തലശ്ശേരി കടൽപ്പാലം ഭാഗത്ത് ഗതാഗത നിയന്ത്രണം

തലശേരി: കടൽപ്പാലം ഭാഗത്ത് പകൽ ഇന്ന് വൈകിട്ട് മൂന്നു മുതൽ നാളെ പുലർച്ചെ മൂന്നു വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുമായി കൂടിയാലോചിച്ചാണ് പുതിയ തീരുമാനമെന്ന് ചെയർമാൻ കെ എം ജമുനാറാണി അറിയിച്ചു.വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്കായാണ് നിയന്ത്രണം ഏർപ്പെടു ത്തുന്നത്. കടൽപ്പാലം ഭാഗത്തെ പിയർ റോഡിലാണ് നിയന്ത്രണം.പരീക്ഷണാടിസ്ഥാനത്തിലാണിത്. മേഖലയിൽ ലഹരി വിൽപ്പന വ്യാപിക്കുന്നതും നിയന്ത്രണത്തിന് കാരണമായി.മലബാർ കാൻസർ സെന്ററിലേക്കുള്ള റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് കൗൺസിലർ കെ.എം ശ്രീശൻ ആവശ്യപ്പെട്ടു. റോഡ് ഫീൽഡ് വർക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ടന്ന് ചെയർമാൻ പറഞ്ഞു.