പടക്കവുമായി തീവണ്ടിയിൽ കയറരുത്: പണികിട്ടും

കണ്ണൂർ: വിലക്കുറവിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പടക്കം വാങ്ങി തീവണ്ടിയിൽ വരേണ്ട. പിടിച്ചാൽ മൂന്ന് വർഷം വരെ തടവോ 1000 രൂപ പിഴയോ ലഭിക്കും.ദീപാവലി സീസൺ കണക്കിലെടുത്ത് തീവണ്ടിയിൽ പടക്കം കൊണ്ട് പോകുന്നത് തടയാൻ റെയിൽവേ സംരക്ഷണ സേനയുടെ സ്ക്വാഡ് പരിശോധന കർശനമാക്കി.കണ്ണൂർ, കോഴിക്കോട്, മംഗളൂരു, പാലക്കാട്, ഷൊർണൂർ തുടങ്ങിയ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് സ്‌ക്വാഡുകളുടെ പ്രവർത്തനം.ബാഗ്, പാഴ്‌സൽ തുടങ്ങിയവ പരിശോധിക്കാൻ കണ്ണൂർ ഉൾപ്പെടെ ഉള്ള സ്റ്റേഷനുകളിൽ ലഗേജ് സ്കാനറുമുണ്ട്.പടക്കം ഉൾപ്പെടെ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ തീവണ്ടിയിൽ കൊണ്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറായ 139-ൽ വിളിക്കുകയോ റെയിൽവേ ഉദ്യോഗസ്ഥരെ അറിയിക്കുകയോ ചെയ്യണം.