Connect with us

MATTANNOOR

ബാല്യകാല ഓര്‍മകളുണര്‍ത്തും ഈകുഞ്ഞെഴുത്തുകള്‍

Published

on

Share our post

മട്ടന്നൂര്‍:കഥകള്‍, കവിതകള്‍, ചിത്രങ്ങള്‍, ഓര്‍മക്കുറിപ്പുകള്‍.. ഇങ്ങനെ നീളുന്നു മട്ടന്നൂര്‍ നഗരസഭയിലെ അങ്കണവാടി കുരുന്നുകളും അധ്യാപകരും ചേര്‍ന്ന് തയ്യാറാക്കിയ കുഞ്ഞെഴുത്തുകളുടെ പട്ടിക. താളുകള്‍ മറിയുന്തോറും വായനക്കാരെ ബാല്യകാല ഓര്‍മകളിലേക്ക് കൈപിടിച്ച് കൊണ്ടുപോകും ഈ കൈയെഴുത്ത് പ്രതി. നഗരസഭയിലെ 43 അങ്കണവാടികള്‍ തയാറാക്കിയ 43 കൈയെഴുത്ത് മാസികകളാണ് ഒറ്റദിവസം പ്രകാശിപ്പിച്ചത്. ഐ.സി.ഡി.എസിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് മട്ടന്നൂര്‍ ഐ.സി.ഡി.എസ് ഇത്തരമൊരു ആശയമവുമായി മുന്നോട്ടുവന്നത്. കുരുന്നുകളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ഒരുമിച്ചപ്പോള്‍ പിറന്നതോ.. സര്‍ഗാത്മക കഴിവുകളുടെ വസന്തം.കുട്ടികളുടെ ശാരീരിക, മാനസിക, ബൗദ്ധിക വികാസത്തിന് ഊന്നൽ നൽകുക, കൈയെഴുത്ത് പ്രോത്സാഹിപ്പിക്കുക, മറ്റ് സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുക, കുട്ടികൾക്ക് പ്രാവീണ്യമുള്ള മേഖലകളിൽ കൂടുതൽ അവസരങ്ങളൊരുക്കുക, മാനസിക സമ്മർദം ലഘൂകരിക്കുക തുടങ്ങിയ ലക്ഷ്യവുമായാണ് നഗരസഭ ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്. നാട്ടുകാരുടെ സഹായത്തോടെ അങ്കണവാടികളുടെ ചരിത്രവും അടയാളപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഓര്‍മകളുടെ മധുരം നുകരുന്ന നൂറോളം താളുകളാണ് മാസികയിലുള്ളത്.
മികച്ച കൈയെഴുത്ത് മാസിക തെരഞ്ഞെടുക്കാനുള്ള മത്സരത്തിൽ പെരിഞ്ചേരി അങ്കണവാടി ഒന്നാംസ്ഥാനവും വെമ്പടി അങ്കണവാടി രണ്ടാംസ്ഥാനവും നേടി. നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് ഉദ്ഘാടനംചെയ്തു. വൈസ് ചെയര്‍മാന്‍ ഒ പ്രീത അധ്യക്ഷയായി. ബാലസാഹിത്യകാരൻ പയ്യന്നൂർ കുഞ്ഞിരാമൻ കൈയെഴുത്ത് മാസിക പ്രകാശിപ്പിച്ചു.ഷീന എം കണ്ടത്തിൽ മുഖ്യഭാഷണം നടത്തി. സ്ഥിരംസമിതി അധ്യക്ഷരായ വി.കെ സുഗതൻ, പി. ശ്രീനാഥ്, പി അനിത, പി. പ്രസീന, ഐ.സി.ഡി.എസ് സൂപ്പർവൈസർ ദീപാ തോമസ്, വിജയകുമാർ പരിയാരം, മനോജ്കുമാർ പഴശ്ശി, ശിവപ്രസാദ് പെരിയച്ചൂർ തുടങ്ങിയവർ സംസാരിച്ചു. അനുശ്രീ പുന്നാടിന്റെ നാടൻപാട്ടുകളും കലാപരിപാടികളുമുണ്ടായി.


Share our post

MATTANNOOR

മട്ടന്നൂരിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്നും പണം കൈക്കലാക്കി ജീവനക്കാരൻ വിദേശത്തേക്ക് കടന്നതായി പരാതി

Published

on

Share our post

മട്ടന്നൂർ: മട്ടന്നൂരിൽ പ്രവർത്തിച്ചു വരുന്ന ബാങ്കിതര ധനകാര്യ സ്‌ഥാപനത്തിലെ ജോലിക്കാരനായ ഇരിട്ടി കീഴൂർ സ്വദേശി എം.അമർനാഥ് (32) ലോൺ അടവിലേക്ക് ഇടപാടുകാർ ഏൽപിച്ച തുകയായ 20 ലക്ഷം രൂപയുമായി അബുദാബിയിലേക്ക് കടന്നത്. കഴിഞ്ഞ ഡിസംബർ 31ന് കണ്ണൂർ എയർപോർട്ട് വഴി കടന്നതായാണ് മട്ടന്നൂർ പൊലീസിന് വിവരം ലഭിച്ചത്. ഫിനാൻ സ് കമ്പനിയുടെ മാനേജരുടെ പരാതിയിൽ മട്ടന്നൂർ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.


Share our post
Continue Reading

Breaking News

ഉളിയിൽ കാറും ബസും കൂടിയിടിച്ച് രണ്ട് മരണം

Published

on

Share our post

മട്ടന്നൂർ: ഉളിയിൽ കാറും ബസും കൂടിയിടിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കർണാടക രജിസ്ട്രേഷൻ കാറും സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 8.15 ഓടെയായിരുന്നു അപകടം. ഉളിക്കൽ കാലാങ്കി കയോന്ന് പാറയിലെ കെ.ടി ബീന, ബി.ലിജോ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കണ്ണൂരിലെ ശ്രീചന്ദ് ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ കെ.ടി ആൽബിൻ , കെ. ടി തോമസ് എന്നിവരെ ശ്രീചന്ദ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.


Share our post
Continue Reading

MATTANNOOR

പഴശ്ശി പദ്ധതി കനാൽ ഇന്ന് വെള്ളം തുറന്ന് വിടും

Published

on

Share our post

മട്ടന്നൂർ: പഴശ്ശി പദ്ധതിയുടെ കനാൽ വഴി തിങ്കളാഴ്ച വെള്ളം തുറന്ന് വിടും.പദ്ധതി പ്രദേശത്ത് നിന്ന്‌ മെയിൻ കനാൽ വഴി പറശ്ശിനിക്കടവ് നീർപ്പാലം വരെയും മാഹി ബ്രാഞ്ച് കനാൽ വഴി എലാങ്കോട് വരെയുമാണ് വെള്ളം ഒഴുക്കി വിടുക.പിന്നാലെ ബ്രാഞ്ച് കനാൽ വഴിയും വെള്ളം ഒഴുക്കും. കനാൽവഴി വെള്ളം എത്തുന്നതിനാൽ കനാലിന്റെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!