സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് നവംബര്‍ രണ്ടിന്

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആൻ്റ് ഗൈഡന്‍സ് ബ്യൂറോ ആന്റ് മോഡല്‍ കരിയര്‍ സെന്റർ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തും.നവംബര്‍ രണ്ടിന് രാവിലെ പത്ത് മുതല്‍ ഒന്ന് വരെയാണ് ‘പ്രയുക്തി’ പ്ലേസ്‌മെന്റ് ഡ്രൈവ്.എച്ച് ആര്‍ അഡ്മിന്‍, എച്ച് ആര്‍ എക്‌സിക്യൂട്ടീവ്, അക്കൗണ്ടന്റ്, മള്‍ട്ടി ടെക്‌നിഷ്യന്‍, ഹൗസ് കീപ്പിംഗ് അസോസിയേറ്റ് (റൂം ബോയ്‌സ്), കുക്ക്, അക്കൗണ്ട് അസിസ്റ്റന്റ്, കാഷ്യര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, കിച്ചണ്‍ സ്റ്റീവാര്‍ഡ് (ക്ലീനിങ്) ഇന്‍ഷ്യുറന്‍സ് ഏജന്റ്, സഹായിക് (ഫ്രീലാന്‍സിങ്) എന്നിവയിലാണ് ഒഴിവുകള്‍.എട്ടാം ക്ലാസ്, എസ് എസ് എല്‍ സി, പ്ലസ് ടു, ബിരുദം, ബി കോം, ബി കോം വിത്ത് ടാലി, ഐ. ടി. ഐ, ഐ ടി സി, ഡിപ്ലോമ യോഗ്യത ഉള്ളവർ അന്നേ ദിവസം രാവിലെ 9.30ന് കണ്ണൂര്‍ താവക്കര സെന്‍ട്രല്‍ ലൈബ്രറിയില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മൂന്ന് സെറ്റ് ബയോഡാറ്റയുമായി എത്തണം.ഫോണ്‍: 04972703130.