Connect with us

India

ട്രാഫിക് നിയമം: പ്രവാസികൾക്ക് ഒന്നിൽ അധികം വാഹനങ്ങൾ റെജിസ്റ്റർ ചെയ്യുന്നതിന് വിലക്ക്

Published

on

Share our post

കുവൈത്ത് സിറ്റി : പുതിയ ട്രാഫിക് നിയമം വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഒരു വാഹനത്തിൽ മാത്രമായി പരിമിതപ്പെടുത്തുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖുദ വെളിപ്പെടുത്തി. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രിക്ക് എക്സിക്യൂട്ടീവ് റെഗുലേഷൻ പുറപ്പെടുവിക്കാമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 1.9 ദശലക്ഷം ഡ്രൈവിംഗ് ലൈസൻസുകളും 2.5 ദശലക്ഷം വാഹനങ്ങളും കുവൈത്തിലുണ്ട്.കുവൈത്തിൽ ഗതാഗത നിയമങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തി കൊണ്ട് തയ്യാറാക്കിയ പുതിയ കരട് നിയമം പൂർത്തിയാക്കി ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ- യൂസുഫിന്റെ അവലോകനത്തിനായി സമർപ്പിച്ചു.അടുത്ത ആഴ്ച ചേരുന്ന മന്ത്രി സഭാ യോഗത്തിൽ അവതരിപ്പിക്കുന്ന കരട് നിയമം മന്ത്രിസഭയുടെയും അമീറിന്റെയും അംഗീകാരം ലഭിച്ച ഉടൻ പ്രാബല്യത്തിൽ വരുമെന്ന് യൂസഫ് അൽ ഖദ്ദ വ്യക്തമാക്കി.ഗതാഗത നിയമ ലംഘനങ്ങൾക്ക് കർശന ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.

രാജ്യത്ത് പ്രതിദിനം ശരാശരി 300 വാഹനപകടങ്ങളാണ് രേഖപ്പെടുത്തുന്നത്.ഇവയിൽ 90 ശതമാനവും അശ്രദ്ധയോടെ ഡ്രൈവിങ് ചെയ്യുന്നത് മൂലമാണ് സംഭവിക്കുന്നത്.ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് എതിരെ 75 ദിനാർ പിഴ ചുമത്തമെന്നാണ് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്.സീറ്റ് ബെൽറ്റ്‌ ധരിക്കാതെ ഡ്രൈവിങ് ചെയ്യുന്നവർക്കെതിരെ 30 ദിനാറും, നിരോധിത സ്ഥലങ്ങളിൽ പാർക്കിംഗ് ചെയ്യുന്നവർക്കെതിരെ 15 ദിനാറും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങിനു 150 ദിനാറുമാണ് പിഴ ചുമത്തുക.ചുവപ്പ് സിഗ്നൽ മറികടക്കൽ, മത്സരയോട്ടം മുതലായ നിയമ ലംഘനങ്ങൾക്ക് 150 ദിനാർ പിഴ ചുമത്തുവാനും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.റോഡുകളിൽ വാഹനാഭ്യാസ പ്രകടനം നടത്തുന്നവർക്ക് എതിരെ പിഴയും ജയിൽ ശിക്ഷക്കും പുറമെ നിശ്ചിത കാലയളവിലേക്ക് നിർബന്ധിത സാമൂഹിക സേവനങ്ങൾക്ക് നിയോഗിക്കുവാനും പുതിയ നിയമത്തിൽ ആവശ്യപ്പെടുന്നു.പുതിയ നിയമം അനുസരിച്ച് അസാധാരണമായ അവസ്ഥയിൽ (മദ്യപിച്ച്) വാഹനം ഓടിക്കുന്നതിനുള്ള പിഴ 1,000 കുവൈറ്റ് ദിനാറിൽ കുറയാത്തതും 3,000 കുവൈറ്റ് ദിനാറിൽ കൂടാത്തതുമാണ്, കൂടാതെ ഒരു വർഷത്തിൽ കുറയാത്ത തടവും. മദ്യപിച്ച് വാഹനമോടിക്കുകയും സ്വത്തുക്കൾക്ക് നാശം വരുത്തുകയും ചെയ്താൽ 2000 മുതൽ 3000 ദിനാർ വരെ പിഴയും 1 മുതൽ 3 വർഷം വരെ തടവും ലഭിക്കും. മദ്യപിച്ച് വാഹനമോടിച്ച് മരണത്തിന് ഇടയാക്കിയാൽ 2,000 മുതൽ 5,000 ദിനാർ വരെ പിഴയും രണ്ട് വർഷത്തിൽ കുറയാത്തതും അഞ്ച് വർഷത്തിൽ കൂടാത്തതുമായ തടവും ലഭിക്കും.


Share our post

India

ഇനി വേണ്ടത് രാഷ്ട്രപതിയുടെ അംഗീകാരം മാത്രം; വഖഫ് ഭേദഗതിയിലെ വിവാദ നിർദേശങ്ങൾ എന്തൊക്കെ?

Published

on

Share our post

ഏറെ വിവാദങ്ങൾക്കിടയാക്കിയ വഖഫ് ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരിക്കുകയാണ്. 12 മണിക്കൂറോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇരു സഭകളിലും ബിൽ പാസായത്. ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വലിയ വാഗ്‌വാദങ്ങളും ബഹളങ്ങളും സഭയിൽ ഉണ്ടായി. മുസ്ലിം സംഘടനകൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയ ഈ ബില്ലിൽ, വിവാദമായ നിരവധി വ്യവസ്ഥകളാണുള്ളത്. ആദ്യഘട്ടത്തിലെ എതിർപ്പിന് ശേഷം, ജെപിസി പാസാക്കിയ ബിൽ ആണ് ഇരുസഭകളിലും എത്തിയതും, പാസായതും.

പുതിയ ബില്ലിലെ വിവാദ വ്യവസ്ഥകൾ

⭕മുസ്ലിം ഇതരമതസ്ഥർക്ക് സ്വത്തുക്കൾ വഖഫ് നൽകാം എന്നതാണ് നിലവിലെ രീതി. എന്നാൽ പുതിയ ഭേദഗതിയിൽ കുറഞ്ഞത് അഞ്ചുവർഷമെങ്കിലും ഇസ്ലാം മതവിശ്വാസിയായ ഒരാൾക്കേ വഖഫ് നൽകാൻ സാധിക്കുകയുള്ളൂ. മാത്രമല്ല, ഇവർ മുസ്ലിമാണെന്ന് ബോധിപ്പിക്കണം എന്നതാണ് കടുപ്പിച്ച നിയമം.

⭕മുസ്ലിം ഇതര മതസ്ഥരുടെയും പ്രാതിനിധ്യമാണ് ബില്ലിലെ പ്രധാന വിവാദഭാഗം. വഖഫ് ബോർഡിൽ മുസ്ലിം ഇതര മതസ്ഥരായ രണ്ട് പേർ വേണമെന്നതാണ് പുതിയ നിയമഭേദഗതി

⭕സ്വത്ത് സംബന്ധമായ തർക്കങ്ങളിൽ ഇടനില നിൽക്കുന്നത് ജില്ലാ കളക്ടർമാർക്കും മുകളിൽ ഉള്ളവരായിരിക്കും. നേരത്തെ, ഇത് ജില്ലാ കലക്ടറായിരുന്നു. ജെപിസി യോഗത്തിന് ശേഷം ആ അധികാരം ജില്ലാ കളക്ടർമാർക്കും മുകളിൽ ഉള്ളവരിൽ നിക്ഷിപ്തമാക്കി. ഇതിലൂടെ തർക്കങ്ങളിൽ തീരുമാനം എന്നും സർക്കാർ ഭാഗത്തായിരിക്കും എന്നതാണ് പ്രതിപക്ഷവും മുസ്ലിം സംഘടനകളുമുയർത്തുന്ന ആശങ്ക.

⭕വ ഖ് ഫ് ആയി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സ്വത്തുക്കളുടെ വിവരങ്ങൾ കേന്ദ്രസർക്കാർ പോർട്ടലിൽ രേഖപ്പെടുത്തണം

⭕ദീർഘകാലമായി മതാവശ്യത്തിനായി ഉപയോഗിച്ചിരുന്ന, കൃത്യമായ രേഖകൾ ഇല്ലാത്ത ഭൂമി, വഖഫ് ബൈ യൂസർ എന്ന നിലയിലാണ് രേഖപ്പെടുത്തിയിരുന്നത്. ഇനിമുതൽ ആ രീതി ഇല്ല എന്നതും ബില്ലിലെ ഒരു പ്രധാന ഭേദഗതിയാണ്.

⭕ഒരു സ്വത്ത്, അത് വഖഫ് ആണോ എന്ന് തീരുമാനിക്കാൻ വഖഫ് ബോർഡിന് അനുമതി നൽകിയിരുന്ന വകുപ്പായിരുന്നു നാല്പതാം വകുപ്പ്. ഈ വകുപ്പ് പുതിയ ഭേദഗതിയിലൂടെ നിർത്തലാക്കി.

⭕ആദിവാസി ഭൂമിയും ചരിത്രസ്മാരകങ്ങളും വഖഫ് ആയി പ്രഖ്യാപിക്കാനാകില്ല എന്നും പുതിയ നിയമത്തിൽ പറയുന്നുണ്ട്. മുൻപ് അത്തരത്തിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, അവ ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ അസാധുവാകും.

⭕വഖഫ് ബോർഡ് സിഇഒ മുസ്ലിം ആകണമെന്ന വ്യവസ്ഥ ഇനിയില്ല. മാത്രമല്ല ഈ ഉദ്യോഗസ്ഥനെ സംസ്ഥാന സർക്കാരിന് ഇനി നേരിട്ട് നിയമിക്കാം. നിലവിൽ വഖഫ് ബോർഡ് നിർദേശിക്കുന്ന പേരുകളിൽ നിന്നാണ് തിരഞ്ഞെടുക്കേണ്ടത്. പുതിയ നിയമത്തിൽ ഇവ റദ്ദ് ചെയ്യപ്പെട്ടു.

എന്താണ് വഖഫ്, എന്താണ് വഖഫ് സ്വത്തുക്കൾ?

ഏറ്റവും ലളിതമായി പറഞ്ഞാൽ, മുസ്ലീം വിശ്വാസിസമൂഹത്തിന്റെ ഒരു ദാനരീതിയാണ് വഖഫ്. സ്വന്തം സ്വത്തുക്കൾ അതെന്തായാലും പരിപൂർണ്ണമായി ദൈവത്തിന് സമർപ്പിക്കാൻ ഒരു വിശ്വാസിക്ക് സാധിക്കും. ഇങ്ങനെ സമർപ്പിക്കുന്നതിനെയാണ് വഖഫ് എന്ന് പറയുന്നത്. ഇത്തരത്തിൽ വിശ്വാസികൾ സമർപ്പിക്കുന്ന സ്വത്തുക്കളുടെ സംരക്ഷകരാണ് വഖഫ് ബോർഡ്. വഖഫിനായി നൽകുന്ന സ്വത്തുക്കൾ പിന്നീടൊരിക്കലും തിരികെ എടുക്കാൻ ആകില്ലെന്നതാണ് പ്രത്യേകത. മതപരമായതോ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായതോ ആയ കാര്യങ്ങൾക്ക് വേണ്ടി മാത്രമേ ഈ സ്വത്തുക്കൾ വഖഫ് ബോർഡുകൾക്കായാലും ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഇത്തരം സ്വത്തുക്കളിൽ നിന്ന് എന്തെങ്കിലും വരുമാനം ലഭിക്കുന്നുണ്ടെങ്കിൽ അതും നേരത്തെ പറഞ്ഞ കാര്യങ്ങൾക്ക് വേണ്ടി മാത്രമേ ഉപയോഗിക്കാനാകൂ. മുസ്ലിങ്ങളുടെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ, ഖബറിടങ്ങൾ, സൂഫി ദർഗകൾ എന്നിവയെല്ലാം സംരക്ഷിക്കപ്പെട്ടുവരുന്നത് ഈ വഖഫ് തത്ത്വം അനുസരിച്ചാണ്.

എന്താണ് വഖഫ് ബോർഡ്?

ഇന്ത്യയിലെ എല്ലാ മതങ്ങൾക്കും തങ്ങളുടെ സ്ഥാപനങ്ങൾ നിർമിക്കാനും പരിപാലിക്കാനും അവകാശമുണ്ട്. ഇതിനായ് സർക്കാർ പിന്തുണയുള്ള പല സംവിധാനങ്ങളും പ്രവർത്തിക്കുന്നുമുണ്ട്. ഹിന്ദു മതത്തിൽ വിവിധ മത എൻഡോവ്മെന്റ് നിയമങ്ങൾ അനുസരിച്ച് ദേവസ്വം ബോർഡ് അടക്കമുള്ള സംവിധാനങ്ങളാണ് ഇക്കാര്യങ്ങൾ നിർവഹിച്ചുവരുന്നത്. സിഖ് സമുദായത്തിന് ഗുരുദ്വാര നടത്തിപ്പിന് പ്രത്യേക നിയമമുണ്ട്. വിവിധ ക്രൈസ്തവ സഭകൾ ഇന്ത്യൻ കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് അവരുടെ സ്ഥാപനങ്ങളും ആരാധനാലയങ്ങളും പരിപാലിക്കുന്നു. ഇതിനു സമാനമായി മുസ്ലിംകൾക്കിടയിൽ നിലനിൽക്കുന്ന സംവിധാനമാണ് വഖഫ് ബോർഡ്. ഇത് പ്രവർത്തിക്കുന്നത് 1995ലെ വഖഫ് നിയമ പ്രകാരമാണ്. ഈ നിയമമാണ് ഇപ്പോൾ ഭേദഗതി ചെയ്തിരിക്കുന്നത്.


Share our post
Continue Reading

India

രണ്ടുമണിക്കൂർ കൊണ്ട് മുംബയിൽ നിന്ന് ദുബായിലെത്താം ,1000 കിലോമീറ്റർ വേഗതയിൽ അണ്ടർവാട്ടർ ട്രെയിൻ പദ്ധതിയുമായി യു.എ.ഇ

Published

on

Share our post

ദുബായ് : രണ്ടു മണിക്കൂർ കൊണ്ട് ദുബായിൽ നിന്ന് എത്താൻ കഴിയുന്ന അതിവേഗ ട്രെയിൻ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ. മണിക്കൂറിൽ 1000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന അണ്ടർ വാട്ടർ ട്രെയിൻ പദ്ധതിയാണ് യു.എ.ഇ നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് നടപ്പാക്കുന്നത്. രണ്ടു മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ സാധിക്കുെ എന്നതാണ് അണ്ടർ വാട്ടർ ട്രെയിൻ പദ്ധതിയുടെ നേട്ടം. മണിക്കൂറിൽ 600 കിലോമീറ്റർ മുതൽ 1000 കിലോമീറ്റർവരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്നതാണ് ഇത്തരം ട്രെയിനുകൾ. ഇന്ധനം ഉൾപ്പെടെയുള്ള ചരക്കുകളും ഇത്തരം ട്രെയിനുകളിൽ കൊണ്ടുപോകാൻ സാധിക്കും.

നിലവിൽ യു.എ.ഇയിൽ നിന്ന് വിമാനത്തിൽ ഇന്ത്യയിലെത്താൻ നാലു മണിക്കൂറെടുക്കും,​ യാത്രയ്ക്കും ചരക്കുനീക്കത്തിനും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നതിനാൽ യു.എ.ഇയ്ക്കും ഇന്ത്യക്കും മാത്രമല്ല,​ ട്രെയിൻ കടന്നുപോകുന്ന മറ്റു രാജ്യങ്ങൾക്കും പദ്ധതി ഗുണകരമാകുമെന്ന് നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡിലെ ചീഫ് കൺസൾട്ടന്റ് അബ്ദുള്ള അൽ ഷെഹി വ്യക്തമാക്കി,​യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാനും ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് ശുദ്ധജലം കയറ്റി അയക്കാനും സാധിക്കും. യാത്രക്കാർക്ക് ആഴക്കടൽ കാഴ്ചകൾ ആസ്വദിക്കാനും കഴിയുന്ന തരത്തിലാണ് അണ്ടർവാട്ടർ ട്രെയിൻ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നതെന്നാണ് വിവരം.


Share our post
Continue Reading

India

വാര്‍ഷിക കണക്കെടുപ്പ്; എസ്.ബി.ഐ ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സപ്പെട്ടു

Published

on

Share our post

ന്യൂഡല്‍ഹി: വാര്‍ഷിക കണക്കെടുപ്പിനെത്തുടര്‍ന്ന് എസ്ബിഐ ഉൾപ്പെടെ വിവിധ ബാങ്കുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് തടസ്സം നേരിട്ടു. വിവിധ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ വൈകീട്ട് നാലുവരെ തടസ്സം നേരിടുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നേരത്തെ അറിയിച്ചിരുന്നു. യുപിഐ ലൈറ്റ്, എടിഎം സേവനങ്ങള്‍ ലഭ്യമാകുമെന്നും ബാങ്ക് അറിയിച്ചിരുന്നു.എസ്ബിഐക്ക് പുറമേ മറ്റുചില ബാങ്കുകളുടേയും സേവനം തടസ്സപ്പെട്ടെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു. യുപിഐ സിസ്റ്റം പ്രവര്‍ത്തനക്ഷമമാണെന്നും എന്‍പിസിഐ വ്യക്തമാക്കിയിരുന്നു. എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിങ്, കോര്‍പ്പറേറ്റ് ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ ലൈറ്റ്, യോനോ ബിസിനസ്, യോനോ, യു.പി.ഐ സേവനങ്ങളാണ് തടസപ്പെട്ടത്.


Share our post
Continue Reading

Trending

error: Content is protected !!