Kerala
ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് മുതല്‍ ക്രെഡിറ്റ് കാര്‍ഡ് വരെ; ഇന്ന് മുതല്‍ അഞ്ചുമാറ്റങ്ങള്‍

നവംബര്‍ ഒന്നുമുതല്‍ സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങളാണ് പ്രാബല്യത്തില്‍ വരുന്നത്. ആഭ്യന്തര പണ കൈമാറ്റവുമായി ബന്ധപ്പെട്ട് ആര്‍ബിഐയുടെ പുതിയ ചട്ടം ഉള്‍പ്പെടെയാണ് മാറ്റം. ഈ മാറ്റങ്ങളുടെ വിശദാംശങ്ങള്‍ ചുവടെ:
1. ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്
മുമ്പത്തെ 120 ദിവസത്തെ ബുക്കിങ് കാലയളവിനെ അപേക്ഷിച്ച് ഇനി 60 ദിവസം മുമ്പ് മാത്രമേ യാത്രക്കാര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ സാധിക്കൂ. മുന്‍കൂര്‍ റിസര്‍വേഷന്‍ കാലയളവ് ട്രെയിന്‍ പുറപ്പെടുന്ന ദിവസം ഒഴികെയുള്ളതാണ്. പുതിയ വ്യവസ്ഥ നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ ഇത് ബാധിക്കില്ല.
2. ആര്‍.ബി.ഐയുടെ ആഭ്യന്തര പണ കൈമാറ്റ ചട്ടം
ആഭ്യന്തര പണ കൈമാറ്റവുമായി ബന്ധപ്പെട്ട് ആര്‍ബിഐയുടെ പുതിയ ചട്ടക്കൂട് നാളെ പ്രാബല്യത്തില്‍ വരും. പ്രധാനമായി ആഭ്യന്തര പണമിടപാടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ചട്ടം. ബാങ്കിങ് ഔട്ട്ലെറ്റുകളുടെ ലഭ്യത, ഫണ്ട് കൈമാറ്റത്തിനുള്ള പേയ്മെന്റ് സംവിധാനങ്ങളുടെ വികാസം, കെവൈസി ആവശ്യകതകള്‍ എളുപ്പം നിറവേറ്റുന്നതിന് സ്വീകരിച്ച നടപടികള്‍ എന്നിവയില്‍ പുരോഗതി ഉണ്ടായതായി ജൂലൈ 24ലെ ആര്‍ബിഐ സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ഫണ്ട് കൈമാറ്റത്തിന് ഒന്നിലധികം ഡിജിറ്റല്‍ ഓപ്ഷനുകള്‍ ഉണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ ചട്ടത്തിന് രൂപം നല്‍കിയത്.
3. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്
ഒരു ബില്ലിങ് കാലയളവില്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തിയ യൂട്ടിലിറ്റി പേയ്മെന്റുകളുടെ ആകെ തുക 50,000 രൂപയില്‍ കൂടുതലാണെങ്കില്‍, ഒരു ശതമാനം സര്‍ചാര്‍ജ് ഈടാക്കും. 50,000 രൂപയില്‍ താഴെയാണെങ്കില്‍ നിലവിലെ സ്ഥിതി തുടരും. നവംബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യമില്ലാത്ത ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രതിമാസ ഫിനാന്‍സ് ചാര്‍ജ് 3.75 ശതമാനമായി വര്‍ധിപ്പിച്ചതാണ് മറ്റൊരു മാറ്റം.
4. ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്
ഐ.സി.ഐ.സി.ഐ ബാങ്ക് അതിന്റെ ഫീസ് ഘടനയിലും ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡ് പ്രോഗ്രാമിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ ഇന്‍ഷുറന്‍സ്, പലചരക്ക് വാങ്ങല്‍, എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസ്, ഇന്ധന സര്‍ചാര്‍ജ് ഒഴിവാക്കല്‍, ലേറ്റ് പേയ്മെന്റ് ഫീസ് എന്നി സേവനങ്ങളെയാണ് ബാധിക്കുക. 2024 നവംബര്‍ 15 മുതല്‍ ഇത് ബാധകമാണ്. സ്പാ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കല്‍, 1,00,000 രൂപയ്ക്ക് മുകളിലുള്ള ചെലവുകള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് ഒഴിവാക്കല്‍, സര്‍ക്കാര്‍ ഇടപാടുകള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ ഒഴിവാക്കല്‍ അടക്കമാണ് മാറ്റങ്ങള്‍. വിദ്യാഭ്യാസ ആവശ്യത്തിന് തേര്‍ഡ് പാര്‍ട്ടി മുഖേനയുള്ള സാമ്പത്തിക ഇടപാടിന് 1 ശതമാനം ഫീസ്, പുതുക്കിയ ലേറ്റ് പേയ്മെന്റ് മാറ്റങ്ങള്‍ എന്നിവയാണ് മറ്റു പരിഷ്‌കാരങ്ങള്‍.
5. ഇന്ത്യന്‍ ബാങ്ക് സ്‌പെഷ്യല്‍ എഫ്ഡി
ഇന്ത്യന്‍ ബാങ്ക് സ്പെഷ്യല്‍ എഫ്ഡിയില്‍ നിക്ഷേപിക്കാനുള്ള അവസാന തീയതി 2024 നവംബര്‍ 30 ആണ്. ‘ഇന്‍ഡ് സൂപ്പര്‍ 300’ സ്‌കീം അനുസരിച്ച് സാധാരണക്കാര്‍ക്ക് 7.05 ശതമാനവും മുതിര്‍ന്നവര്‍ക്ക് 7.55 ശതമാനവും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 7.80 ശതമാനവും പലിശ ലഭിക്കുന്നാണ് സ്ഥിര നിക്ഷേപ പദ്ധതി. 400 ദിവസത്തേക്കുള്ള സ്‌കീം അനുസരിച്ച് സാധാരണക്കാര്‍ക്ക് 7.25 ശതമാനവും മുതിര്‍ന്നവര്‍ക്ക് 7.75 ശതമാനവും സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്ക് 8.00 ശതമാനവും പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു ലക്ഷം മുതല്‍ മൂന്ന് കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ ലഭിക്കുമെന്നാണ് ബാങ്കിന്റെ വാഗ്ദാനം.
Kerala
പാസ്‌പോര്‍ട്ട് കിട്ടുന്നതെങ്ങനെ, എങ്ങനെ അപേക്ഷിക്കാം, എന്തൊക്കെ രേഖകള്‍ അറിയേണ്ടതെല്ലാം


വിദേശകാര്യ മന്ത്രാലയമാണ് നമ്മുടെ പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്തു നല്‍കുന്നത് പാസ്പോര്‍ട്ട് ആക്ട് (1967) പ്രകാരമുള്ള പ്രധാന രേഖയാണിത്. പാസ്‌പോര്‍ട്ട് ഒരേ സമയം നമ്മുടെ പൗരന്മാരെ വിദേശ യാത്ര ചെയ്യാന്‍ സഹായിക്കുകയും വിദേശത്ത് ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന രേഖയായി വര്‍ത്തിക്കുകയും ചെയ്യുന്നു.എങ്ങനെ പാസ്പോര്‍ട്ട് കിട്ടും?
പാസ്പോര്‍ട്ട് സേവനങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഇന്ത്യയിലുടനീളമുള്ള 93 പാസ്പോര്‍ട്ട് ഇഷ്യൂയിംഗ് ഓഫീസുകളും ലോകമെമ്പാടുമുള്ള 197 നയതന്ത്ര കാര്യാലയങ്ങളും വഴി ഈ സേവനങ്ങള്‍ ലഭ്യമാണ്. പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ (PSK) വഴിയും സെന്‍ട്രല്‍ പാസ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (CPO) വഴിയും പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നു.
പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നത് എങ്ങനെ?
പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നാമറിയേണ്ട പ്രധാന വിവരങ്ങള്‍ ഇവയാണ്:
ഔദ്യോഗിക വെബ്‌സൈറ്റ്: www.passportindia.gov.in
മൊബൈല്‍ ആപ്പ്: Android, iOS എന്നിവയില്‍ ലഭ്യമാണ്.
കസ്റ്റമര്‍ കെയര്‍ നമ്പര്‍: 1800-258-1800
കോണ്‍സുലര്‍ സര്‍വീസസ് വിലാസം: Shri Amit Narang, Joint Secretary (CPV), CPV Division, Ministry of External Affairs, Room No. 20, Patiala House Annexe, Tilak Marg, New Delhi – 110001.
ഫാക്‌സ്: +91-11-23782821
ഇമെയില്‍: jscpv@mea.gov.in
പാസ്‌പോര്‍ട്ടുകള്‍ എത്ര വിധത്തിലാണ്?
സാധാരണ പാസ്പോര്‍ട്ട് (നീല കവര്‍): വ്യക്തിഗത യാത്ര, ബിസിനസ്സ് അല്ലെങ്കില്‍ മറ്റ് ആവശ്യങ്ങള്‍ക്കായി സാധാരണ പൗരന്മാര്‍ക്ക് നല്‍കുന്നത്.
ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് (മെറൂണ്‍ കവര്‍): ഔദ്യോഗിക യാത്രകള്‍ക്കായി ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്നത്.
ഔദ്യോഗിക പാസ്പോര്‍ട്ട് (വെള്ള കവര്‍): ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്.
പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ വേണ്ട രേഖകള്‍ എന്തൊക്കെ?
1. അഡ്രസ് പ്രൂഫ് (താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒന്ന്):
ബാങ്ക് പാസ്ബുക്ക് (ഫോട്ടോ പതിച്ചത്)
ലാന്‍ഡ്ലൈന്‍ അല്ലെങ്കില്‍ പോസ്റ്റ്പെയ്ഡ് മൊബൈല്‍ ബില്‍
വാടക കരാര്‍
വൈദ്യുതി ബില്‍, വാട്ടര്‍ ബില്‍ അല്ലെങ്കില്‍ ഗ്യാസ് ബില്‍
വോട്ടര്‍ ഐഡി കാര്‍ഡ്
ആധാര്‍ കാര്‍ഡ്
ആദായ നികുതി വിലയിരുത്തല്‍ ഉത്തരവ്
തൊഴിലുടമ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് (സ്ഥാപനത്തിന്റെ ലെറ്റര്‍ഹെഡില്‍)
ഭാര്യ/ഭര്‍തൃ ബന്ധം തെളിയിക്കാന്‍ പങ്കാളിയുടെ പാസ്പോര്‍ട്ട് കോപ്പി (വിവാഹിതര്‍ക്ക്)
2. ജനനത്തീയതി തെളിയിക്കുന്ന രേഖ താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒന്ന്):
ആധാര്‍/ഇ-ആധാര്‍
പാന്‍ കാര്‍ഡ്
വോട്ടര്‍ ഐഡി
ഡ്രൈവിംഗ് ലൈസന്‍സ്
ജനന സര്‍ട്ടിഫിക്കറ്റ്
സ്‌കൂള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്
ലൈഫ് ഇന്‍ഷുറന്‍സ് പോളിസി രേഖ
പെന്‍ഷന്‍ ഓര്‍ഡര്‍ (ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക്)
ആര്‍ക്കൊക്കെ പാസ്പോര്‍ട്ടിന് അപേക്ഷിക്കാം?
18 വയസ്സും അതില്‍ കൂടുതലുമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അപേക്ഷിക്കാം.
18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള പാസ്പോര്‍ട്ടുകള്‍ 5 വര്‍ഷത്തേക്കോ അല്ലെങ്കില്‍ 18 വയസ്സ് തികയുന്നത് വരെയോ-ഇവയില്‍ ഏതാണോ ആദ്യം വരുന്നത് അത് പരിഗണിക്കും.
അപേക്ഷ നല്‍കിയാല്‍ എപ്പോള്‍ പാസ്‌പോര്‍ട്ട് കിട്ടും?
സാധാരണ പാസ്പോര്‍ട്ട്: 30-45 ദിവസം.
തത്കാല്‍ പാസ്പോര്‍ട്ട്: 7-14 ദിവസം.
പതിവുസംശയങ്ങള്‍
അപേക്ഷയുടെ സ്റ്റാറ്റസ് എങ്ങനെ അറിയാം?
പാസ്പോര്‍ട്ട് സേവ സന്ദര്‍ശിച്ച് ലോഗിന്‍ ചെയ്യുക, തുടര്‍ന്ന് ‘Track Application Status’ എന്ന ഫീച്ചര്‍ ഉപയോഗിക്കുക.
വിദേശത്ത് നിന്ന് പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ കഴിയുമോ?
കഴിയും, ഇന്ത്യന്‍ മിഷനുകളും കോണ്‍സുലേറ്റുകളും ഈ സേവനം നല്‍കുന്നു.
എന്താണ് പാസ്പോര്‍ട്ട് സേവാ പ്രോജക്റ്റ്?
ഈ സംരംഭം കോള്‍ സെന്ററുകള്‍, പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍, പ്രാദേശിക ഓഫീസുകള്‍ എന്നിവ വഴി കാര്യക്ഷമമായ പാസ്പോര്‍ട്ട് സേവനങ്ങള്‍ രാജ്യവ്യാപകമായി ഉറപ്പാക്കുന്നു, സൗകര്യവും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നു.
Kerala
റീല്‍സിന് മാത്രമായി പുതിയ ആപ്പ്, ടിക്ടോക്കിനെ ഞെട്ടിക്കാന്‍ ഇന്‍സ്റ്റഗ്രാം


ചൈനീസ് ഷോര്‍ട് വീഡിയോ ആപ്പായ ടിക്‌ടോക്കിന് പണി കൊടുക്കാന്‍ പുത്തന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ മെറ്റയുടെ ഇന്‍സ്റ്റഗ്രാം തയ്യാറെടുക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. റീല്‍സിനായി പ്രത്യേക ആപ്പ് ഇന്‍സ്റ്റ ഉടന്‍ പുറത്തിറക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യം യുഎസിലാണ് ഈ ആപ്പ് അവതരിപ്പിക്കുകയെങ്കിലും വൈകാതെ ആഗോള തലത്തിലും പ്രതീക്ഷിക്കാം.
യുഎസില്‍ ഇന്‍സ്റ്റഗ്രാമും ടിക്‌ടോക്കും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് മെറ്റ പുതിയ ആപ്പിനെ കുറിച്ചാലോചിക്കുന്നത്. റീല്‍സുകള്‍ക്കായി പ്രത്യേക ആപ്പ് പുറത്തിറക്കാനാണ് ഇന്‍സ്റ്റ ശ്രമിക്കുന്നതെന്ന് വിവിധ അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കാന്‍ മെറ്റ ഇതുവരെ തയ്യാറായിട്ടില്ല. എങ്കിലും പുതിയ ആപ്പിന്‍റെ ലോഞ്ച് ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മൊസ്സേരി ജീവനക്കാരെ അറിയിച്ചതായാണ് സൂചന. ടിക്ടോക്കുമായി മത്സരിക്കാന്‍ 2018ല്‍ മെറ്റ ലസ്സോ എന്നൊരു ആപ്ലിക്കേഷന്‍ പുറത്തിറക്കിയെങ്കിലും പിന്നീടത് നിര്‍ത്തലാക്കിയിരുന്നു.
അമേരിക്കയില്‍ ചൈനീസ് ഷോര്‍ട് വീഡിയോ ആപ്പായ ടിക്‌ടോപ്പിന്‍റെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെയാണ് മെറ്റയുടെ പുതിയ നീക്കം. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ ടിക്‌ടോക്കിന്‍റെ വിലക്ക് 75 ദിവസത്തേക്ക് മരവിപ്പിച്ചിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജോ ബൈഡന്‍ ഭരണകൂടമാണ് ടിക്ടോക്കിനെ അമേരിക്കയില്‍ വിലക്കാന്‍ തീരുമാനമെടുത്തത്. വിലക്ക് സുപ്രീം കോടതി ശരിവെക്കുകയും ചെയ്തിരുന്നു.
75 ദിവസത്തെ സാവകാശത്തിന് ശേഷം ടിക്‌ടോക്കിന്‍റെ അമേരിക്കന്‍ ബിസിനസ് ഏറ്റെടുക്കാന്‍ ഇലോണ്‍ മസ്ക് ഉള്‍പ്പടെ പല യുഎസ് ടെക് ഭീമന്‍മാരും ശ്രമം നടത്തുന്നുണ്ട്. ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ ടിക്ടോക്കിന്‍റെ ഉടമകളായ ബൈറ്റ്‌ഡാന്‍സിനും പങ്കാളിയാവുന്ന യുഎസ് കമ്പനിക്കും ടിക്ടോക്കിന്‍റെ യുഎസ് ബിസിനസില്‍ 50 ശതമാനം വീതമായിരിക്കും ഉടമസ്ഥാവകാശം എന്നാണ് സൂചന.
Kerala
പൊട്ടിക്കരഞ്ഞ് റഹീം ബന്ധുവീട്ടിൽ, വൈകാരികമായ രംഗങ്ങൾ, കൊല്ലപ്പെട്ടവരുടെ കബറിടത്തിൽ പ്രാർത്ഥന


ഇന്ന് രാവിലെ വിദേശത്ത് നിന്നുമെത്തിയ, വെഞ്ഞാറമ്മൂട്ടിൽ കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം തലസ്ഥാനത്തെ ബന്ധു വീട്ടിലെത്തി. സഹോദരി അടക്കമുള്ളവരാണ് വീട്ടിലുണ്ടായിരുന്നത്. വൈകാരികമായ രംഗങ്ങളാണ് വീട്ടിലുണ്ടായത്. ശേഷം കൊല്ലപ്പെട്ട രണ്ടാമത്തെ മകൻ അഫ്നാൻ, ഉമ്മ ആസിയാബി, സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ തുടങ്ങിയ ബന്ധുക്കളെ അടക്കിയ കബറിടത്തിലെത്തി പ്രാർത്ഥന നടത്തി. കബറിടത്തിൽ പൊട്ടിക്കരഞ്ഞ അബ്ദുൽ റഹീമിനെ ബന്ധുക്കളും സുഹൃത്തുക്കളും ആശ്വസിപ്പിക്കാനറിയാതെ കുഴങ്ങി. രാവിലെ 7.45 നാണ് സൌദിയിൽ നിന്നും റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ശേഷം ബന്ധുക്കൾക്കൊപ്പം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ കണ്ടു. കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് ഷെമീന റഹീമിനോട് പറഞ്ഞത്.
ഇളയമകൻ അഫ്സാനെ കാണണം എന്ന് ഷെമീന ആവശ്യപ്പെട്ടു. കൊലപാതകങ്ങളെല്ലാം നടത്തിയ അഫാനെയും ഉമ്മ അന്വേഷിച്ചു. ഷമീനയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. 7 വർഷങ്ങൾക്ക് ശേഷമാണ് റഹീം നാട്ടിലെത്തിയത്. രണ്ടര വർഷമായി ഇഖാമ കാലാവധി തീർന്നെങ്കിലും യാത്രാവിലക്ക് നേരിടുകയായിരുന്നു. പ്രതി അഫാന്റേത് അസാധാരണ പെരുമാറ്റമെന്നാണ് പൊലീസ് വിലയിരുത്തൽ. അഫാനെ മാനസിക വിദഗ്ധരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യും. മാനസിക നില പരിശോധിക്കും. ഫർസാനയോട് അഫാന് എന്തെങ്കിലും വിരോധമുള്ളതായി കണ്ടെത്തിയിട്ടില്ല. താൻ മരിച്ചാൽ ഒറ്റയ്ക്കാകുമെന്ന് കരുതിയാണ് ഫർസാനയെ അഫാന്‍ കൊലപ്പെടുത്തിയത്. കൂട്ട ആത്മഹത്യയുടെ കാര്യം അഫാന്‍ ഫർസാനയോട് പറഞ്ഞിട്ടില്ലെന്നും പൊലീസ് കണ്ടെത്തി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്