തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി

Share our post

2024-2025 വർഷം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയിൽ പട്ടികവർഗ യുവതീ യുവാക്കൾക്ക് പരിശീലനം നൽകുന്നതിന് യോഗ്യതയുള്ള സ്ഥാപനങ്ങളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പരിശീലനത്തിനായി അപേക്ഷ സമർപ്പിക്കുന്ന സ്ഥാപനങ്ങൾ ഗവ. രജിസ്‌ട്രേഷനോടെ പ്രവർത്തിക്കുന്നവയും പരിശീലനം നൽകി മുൻപരിചയമുള്ളവയുമാകണം. മുൻവർഷങ്ങളിൽ ട്രെയിനിങ്ങ് നൽകിയതിന്റെയും പരിശീലനാർഥികൾക്ക് പ്ലേസ്‌മെന്റ് നൽകിയതിന്റെയും റിപ്പോർട്ടുകൾ കൂടി അപേക്ഷയോടൊപ്പം ഹാജരാക്കണം. താൽപര്യപത്രം നവംബർ നാലിന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി പട്ടികവർഗ്ഗ വികസന ഓഫീസിൽ എത്തിക്കണം. ഫോൺ : 0497 2700357


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!