നവീൻ ബാബുവിന് പകരക്കാരനെത്തി; പുതിയ കണ്ണൂർ എ.ഡി.എം സ്ഥാനമേറ്റു

കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് പുതിയ എ.ഡി.എമായി കൊല്ലം സ്വദേശിയായ പത്മചന്ദ്ര കുറുപ്പ് സ്ഥാനമേറ്റു. ‘നവീൻ ബാബുവിനെ അറിയാം, അദ്ദേഹം നിയമപരമായാണ് കാര്യങ്ങള്‍ ചെയ്തിരുന്നത്, അത് തുടരുമെന്നും പത്മചന്ദ്ര കുറുപ്പ് സ്ഥാനമേറ്റ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടർന്ന്, കണ്ണൂർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൂർ പള്ളിക്കുന്നിലുള്ള അദ്ദേഹത്തിൻ്റെ ക്വാട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ടനീക്കങ്ങള്‍ നടത്തിയെന്നായിരുന്നു പി.പി ദിവ്യയുടെ ആരോപണം.