ക്രഷർ ഉത്പന്നങ്ങൾക്ക് വില സ്ഥിരതയുണ്ടാക്കണമെന്ന് സി.ഡബ്ല്യു.എസ്.എ പേരാവൂർ മേഖലാ സമ്മേളനം

പേരാവൂർ: പല ക്രഷറുകളും പൂട്ടിയിട്ടതിനാൽ അനുദിനം കൂടുന്ന ക്രഷർ ഉത്പന്നങ്ങളുടെ വില സ്ഥിരപ്പെടുത്താൻ സർക്കാർ ഇടപെടണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ പേരാവൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. വീടുകൾക്ക് നമ്പർ ലഭിക്കാൻ ഭീമമായ ലേബർ സെസ് കൂടി അടക്കണമെന്ന വ്യവസ്ഥ പുന:പരിശോധിക്കണമെന്നും സി.ഡബ്ല്യു.എസ്.എ ആവശ്യപ്പെട്ടു.സംസ്ഥാന കമ്മിറ്റിയംഗം കെ.വി.സതീശൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.ദിവാകരൻ അധ്യക്ഷനായി. കെ.ജെ.ഷാജൻ, എ.പ്രദീപൻ, യു.മധു, ഇ.ചന്ദ്രൻ, എം.വി.ഗംഗാധരൻ, പി.ഗിരീഷ് കുമാർ, പ്രവീൺ കുമാർ, കെ.കെ.ഷാജി, കെ.ജെ.റൈജു എന്നിവർ സംസാരിച്ചു.ഭാരവാഹികൾ: കെ.ജെ.ഷാജൻ (പ്രസി.), പി.സന്തോഷ്, ശ്രീനി (വൈസ്.പ്രസി.), എ.പ്രദീപൻ (സെക്ര.), ഷിജൊ ജേക്കബ്, സി.പ്രകാശൻ (ജോ.സെക്ര.), കെ.ജെ.ഷാജി (ഖജാ.).