Connect with us

India

നവംബര്‍ ഒന്നിന് പുതിയ മാറ്റങ്ങള്‍ വരുന്നു

Published

on

Share our post

2024 ഒക്ടോബർ മാസം പൂർത്തിയാവുന്നു. ഇത്തവണ സാമ്പത്തിക മേഖലയില്‍ ഏറ്റവും വലിയ മാറ്റങ്ങള്‍ വന്നതും ഒക്ടോബറിൽ ആയിരുന്നു. ഇനി പുതിയ മാറ്റങ്ങളാണ് നവംബർ മുതല്‍ കാണാനിരിക്കുന്നത്. വിവിധ മേഖലകളിലാണ് ഈ മാറ്റങ്ങള്‍ പ്രകടമായി കാണാൻ സാധിക്കുക. നവംബർ 1 കേരളപ്പിറവി ദിനമാണ്. അന്ന് സംഭവിക്കുന്ന ഈ 6 സുപ്രധാന മാറ്റങ്ങളെന്തെല്ലാമെന്ന് പരിശോധിക്കാം.എല്‍.പി.ജി സിലിണ്ടർ, ATF, CNG, PNG നിരക്കുകള്‍, എസ്ബിഐ ക്രെഡിറ്റ് കാർഡ് നിയമങ്ങള്‍, മ്യൂച്വല്‍ ഫണ്ട് നിയന്ത്രണങ്ങള്‍, പുതിയ ടെലികോം നിയമങ്ങള്‍, ബാങ്ക് അവധി ദിനങ്ങള്‍ എന്നിവയാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. ഈ മാറ്റങ്ങളെല്ലാം പ്രത്യക്ഷത്തില്‍ സാധാരണക്കാരുടെ ജീവിതത്തെയാണ് സാരമായി ബാധിക്കുന്നത് എന്നത് വ്യക്തം.

1) എല്‍.പി.ജി
സിലിണ്ടർ വില

ഓരോ മാസവും എണ്ണക്കമ്പനികള്‍ എല്‍.പി.ജി വിലയില്‍ മാറ്റം കൊണ്ടുവരുന്നു. പാചക വാതക വിലയുടെ വർദ്ധനവ് എല്ലാ സാധാരണക്കാരനേയും ആഴത്തില്‍ ബാധിക്കുന്ന വിഷയമാണ്. നിലവില്‍ പാചക വാതകത്തിന് 812 രൂപയാണ് കേരളത്തിലെ വില. എന്നാല്‍ നവംബർ 1-ന് പാചക വാതക സിലിണ്ടറിൻ്റെ വില അവർ ക്രമീകരിച്ചേക്കാം. കുറച്ച നാളുകളായി കാര്യമായ വിലക്കയറ്റം നേരിടേണ്ടി വന്നിരുന്നില്ല. എന്നാല്‍ നവംബർ 1 മുതല്‍ നിലവിലെ വിലയില്‍ വർദ്ധവ് സംഭവിക്കുമോ എന്നത് വ്യക്തമല്ല. പക്ഷേ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടർ നിരക്കില്‍ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

2) എ.ടി.എഫ്, സി.എൻ.ജി, പി.എൻ.ജി നിരക്കുകള്‍

എയർ ടർബൈൻ ഫ്യൂവല്‍ (എ.ടി.എഫ്), കമ്പ്രസ്ഡ് നാച്വറല്‍ ഗ്യാസ് (സിഎൻജി), പൈപ്ഡ് നാച്വറല്‍ ഗ്യാസ് (പിഎൻജി) എന്നിവയുടെ നിരക്കുകളും ഓയില്‍ കമ്പനികള്‍ ഓരോ മാസവും ഒന്നാം തീയതി മാറ്റം വരുത്താറുണ്ട്. സമീപ കാലത്തായിട്ട് എ.ടി.എഫ് വിലകളില്‍ ഇടിവ് സംഭവിച്ചിരുന്നു. ഈ ദീപാവലി സമയത്തും വിലക്കുറവ് സംഭവിച്ചേക്കാം. മാത്രമല്ല അതുപോലെ തന്നെ സിഎൻജി, പിഎൻജി നിരക്കുകളിലും മാറ്റം സംഭവിച്ചേക്കാം.

3) എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് നിയമങ്ങള്‍

ക്രെഡിറ്റ് കാർഡ് ഉപയോക്താക്കള്‍ക്കായി എസ്ബിഐ കാർഡ് പുതിയ മാറ്റങ്ങള്‍ കൊണ്ടു വരുമെന്ന് വ്യക്തമാക്കി. നവംബർ 1 മുതലാണ് പുതിയ മാറ്റങള്‍ നടപ്പിലാക്കുക. അതായത്, സുരക്ഷിതമല്ലാത്ത എസ്ബിഐ ക്രെഡിറ്റ് കാർഡുകള്‍ക്ക് 3.75% പ്രതിമാസ ചാർജ് ഈടാക്കും. കൂടാതെ, വൈദ്യുതി, ഗ്യാസ് തുടങ്ങിയ യൂട്ടിലിറ്റികള്‍ക്ക് 50,000 രൂപയ്ക്ക് മുകളിലുള്ള പേയ്‌മെൻ്റുകള്‍ നടത്തിയാല്‍ 1% ഫീസ് ഈടാക്കും.

4) മ്യൂച്വല്‍ ഫണ്ടില്‍ മാറ്റങ്ങള്‍

മ്യൂച്വല്‍ ഫണ്ടില്‍ കാര്യമായ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. നവംബർ 1 മുതല്‍ സുരക്ഷിതമായ മാർക്കറ്റ് ഉറപ്പാക്കി മ്യൂച്വല്‍ ഫണ്ടുകള്‍ക്കായി കർശനമായ ഇൻസൈഡർ ട്രേഡിംഗ് നിയമങ്ങളാണ് സെബി അവതരിപ്പിക്കുന്നത്. നോമിനികളോ ബന്ധുക്കളോ ഉള്‍പ്പെടുന്ന 15 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ കംപ്ലയൻസ് ഓഫീസർമാർക്ക് എഎംസികള്‍ (അസറ്റ് മാനേജ്മെന്റ് കമ്പനി) റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.

5) പുതിയ ടെലികോം നിയമങ്ങള്‍

നിലവില്‍ സ്പാം കോളുകളും മെസേജുകളും നിരവധി വരുന്നുണ്ട്. ഇവ തടയുന്നതിനായി ജിയോ, എയർടെല്‍ തുടങ്ങിയ ടെലികോം മേഖലയിലെ പ്രധാനികളോട് മെസേജ് ട്രെയ്‌സിബിലിറ്റി നടപ്പിലാക്കാൻ സർക്കാർ നിർദ്ദേശം നല്‍കി. ഈ സൗകര്യം നിലവില്‍ വന്നാല്‍ ടെലികോം കമ്പനികള്‍ ഈ സ്പാം നമ്പറുകള്‍ ബ്ലോക്ക് ചെയ്യും, ഒപ്പം ഇത്തരം മെസേജുകള്‍ ആളുകളിലേക്ക് എത്തുന്നത് തടയും.

6) ബാങ്ക് അവധി

ഒക്ടോബർ മാസത്തെ അപേക്ഷിച്ച്‌ കേരളത്തില്‍ കാര്യമായ അവധികള്‍ നവംബറില്‍ കാണാനില്ല. ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും കണക്കാക്കിയാല്‍ കേരളത്തില്‍ 6 ദിവസമാണ് അവധി. അധിക അവധികള്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഓണ്‍ലൈൻ ബാങ്കിംഗ് സേവനം ഉപയോഗിച്ചാല്‍ 24/7 സമയവും നിങ്ങള്‍ക്ക് സേവനം ലഭിക്കും.


Share our post

India

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍: കരട് പ്രസിദ്ധീകരിച്ചു; അന്തിമ പട്ടിക ജനുവരിയില്‍

Published

on

Share our post

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കല്‍ 2025 ന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.
2025 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ള ഒമ്ബതു നിയമസഭാ നിയോജക മണ്ഡലങ്ങള്‍ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ (www.ceo.kerala.gov.in) കരട് വോട്ടർ പട്ടിക വിവരങ്ങള്‍ ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകള്‍ക്കായി താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവല്‍ ഓഫീസറുടെ കൈവശവും കരട് വോട്ടർ പട്ടിക ലഭിക്കുന്നതാണ്. അംഗീകൃത രാഷ്ട്രീയ പാർട്ടികള്‍ക്ക് താലൂക്ക് ഓഫീസുകളില്‍ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താവുന്നതാണ്. കരട് പട്ടികയിൻമേലുള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും നവംബർ 28 വരെ സമർപ്പിക്കാമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രണബ്ജ്യോതി നാഥ് അറിയിച്ചു.

വോട്ടർ പട്ടികയില്‍ പുതുതായി പേര് ചേർക്കുന്നതിനും വോട്ടർ പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിനും മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കുന്നതിനും അപേക്ഷകള്‍ ഇക്കാലയളവില്‍ സമർപ്പിക്കാവുന്നതാണ്. voters.eci.gov.in എന്ന വെബ്സൈറ്റ് വഴിയോ വോട്ടർ ഹെല്‍പ് ലൈൻ ആപ് വഴിയോ അപേക്ഷകള്‍ സമർപ്പിക്കാം. 17 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയില്‍ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ സമർപ്പിക്കാം.അപേക്ഷ സമർപ്പിച്ച ശേഷം, ജനുവരി ഒന്ന്, ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ നാല് യോഗ്യതാ തീയതികളില്‍ എന്നാണോ 18 വയസ് പൂർത്തിയാകുന്നത്, ആ യോഗ്യതാ തീയതിയില്‍ അപേക്ഷ പരിശോധിക്കുകയും അർഹത അനുസരിച്ച്‌ വോട്ടർ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്യും. ഇതിനു ശേഷം തിരിച്ചറിയല്‍ കാർഡ് ലഭിക്കും. 2025 ജനുവരി ആറിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. 2025 ജനുവരി ഒന്നിന് യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്.


Share our post
Continue Reading

India

ജനസംഖ്യാ കണക്കെടുപ്പ്‌ 2025 ൽ നടത്താൻ ഒരുങ്ങി കേന്ദ്രം; റിപ്പോർട്ട്‌

Published

on

Share our post

ന്യൂഡൽഹി: 2025 ൽ രാജ്യത്ത്‌ ജനസംഖ്യാ കണക്കെടുപ്പ്‌ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്‌. 2025-ൽ ആരംഭിക്കുന്ന ജനസംഖ്യാ കണക്കെടുപ്പ്‌ പ്രക്രിയ 2026 വരെ തുടരുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്‌ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ജനസംഖ്യാ കണക്കെടുപ്പിന്‌ ശേഷം ലോക്‌സഭ മണ്ഡലങ്ങളുടെ പുനർനിർണയം ആരംഭിക്കുമെന്നും ഇത്‌ 2028 ഓടെ പൂർത്തിയാകുമെന്നും കരുതുന്നതായി റിപ്പോർട്ടിൽ പറഞ്ഞു. എന്നാൽ ജാതി സെൻസസ്‌ നടപ്പാക്കേണ്ട കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ യാതൊരു തീരുമാനവും പുറത്തു വിട്ടിട്ടില്ല.

ജാതി സെൻസസ് വേണമെന്ന്‌ നിരവധി പ്രതിപക്ഷ പാർടികൾ ആവശ്യപ്പെടുന്നതിനിടയിലാണ് കേന്ദ്രം അക്കാര്യത്തിൽ മൗനം പാലിക്കുന്നത്‌. ഇന്ത്യയിൽ 2036 ഓടെ സ്ത്രീ- പുരുഷ അനുപാതം 952 ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2036 ഓടെ ഇന്ത്യയുടെ ജനസംഖ്യ 152.2 കോടിയിലെത്തുമെന്നും കണക്കുകൾ പറയുന്നു. ഇത്‌ 2060 ഓടെ 170 കോടിയായി ഉയരും. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്.

നിലവിൽ രാജ്യത്ത്‌ നാല്‌ വർഷം വൈകിയാണ്‌ ജനസംഖ്യാ കണക്കെടുപ്പ്‌ നടക്കുന്നത്‌. ദേശീയ ജനസംഖ്യാ രജിസ്റ്റർ(എൻപിആർ) പുതുക്കാനായി സാധാരണയായി ഓരോ പത്ത് വർഷത്തിലും കണക്കെടുപ്പ്‌ നടക്കാറുണ്ട്‌. അത്‌ പ്രകാരം 2021-ൽ നടക്കേണ്ട സെൻസസാണ്‌ 2025 ൽ നടക്കുന്നത്‌.


Share our post
Continue Reading

India

പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട്ടിൽ, മീനങ്ങാടിയിലും പനമരത്തും ഗതഗനിയന്ത്രണം

Published

on

Share our post

വയനാട്:തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി ഇന്ന് മണ്ഡലത്തിൽ എത്തും. വിവിധയിടങ്ങളില്‍ പര്യടനം നടത്തും. രാവിലെ മൈസൂരുവില്‍ വിമാനം ഇറങ്ങുന്ന പ്രിയങ്ക ഹെലികോപ്റ്ററില്‍ നീലഗിരി കോളേജ് ഗ്രൗണ്ടില്‍ എത്തും. അവിടെ നിന്നും റോഡ് മാര്‍ഗമായിരിക്കും പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തുക.രാവിലെ പതിനൊന്നരയ്ക്ക് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയിലാണ് ആദ്യ പരിപാടി. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരത്തെ പരിപാടിയില്‍ സംബന്ധിക്കും. വൈകിട്ട് നാലരയ്ക്ക് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതനയിലാണ് പ്രിയങ്കയുടെ ഇന്നത്തെ അവസാന പരിപാടി. നാളെ തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലങ്ങളിലെ പരിപാടികളിലും പ്രിയങ്ക പങ്കെടുക്കും.


Share our post
Continue Reading

Kerala24 mins ago

സൗരോർജത്തിൽ കുതിച്ച്‌ കേരളം ;ആറ്‌ വർഷത്തിനുള്ളിൽ സൗരോർജ വൈദ്യുതശേഷി
 3000 മെഗാവാട്ടായി ഉയർത്തും

Kerala33 mins ago

മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ

Kerala38 mins ago

ഒരു രൂപയ്‌ക്കുവേണ്ടി വധശ്രമം; പ്രതിക്ക്‌ 15 വർഷം കഠിനതടവ്‌

Kerala45 mins ago

ഉരുൾപൊട്ടൽ ദുരന്തമുണ്ടായി മൂന്ന് മാസം മാത്രം,പുനരധിവാസത്തിനായി സമരത്തിനിറങ്ങി ദുരന്തബാധിതർ

Kerala1 hour ago

പെട്രോൾ പമ്പ് ഡീലർമാർക്ക് സന്തോഷവാർത്ത: കമ്മീഷൻ തുക വർധിപ്പിച്ച് എണ്ണക്കമ്പനികൾ, ഇന്ധന വില കൂടില്ല

Kerala2 hours ago

മലയാളികള്‍ക്ക് ഇലക്‌ട്രിക്‌ വാഹന കമ്പം; രജിസ്‌ട്രേഷന്‍ രണ്ടുലക്ഷത്തിലേക്ക്

Kerala2 hours ago

ജെ.ഇ.ഇ. മെയിൻ 2025: ജനുവരിയിലും ഏപ്രിലിലും

India3 hours ago

നവംബര്‍ ഒന്നിന് പുതിയ മാറ്റങ്ങള്‍ വരുന്നു

India3 hours ago

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍: കരട് പ്രസിദ്ധീകരിച്ചു; അന്തിമ പട്ടിക ജനുവരിയില്‍

Kerala3 hours ago

സിനിമ എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ച നിലയില്‍

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!