മിന്നും വിജയവുമായി പഴശ്ശിരാജ

Share our post

കാക്കയങ്ങാട്:മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ 20 മെഡൽ നേടി ഉജ്ജ്വല വിജയവുമായി പഴശ്ശിരാജ കളരി അക്കാദമി. എഴുന്നൂറോളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ പഴശ്ശിരാജയിലെ 40 പേർ പങ്കെടുത്തു.സീനിയർ വിഭാഗം ചവിട്ടിപ്പൊങ്ങലിൽ -എ അശ്വിനി, സീനിയർ വിഭാഗം ചവിട്ടിപ്പൊങ്ങൽ ബെലോയിൽ – കെ കെ അയന, മെയ്പയറ്റിൽ -അനശ്വര മുരളീധരൻ, കെട്ടുകാരിപയറ്റ് – കീർത്തന കൃഷ്ണ ആൻഡ് അനശ്വര മുരളീധരൻ, സബ്ജൂനിയർ വിഭാഗം ചവിട്ടിപൊങ്ങൽ -പി പി വൈഗ, -കെ ജി ശ്രീഹിത് എന്നിവർ സ്വർണംനേടി. സീനിയർ വിഭാഗം ഉറുമിപയറ്റ് -അനശ്വര മുരളീധരൻ, കീർത്തന കെ കൃഷ്ണ, ഓപ്പൺ ഫൈറ്റ് -പി അശ്വനി, ജൂനിയർ വിഭാഗം പെൺകുട്ടികൾ വാൾപായറ്റിൽ -എം അനഘ, പി ദേവനന്ദ, ജൂനിയർ വിഭാഗം വാളുംവാളും വിഭാഗത്തിൽ -അനുഗ്രഹ്, കെ എസ് അദ്വൈത്, കെട്ടുകാരിപയറ്റ് – കെ ജി ശ്രീലക്ഷ്മി, സി അനന്യ, സബ് ജൂനിയർ പെൺകുട്ടികളുടെ ചവുട്ടിപൊങ്ങലിൽ -അമൃത സന്തോഷ്‌ എന്നിവർ വെള്ളിമെഡൽനേടി.
ശ്രീജയൻ ഗുരുക്കളാണ്‌ പരിശീലകനും സി ശ്രീഷ്‌ സഹപരിശീലകനുമാണ്‌. 16 വർഷമായി സൗജന്യമായാണ് കളരി പരിശീലനം നടത്തുന്നത്‌. നൂറോളം പേർ അക്കാദമിയിൽ പരിശീലനം നടത്തുന്നുണ്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!