Connect with us

Kannur

ദിവ്യയെ കണ്ടെത്താനാകാതെ പൊലീസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ

Published

on

Share our post

കണ്ണൂർ:എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ, പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ പി.പി ദിവ്യയെ കണ്ടെത്താനാകാതെ പോലീസ്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടും പി.പി ദിവ്യ എവിടെയെന്ന കാര്യത്തിൽ പൊലീസിന് വ്യക്തതയില്ല.സി.പി.ഐ.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ പി.പി ദിവ്യക്കെതിരായ പാർട്ടി നടപടിയും വൈകുകയാണ്. കേസിൽ ഇന്ന് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താൻ ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം. നവീൻ ബാബു കൈക്കൂലി നൽകിയെന്ന് വെളിപ്പെടുത്തിയ ടിവി പ്രശാന്തിന്റെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും. പി.പി ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി സെക്ഷൻ കോടതി നാളെ വിധി പറയും.

അതേസമയം ADM കെ നവീൻ ബാബുവിന്റെ മരണത്തിൽ ലാൻഡ് റവന്യൂ ജോയിന്റ് കമീഷണർ എ ഗീതയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് റവന്യൂ മന്ത്രിക്ക് കൈമാറും. ഇതിന് മുന്നോടിയായി ADM ഉൾപ്പെടെ ഡെപ്യൂട്ടി കലക്ടർമാരുടെ ചുമതലകളും ഫയൽ നീക്കങ്ങളും സംബന്ധിച്ച പൊതുനിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് സമർപ്പിക്കും. ഓൺലൈനായി ആണ് റിപ്പോർട്ട് കൈമാറുക. എക്സ്പ്ലോസീവ് പരിധിയിൽ വരുന്ന അപേക്ഷകളിൽ അടക്കം നടപടികൾ സ്വീകരിക്കാൻ സമയബന്ധിതമായ സംവിധാനം വേണമെന്നതും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശങ്ങളുടെ ഭാഗമായിരിക്കും


Share our post

Kannur

കണ്ണൂർ നഗരത്തിൽ നവംബർ ഒന്നിന് ഓട്ടോ പണിമുടക്ക്

Published

on

Share our post

കണ്ണൂർ: നഗരത്തിലെ അംഗീകൃത ഓട്ടോറിക്ഷാ തൊഴിലാളികളുടെ ജോലി ഇല്ലാതാക്കുന്ന അനധികൃത ഓട്ടോ സർവീസുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് നവംബർ ഒന്നിന് നഗരത്തിൽ ഓട്ടോ പണിമുടക്ക് നടത്തും. 30ന്  ആർടി ഓഫീസ് മാർച്ചും നടത്തും.പണിമുടക്ക് വിജയിപ്പിക്കാൻ ഓട്ടോ ലേബർ യൂണിയൻ (സിഐടിയു) ഏരിയാ കൺവൻഷൻ തീരുമാനിച്ചു.സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ. പി സഹദേവൻ ഉദ്ഘാടനം ചെയ്തു. എ സുരേന്ദ്രൻ അധ്യക്ഷനായി. സി ശരീഫ്, കെ പ്രവീൺ, എ ജ്യോതീന്ദ്രൻ എന്നിവർ സംസാരിച്ചു. എ വി പ്രകാശൻ സ്വാഗതം പറഞ്ഞു.


Share our post
Continue Reading

Kannur

41 വാഹനങ്ങൾ ഇ-ലേലം ചെയ്യും

Published

on

Share our post

കണ്ണൂർ: സിറ്റി പോലീസ് ഓഫീസിന്റെ കീഴിലെ വിവിധ പോലീസ് സ്റ്റേഷൻ പരിസരത്തും ചക്കരക്കൽ ഡമ്പിങ് യാർഡിലുമായി സൂക്ഷിച്ച 41 വാഹനങ്ങൾ അവകാശികൾ ഇല്ലാത്തതായി പരിഗണിച്ച് ഇ-ലേലം ചെയ്യും.

എന്തെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കിൽ, ഈ ലേല വിളംബര തീയതി മുതൽ 30 ദിവസത്തിനകം മതിയായ രേഖകൾ സഹിതം ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്പാകെയോ എ സി പി, നാർക്കോട്ടിക് സെൽ, കണ്ണൂർ സിറ്റി മുമ്പാകെയോ നേരിട്ട് ഹാജരായി അവകാശം രേഖാമൂലം ഉന്നയിക്കാം.

അവകാശം ഉന്നയിക്കാത്തപക്ഷം എംഎസ്ടിസി ലിമി. എന്ന പൊതു മേഖലാ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് ww.mstcecommerce.com മുഖേന ഇ-ലേലം ചെയ്യും.


Share our post
Continue Reading

Kannur

ജനകീയ സദസ്സുകളിൽ 443 റൂട്ടുകൾക്കുള്ള അപേക്ഷകൾ; പുതിയ ബസ് പെർമിറ്റുകൾ അനുവദിക്കും

Published

on

Share our post

കണ്ണൂർ: ഉൾനാടുകളിലെ യാത്രാക്ലേശത്തിന് പരിഹാരമായി പുതിയ ബസ് റൂട്ടുകൾക്ക് നിർദേശം ക്ഷണിച്ചുള്ള ജനകീയ സദസ്സുകൾ ജില്ലയിൽ പൂർത്തിയായതായും റൂട്ടുകൾ അനുവദിച്ച് സർക്കാർ ഉത്തരവ് ലഭ്യമായാൽ സർവീസ് നടത്താൻ സ്വകാര്യ ബസുടമയോ കെഎസ്ആർടിസിയോ തയ്യാറായാൽ പെർമിറ്റുകൾ അനുവദിക്കുമെന്നും ജില്ലാ വികസന സമിതി യോഗത്തിൽ ആർ ടി ഒ അറിയിച്ചു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ജനകീയ സദസ്സുകൾ പൂർത്തിയായി. 443 റൂട്ടുകൾക്കുള്ള അപേക്ഷകൾ ലഭ്യമായി.

റൂട്ടുകളുടെ ആവശ്യകത സംബന്ധിച്ച് അന്വേഷണം നടത്തി ക്രോഡീകരിച്ച റിപ്പോർട്ട് ഒക്‌ടോബർ 31 മുമ്പ് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ നവംബർ 15ന് മുമ്പ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് സമർപ്പിക്കുമെന്നും ആർടിഒ അറിയിച്ചു.

കണ്ണൂർ മണ്ഡലത്തിലെ നിർമ്മാണം പൂർത്തീകരിച്ച ബണ്ട് പാലത്തിന് ഏറ്റെടുത്ത സ്ഥലത്തിനുള്ള നഷ്ടപരിഹാരതുക നൽകാനുള്ള നടപടിക്രമങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ എത്രയും വേഗം പൂർത്തീകരിക്കണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പ്രതിനിധി യോഗത്തിൽ ആവശ്യപ്പെട്ടു. അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നുള്ള ഉറപ്പോടെ മുൻകൂട്ടി സമ്മതപത്രം വാങ്ങിയാണ് പ്രവൃത്തി തുടങ്ങിയത്. പാലത്തിന്റെ നഷ്ടപരിഹാര തുക നൽകാത്തതിനാൽ അപ്രോച്ച് റോഡ് നിർമ്മാണം നിലച്ചിരിക്കുകയാണെന്നും തുടർ നപടികൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

നടാലിൽ പുതിയ ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് തോട്ടട നടാൽ തലശ്ശേരി റോഡ് പൂർണ്ണമായും അടയ്ക്കുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗ തീരുമാന പ്രകാരമുളള റിപ്പോർട്ട് ഉടൻ സമർപ്പിക്കണം. ഭരണാനുമതി നൽകിയ നടാൽ പാലത്തിന്റെ നിർമ്മാണത്തിനായി ടെണ്ടർ നടപടികൾക്ക് വനംവകുപ്പിന്റെ അനുവാദം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിർദ്ദേശങ്ങൾ പരിശോദിച്ച് ഉടൻ തുടർ നടപടികൾ സ്വീകരിക്കാൻ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.


Share our post
Continue Reading

Kerala19 mins ago

‘സീറോ ബഫര്‍ സോണ്‍’; കേരള ഹൈക്കോടതിക്ക് സമീപത്തെ നിര്‍മാണ നിയന്ത്രണം നീങ്ങുന്നു

Kerala23 mins ago

താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ നിയന്ത്രണം

Kerala25 mins ago

തേങ്കുറുശ്ശി ദുരഭിമാനക്കൊല: ഹരിതയുടെ പിതാവിനും അമ്മാവനും ജീവപര്യന്തം

India27 mins ago

പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട്ടിൽ, മീനങ്ങാടിയിലും പനമരത്തും ഗതഗനിയന്ത്രണം

Kerala28 mins ago

അപകടം പതിയിരിക്കുന്ന യാത്രകൾ; മുന്നറിയിപ്പ് നൽകി എം.വി.ഡി

Kerala57 mins ago

ഹോം ഡെലിവറി സംവിധാനം തുടങ്ങാൻ കെ.എസ്​.ആർ.ടി.സി

Kerala2 hours ago

റോഡരികില്‍ വില്‍ക്കുന്ന നിലവാരമില്ലാത്ത ഹെല്‍മറ്റുകള്‍ക്ക് പൂട്ട് വീഴും , കര്‍ശന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍

India2 hours ago

ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല, അത്തരം കോൾ വരുമ്പോൾ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

Kerala2 hours ago

ശസ്ത്രക്രിയയും ചികിത്സയും പരാജയപ്പെട്ടാല്‍ ഡോക്ടര്‍മാരെ പ്രതിയാക്കാനാവില്ല; സുപ്രീം കോടതി

Kerala2 hours ago

ഗതാഗത നിയമലംഘനം കണ്ടാൽ ഫോട്ടോ,വീഡിയോ അയയ്ക്കാം;നമ്പർ പങ്കിട്ട് പൊലീസ്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!