Connect with us

Kerala

തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി; സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

Published

on

Share our post

കൊച്ചി: തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ ബിജെപി നേതാവ് സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്. മൂന്നാഴ്ചയ്ക്കം മറുപടി നൽകണമെന്നാണ് നോട്ടീസിലുള്ളത്. തൃശൂരിലെ എ.ഐ.വൈ.എഫ് നേതാവിന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. അട്ടിമറി വിജയമാണ് തൃശൂരിൽ സുരേഷ് ഗോപി നേടിയത്. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി കെ മുരളീധരനും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി അഡ്വ. വി.എസ് സുനിൽ കുമാറുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.


Share our post

Kerala

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

Published

on

Share our post

മലപ്പുറം: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ നടപടി. ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അബ്ദുള്‍ അസീസിന്‍റെ ലൈസന്‍സ് ആണ് പൊന്നാനി എംവിഡി ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിന്‍റെ ഇടയ്ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയായിരുന്നു. ഡ്രൈവര്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ബസിലെ യാത്രക്കാരി പകര്‍ത്തിയിരുന്നു. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെയാണ് ഡ്രൈവര്‍ക്കെതിരെ എംവിഡി നടപടിയെടുത്തത്.


Share our post
Continue Reading

Kerala

പെട്രോൾ പമ്പുടമകൾക്ക് കോളടിച്ചു, കമ്മിഷൻ കൂട്ടി എണ്ണക്കമ്പനികൾ

Published

on

Share our post

രാജ്യത്തെ പെട്രോൾ പമ്പുടമകൾക്ക് നൽകുന്ന ഡീലർ കമ്മിഷൻ വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ. പെട്രോളിന് ലിറ്ററിന് 65 പൈസയും ഡീസലിന് 44 പൈസയുമാണ് ഡീലർ കമ്മിഷൻ കൂട്ടിയതെന്നാണ് റിപ്പോര്‍ട്ടുകൾ. രാജ്യത്തെ ഉൾപ്രദേശങ്ങളിലേക്ക് ഇന്ധനമെത്തിക്കാനുള്ള സംസ്ഥാനാന്തര ചരക്കുനീക്ക ഫീസ് വെട്ടിക്കുറച്ചതായും റിപ്പോര്‍ട്ടുകൾ പറയുന്നു.ഡീലർമാരുടെ മാർജിനിൽ പരിഷ്കരണം പ്രഖ്യാപിക്കുന്നതിൽ സന്തോഷിക്കുന്നുവെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സിൽ’ എഴുതി. ഈ ഭേദഗതി 2024 ഒക്ടോബർ 30 മുതൽ പ്രാബല്യത്തിൽ വന്നു. എന്നാൽ ഉൽപ്പന്നങ്ങളുടെ ചില്ലറ വിൽപ്പന വിലയിൽ ഇത് അധിക സ്വാധീനം ചെലുത്തില്ല. അതേസമയം അന്തർസംസ്ഥാന ചരക്ക് ഗതാഗത ഫീസ് വെട്ടിക്കുറച്ചതിനാൽ ഒഡീഷ, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ പെട്രോൾ, ഡീസൽ വില കുറയും.എണ്ണക്കമ്പനികളുടെ ഈ നീക്കത്തെ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി സ്വാഗതം ചെയ്തു. ഇത് എണ്ണ വിപണന കമ്പനികളുടെ പെട്രോൾ, ഡീസൽ ഡിപ്പോകളിൽ നിന്ന് അകലെയുള്ള വിദൂര സ്ഥലങ്ങളിലെ ഉപഭോക്താക്കൾക്ക് പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതോടെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കുറയും.“പെട്രോൾ പമ്പ് ഡീലർമാർക്ക് നൽകേണ്ട ഡീലർ കമ്മീഷൻ വർധിപ്പിക്കാനുള്ള എണ്ണക്കമ്പനികളുടെ പ്രഖ്യാപനവും വിദൂര സ്ഥലങ്ങളിലെ ഉപഭോക്താക്കൾക്ക് പ്രയോജനം ചെയ്യുന്നതിനായി അന്തർസംസ്ഥാന ചരക്ക് ഫീസ് ഏറ്റെടുക്കാനുമുള്ള തീരുമാനവും ഞാൻ സ്വാഗതം ചെയ്യുന്നു” കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി എക്‌സിൽ എഴുതി. രാജ്യത്തെ 83,000ഓളം വരുന്ന പെട്രോൾ പമ്പുടമകൾക്കും 10 ലക്ഷത്തോളം ജീവനക്കാർക്കും ഇതു നേട്ടമാകുമെന്നും അദ്ദേഹം എക്സിൽ പറഞ്ഞു.നിലവിൽ, ഡീലർമാർക്ക് ബിൽ ചെയ്ത വിലയുടെ 0.875 ശതമാനവും പെട്രോളിന് കമ്മീഷനായി കിലോലിറ്ററിന് 1,868.14 രൂപയും നൽകുന്നു. ഡീസൽ വില കിലോലിറ്ററിന് 1389.35 രൂപയാണ്. കൂടാതെ, ബിൽ ചെയ്യാവുന്ന മൂല്യത്തിൻ്റെ 0.28 ശതമാനം കമ്മീഷനും ലഭ്യമാണ്. പുതിയ തീരുമാനം ഉപഭോക്തൃ സേവന മാനദണ്ഡങ്ങൾക്കും പെട്രോൾ പമ്പുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകൾ.


Share our post
Continue Reading

Kerala

നഷ്ടപരിഹാരം നല്‍കിയില്ല; കെ.എസ്.ഇ.ബി ഓഫീസ് ജപ്തി ചെയ്യാന്‍ ഉത്തരവ്

Published

on

Share our post

കണ്ണൂര്‍: കര്‍ഷകര്‍ ഷോക്കേറ്റഅ മരിച്ച സംഭവങ്ങളില്‍ കോടതി വിധിച്ച നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്ന് കെഎസ്ഇബി സ്ഥലവും ഓഫീസും ജപ്തി ചെയ്യാന്‍ ഉത്തരവ്. കെ.എസ്.ഇ.ബി ചെമ്പേരി ഓഫീസ് കെട്ടിടവും 30 സെന്റ് സ്ഥലവും ജപ്തി ചെയ്യാനാണ് പയ്യന്നൂര്‍ സബ്‌കോടതി ജഡ്ജി ബി ഉണ്ണികൃഷ്ണന്‍ ഉത്തരവിട്ടത്. 2 കേസുകളില്‍ 45 ലക്ഷത്തിലധികം രൂപയാണ് നഷ്ടപരിഹാരമായി നല്‍കാനുള്ളത്.2017 നവംബര്‍ 5ന് ചെമ്പേരി കുനിയന്‍പുഴ പുതുപ്പറമ്പില്‍ ഷാജി മരിച്ച സംഭവത്തില്‍ 26 ലക്ഷം രൂപയും 2017 ഓഗസ്റ്റില്‍ ഏറ്റുപാറ ചക്കാങ്കല്‍ ജോണി മരിച്ച സംഭവത്തില്‍ 18.82 ലക്ഷം രൂപയുമാണ് കെ.എസ്.ഇ.ബി നല്‍കേണ്ടത്. അള്‍ത്താമസമില്ലാത്ത പറമ്പില്‍ യന്ത്രമുപയോഗിച്ച് കാട് തെളിക്കുന്നതിനിടെയാണ് ഷാജി ഷോക്കേറ്റ് മരിച്ചത്.സ്ഥലമുടമയായ ജോര്‍ജിന്റെ വീട്ടില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി മീറ്ററിന്റെ വയറില്‍ നിന്ന് സ്റ്റേ വയറിലൂടെ വൈദ്യുതി പ്രവഹിച്ചെന്നാണ് കേസ്. സ്വന്തം പറമ്പിലെ ജോലിക്കിടെയാണ് പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ജോണി മരിച്ചത്.


Share our post
Continue Reading

Kerala1 hour ago

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

Kerala1 hour ago

പെട്രോൾ പമ്പുടമകൾക്ക് കോളടിച്ചു, കമ്മിഷൻ കൂട്ടി എണ്ണക്കമ്പനികൾ

Kerala1 hour ago

നഷ്ടപരിഹാരം നല്‍കിയില്ല; കെ.എസ്.ഇ.ബി ഓഫീസ് ജപ്തി ചെയ്യാന്‍ ഉത്തരവ്

Kannur2 hours ago

ദീപാവലി ഓഫർ..! പെട്രോൾ ലിറ്ററിന് മൂന്ന് രൂപ കിഴിവ്

PERAVOOR2 hours ago

പേരാവൂർ മിഡ്നൈറ്റ് മാരത്തൺ നവംബർ 23-ന്

Kerala3 hours ago

ഉത്തര മലബാര്‍ ജലോത്സവം മാറ്റിവെച്ചു

Kerala3 hours ago

തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി; സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

Kerala3 hours ago

വിഷ പാമ്പുകളുടെ ഇണചേരല്‍ സമയം; സൂക്ഷിക്കുക

Kannur3 hours ago

സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് നവംബര്‍ രണ്ടിന്

Kerala4 hours ago

ന്യൂനപക്ഷ കമീഷൻ വാട്‌സാപ്പിലൂടെ പരാതി സ്വീകരിക്കും

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!