20 കി.മീ.). അധികം വരുന്ന ഓരോ കിലോമീറ്ററിനും 50 രൂപ. ജീവന്‍രക്ഷാ ഉപകരണങ്ങളും പരിശീലനം നേടിയ സാങ്കേതിക വിദഗ്ധനും ഉള്‍പ്പെടെയുള്ള നിരക്കാണിത്. ഡോക്ടറുടെ സേവനം, മരുന്നുകള്‍ എന്നിവയ്ക്കുള്ള തുക ഉള്‍പ്പെടുത്തിയിട്ടില്ല. കാത്തിരുപ്പ് വാടക ആദ്യ ഒരുമണിക്കൂറിന് ശേഷമുള്ള ഓരോ മണിക്കൂറിലും 350 രൂപ.


Share our post
Continue Reading

Kerala

വയനാട് കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം

Published

on

Share our post

വയനാട് : വയനാട് കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം. വയനാട് കളക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം നടന്നത്. ക്ലാർക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഓഫീസിലെ സഹപ്രവർത്തകൻ്റെ മാനസിക പീഡനം എന്ന് ആരോപണം.ജോയിൻ്റ് കൗൺസിൽ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്റേണൽ കമ്പ്ലൈന്റ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഈ പരാതി നിലനിൽക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റി എന്നാണ് ആരോപണം.യുവതിയുടെ പരാതിയിൽ ഇന്ന് വനിതാ കമ്മീഷൻ സിറ്റിംഗ് ഉണ്ടായിരുന്നു. ഈ സിറ്റിങ്ങിലും ജീവനക്കാരിയെ മോശമായി ചിത്രീകരിച്ചുവെന്ന് സഹപ്രവർത്തക. ഇതിൽ മനംനൊന്താണ് ആത്മഹത്യ ശ്രമമെന്നും ആരോപണം ഉയർന്നു. യുവതിയെ കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!