ഉത്തര മലബാര്‍ ജലോത്സവം മാറ്റിവെച്ചു

നീലേശ്വരം: വെടിക്കെട്ട് അപകട പശ്ചാത്തലത്തിൽ നീലേശ്വരത്ത് നടത്താനിരുന്ന ഉത്തര മലബാർ ജലോത്സവം മാറ്റിവെച്ചു.നവംബർ 17-ന് ഞായറാഴ്ച ജലോത്സവം നടക്കുമെന്നാണ് സർക്കാർ അറിയിക്കുന്നത്. നേരത്തേ നവംബർ ഒന്നിനാണ് ജലോത്സവം നടത്താനിരുന്നത്.അഞ്ഞൂറ്റമ്പലം വീരർ കാവിലെ കളിയാട്ടത്തിന് ഇടയിൽ ഉണ്ടായ അപകടത്തിൽ നൂറിലേറെ പേർക്കാണ് പരിക്കേറ്റത്.