പേരാവൂർ മിഡ്നൈറ്റ് മാരത്തൺ നവംബർ 23-ന്

കണ്ണൂർ : യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന രണ്ടാമത് പേരാവൂർ മിഡ്നൈറ്റ് മാരത്തൺ നവംബർ 23-ന് നടക്കും. രാത്രി 11-ന് പേരാവൂർ പഴയ ബസ്സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് ചെവിടിക്കുന്ന്, തൊണ്ടിയിൽ, തെറ്റുവഴിയിലൂടെ പഴയ ബസ് സ്റ്റാൻഡിൽ സമാപിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഏഴ് കിലോമീറ്റർ മാരത്തണിൽ നാല് പേരടങ്ങുന്ന ടീമുകൾക്ക് മത്സരിക്കാം.
ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന പുരുഷ, വനിതാ ടീമുകൾക്ക് യഥാക്രമം 15,000, 10,000, 5000 രൂപ വീതമാണ് കാഷ് പ്രൈസ്. ഓട്ടം പൂർത്തിയാക്കുന്നവർക്ക് മെഡലും സർട്ടിഫിക്കറ്റും നൽകും. 50 വയസ്സിന് മുകളിലുള്ള നാല് വനിതാ മത്സരാർഥികൾക്കും 60 വയസ്സിന് മുകളിലുള്ള നാല് മത്സരാർഥികൾക്കും പ്രോത്സാഹന സമ്മാനം നൽകും. നാലുമുതൽ 10 വരെ സ്ഥാനത്തെത്തുന്ന ടീം അംഗങ്ങൾക്കും പ്രോത്സാഹന സമ്മാനമുണ്ട്. ഒളിമ്പ്യൻ ടിന്റു ലൂക്കയാണ് ഇവൻ്റ് അംബാസഡർ. ആരോഗ്യമുള്ള തലമുറ, മാലിന്യമുക്ത കേരളം എന്ന ആശയം ഉയർത്തിപ്പിടിച്ചാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. നാലുപേരടങ്ങുന്ന ടീമിന് 1200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. അല്ലാതെ മത്സരത്തിൽ പങ്കെടുക്കുന്ന ഒരാൾക്ക് 300 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്ട്രേഷന് 9947537486, 9946532852.
പത്രസമ്മേളനത്തിൽ ചെയർമാൻ സൈമൺ മേച്ചേരി, യൂണിറ്റ് പ്രസിഡൻ്റ് ഷിനോജ് നരിതൂക്കിൽ, ജനറൽ സെക്രട്ടറി വി.കെ. രാധാകൃഷ്ണൻ, ഖജാൻജി നാസർ ബറാക്ക, യൂണിറ്റ് രക്ഷാധികാരി കെ.എം. ബഷീർ എന്നിവർ പങ്കെടുത്തു.