എന്താ രുചി, ഇതല്ലേ മേളം

Share our post

ഉളിക്കൽ:നിറയെ രുചികളുമായി ഇവരൊരുക്കിയ വിഭവങ്ങൾ നാവിന്‌ പലതരം രുചി പകർന്നുനൽകിയപ്പോൾ കുട്ടികളെ ഊട്ടുന്നവരുടെ കൈപ്പുണ്യം രുചിമേളമായി. വ്യത്യസ്ത ഇനം രുചിക്കൂട്ടുകളുമായി ഇരിക്കൂർ ഉപജില്ലാ പരിധിയിലെ സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികളാണ്‌ ഭക്ഷ്യമേളയും പാചക മത്സരവും സംഘടിപ്പിച്ചത്‌. മാറുന്ന ഭക്ഷണശീലങ്ങൾ ഉണ്ടാക്കുന്ന ദോഷങ്ങൾ മനസ്സിലാക്കാനും പഴമയിലേക്ക് തിരിഞ്ഞുനോട്ടത്തിനായുമായാണ് മേള സംഘടിപ്പിച്ചത്‌. പരിക്കളം ശാരദാ വിലാസം എയുപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി സി ഷാജി ഉദ്ഘാടനം ചെയ്തു. കോയാടൻ രാമകൃഷ്ണൻ അധ്യക്ഷനായി.പി പി രാജേഷ് ബാബു പദ്ധതി വിശദീകരിച്ചു.
പ്രധാനാധ്യാപകൻ കെ കെ സുരേഷ് കുമാർ, പിടിഎ പ്രസിഡന്റ്‌ സി കെ ഷാജി, സിആർസി കോ–-ഓഡിനേറ്റർ സി കെ അനുഷിമ, പി ഖദീജ, പി വി ഉഷാദ്, ബി റഹ്മത്തുന്നീസ, കെ എസ് ഷിബു, എം എസ് വിദ്യാറാണി, എം കെ സ്വപ്ന എന്നിവർ സംസാരിച്ചു. പാചകമത്സരത്തിൽ രാജി ബാലകൃഷ്ണൻ (ശാരദാവിലാസം എയുപി സ്കൂൾ, പരിക്കളം), സോണിയ പി തോമസ് (ജിഎൽപിഎസ്, ചാമക്കാൽ), ത്രേസ്യാമ്മ ജോൺ (ജിയുപിഎസ്, അരീക്കാമല) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!