ഗതാഗത നിയമലംഘനം കണ്ടാൽ ഫോട്ടോ,വീഡിയോ അയയ്ക്കാം;നമ്പർ പങ്കിട്ട് പൊലീസ്

Share our post

തിരുവനന്തപുരം: ​ഗതാ​ഗത നിയമ ലംഘനങ്ങൾ കണ്ടാൽ ജനങ്ങൾക്ക് പൊലീസിനെ അറിയിക്കാം.ഇതിനുള്ള വാട്സ്ആപ്പ് നമ്പർ 9747001099 നൽകി കേരള പൊലീസ്.ഫെയ്സ്ബുക്കിലാണ് പൊലീസ് നമ്പർ പങ്കിട്ടത്. തീയതി, സമയം, സ്ഥലം, ജില്ല എന്നിവ സഹിതം നിയമ ലംഘനത്തിന്റെ ഫോട്ടോ, വീഡിയോ ജനങ്ങൾക്ക് അയക്കാമെന്നും പൊലീസ്.

ഫെയ്സ്ബുക്ക് പോസ്റ്റ്

ഗതാഗത നിയമലംഘനങ്ങൾകാണുകയാണെങ്കിൽ അക്കാര്യം പോലീസിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ നിങ്ങൾക്കും അവസരമുണ്ട്.അത്തരം വിവരങ്ങളുടെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ 9747001099 എന്ന വാട്സ്ആപ്പ് നമ്പറിൽ അറിയിക്കാം. തീയതി, സമയം,സ്ഥലം,ജില്ലഎന്നിവചേർക്കാൻമറക്കില്ലല്ലോ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!