Connect with us

Kerala

മഞ്ഞ, പിങ്ക് റേഷൻ കാർഡുകാരുടെ മസ്റ്ററിംഗ് നവംബർ അഞ്ച് വരെ നീട്ടി

Published

on

Share our post

തിരുവനന്തപുരം: മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയ പരിധി വീണ്ടും നീട്ടി. മസ്റ്ററിംഗ് നവംബര്‍ അഞ്ച് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനിൽ അറിയിച്ചു. മുൻഗനാ റേഷൻ കാര്‍ഡുകളുള്ള 16ശതമാനത്തോളം പേര്‍ കൂടി സംസ്ഥാനത്ത് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ള സാഹചര്യത്തിലാണ് തീയതി നീട്ടിയത്. മസ്റ്ററിംഗ് സമയപരിധി ഒക്ടോബര്‍ 25ന് അവസാനിച്ചിരുന്നു. ഇതാണിപ്പോള്‍ നവംബര്‍ അഞ്ചുവരെ നീട്ടിയത്. ആര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ കിട്ടാത്ത അവസ്ഥയുണ്ടാകില്ലെന്നും ആശങ്ക വേണ്ടെന്നും എല്ലാവരുടെയും മസ്റ്ററിംഗ് പൂര്‍ത്തിയായെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി ജിആര്‍ അനിൽ പറഞ്ഞു.

മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കി നിശ്ചയിച്ചത്. ആദ്യഘട്ടത്തിൽ സെപ്തംബർ 18ന് തുടങ്ങി ഒക്ടോബർ 8ന് അവസാനിക്കുന്ന വിധത്തിലാണ് നേരത്തെ മുൻഗണനാ കാർഡുടമകളുടെ ബയോ മെട്രിക് മസ്റ്ററിംഗ് തീരുമാനിച്ചിരുന്നത്. എന്നാൽ, 80 ശതമാനത്തിനടുത്ത് കാർഡുടമകളുടെ മസ്റ്ററിംഗ് മാത്രമാണ് ഈ സമയപരിധിക്കുള്ളിൽ പൂര്‍ത്തിയായത്. 20 ശതമാനത്തിനടുത്ത് പേർ മസ്റ്ററിംഗിന് എത്തിയിരുന്നില്ല. തുടര്‍ന്നാണ് ഒക്ടോബര്‍ 25വരെ മസ്റ്ററിംഗ് നീട്ടിയത്. ഇതിനുശേഷവും 16ശതമാനത്തോളം പേര്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുണ്ടെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും സമയം നീട്ടിയത്.

സുപ്രിംകോടതി ഉത്തരവനുസരിച്ച് കേന്ദ്ര സർക്കാരിന്‍റെ നിർദേശ പ്രകാരമാണ് മുൻഗണനാ പട്ടികയിലുള്ള മഞ്ഞ, പിങ്ക് റേഷൻ കാർഡുകാരുടെ ഇ-കെവൈസി അപ്ഡേഷൻ തുടങ്ങിയത്. ഒക്ടോബർ 31നകം മസ്റ്ററിംഗ് പൂർത്തിയാക്കാനായിരുന്നു കേന്ദ്രം സംസ്ഥാന സർക്കാരിന് നൽകിയ നിർദേശം. ചെയ്തില്ലെങ്കിൽ റേഷൻ വിഹിതം മുടങ്ങുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. റേഷൻ കാർഡും ആധാർ കാർഡുമായി കടകളിൽ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത്. കാർഡ് ഉടമകൾ നേരിട്ടെത്തി ഇ പോസിൽ വിരൽ പതിപ്പിച്ച് ബയോ മെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കണം. എത്തിച്ചേരാൻ കഴിയാത്ത കിടപ്പ് രോഗികൾ, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ പേരു വിവരങ്ങൾ താലൂക്ക് സപ്ലൈ ഓഫീസറെയും റേഷൻ കടയുടമയെയും മുൻകൂട്ടി അറിയിക്കണം.


Share our post

Kerala

‘സീറോ ബഫര്‍ സോണ്‍’; കേരള ഹൈക്കോടതിക്ക് സമീപത്തെ നിര്‍മാണ നിയന്ത്രണം നീങ്ങുന്നു

Published

on

Share our post

ന്യൂ ഡല്‍ഹി: കേരള ഹൈക്കോടതിക്ക് സമീപത്തെ മംഗള വനം പക്ഷി സങ്കേതത്തിന്റെ മൂന്ന് അതിര്‍ത്തികൾ സീറോ ബഫര്‍ സോണ്‍ ആക്കുന്നു. പക്ഷി സങ്കേതത്തിന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് അതിര്‍ത്തികളിലെ പരിസ്ഥിതി ലോല മേഖലയാണ് പൂര്‍ണ്ണമായും ഒഴിവാക്കുന്നത്. ഇത് സംബന്ധിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. കരട് വിജ്ഞാപനം മാറ്റങ്ങള്‍ ഇല്ലാതെ അംഗീകരിക്കപ്പെട്ടാല്‍ കേരള ഹൈക്കോടതിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്ന് നീങ്ങും.

കൊച്ചിയുടെ ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന മംഗളവനത്തിനു ചുറ്റുമുള്ള കൊച്ചി കോര്‍പറേഷനിലും മുളവുകാട് പഞ്ചായത്തിലുമായി 353 സര്‍വേ പ്ലോട്ടുകളാണു പരിസ്ഥിതി ലോല മേഖലയുടെ പരിധിയില്‍ വരുന്നത്. പരിസ്ഥിതി ലോല മേഖലയില്‍ നിര്‍മാണങ്ങള്‍ക്ക് ഉള്‍പ്പടെ നിയന്ത്രണങ്ങള്‍ ഉണ്ട്. ഈ നിയന്ത്രണങ്ങള്‍ കേരള ഹൈക്കോടതിയുടെ അടിസ്ഥാന സൗകര്യ വികസനത്തെ ഉള്‍പ്പടെ സാരമായി ബാധിച്ചിരുന്നു. പക്ഷി സങ്കേതത്തിന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് അതിര്‍ത്തികളെ പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കൈമാറിയിരുന്നു. തുടര്‍ന്ന് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കൈമാറിയ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ മംഗള വനം പക്ഷി സങ്കേതത്തിന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് അതിര്‍ത്തികളില്‍ സീറോ ബഫര്‍ സോണ്‍ ആക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ് ആര്‍ രഘു പ്രസാദ് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനം നല്‍കിയ വിശദീകരണം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായാണ് സൂചന. മംഗള വനം പക്ഷി സങ്കേതത്തിന്റെ പരിഷ്‌കരിച്ച ബഫര്‍ സോണ്‍ സംബന്ധിച്ച കരട് വിജ്ഞാപനം ഉടന്‍ ഇറക്കുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കരട് വിജ്ഞാപനം സംബന്ധിച്ച അഭിപ്രായം അറിയിക്കാന്‍ പൊതു ജനങ്ങള്‍ക്കും, സംഘടനകള്‍ക്കും 60 ദിവസം ലഭിക്കും. ഈ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് ആകും അന്തിമ വിജ്ഞാപനം പുറത്തിറങ്ങുക.

പക്ഷിസങ്കേതമായ മംഗള വനത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശിയ ഹരിത ട്രിബ്യുണല്‍ നിരോധനം ഏര്‍പെടുത്തിയിട്ടുണ്ട്. വനഭൂമിയും, പക്ഷിസങ്കേതത്തിന് അടുത്തുള്ള ഭൂമിയും ആയതിനാല്‍ നിര്‍മാണ പ്രവത്തനങ്ങള്‍ നടത്തുന്നത് 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെയും, 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെയും ലംഘനം ആണെന്ന് വ്യക്തമാക്കിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശിയ ഹരിത ട്രിബ്യുണല്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

പാര്‍ക്കിങ് നിര്‍മാണത്തിന് റെയില്‍വേ കനിയണം

കേരള ഹൈക്കോടതിയുടെ പാര്‍ക്കിങ് ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് എറണാകുളം വില്ലേജിലെ കണയന്നൂര്‍ താലൂക്കിലെ 466.2 ചതുരശ്ര മീറ്റര്‍ ഭൂമി സംസ്ഥാന സര്‍ക്കാരിന് വിട്ടുനല്‍കാന്‍ 2019 ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മംഗള വനത്തിലേക്ക് പോകുന്ന സലീം അലി റോഡിന് സമീപത്തുള്ള ഭൂമിയാണ് 35 വര്‍ഷത്തെ ലീസിന് സംസ്ഥാന സര്‍ക്കാരിന് നല്‍കാനായിരുന്നു ഉത്തരവ്. ഹൈക്കോടതിയുടെ പാര്‍ക്കിങ്ങിന് ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ഈ ഭൂമി വിനിയോഗിക്കാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് റെയില്‍വെ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ആണ്.

മംഗള വനം പക്ഷി സങ്കേതത്തിന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് അതിര്‍ത്തികളില്‍ സിറോ ബഫര്‍ സോണ്‍ ആയാലും ഹൈക്കോടതിയുടെ പാര്‍ക്കിങ് നിര്‍മ്മാണത്തിന് റെയില്‍വേ കനിയേണ്ടി വരും. അല്ലെങ്കില്‍ ഭൂമി സംസ്ഥാന സര്‍ക്കാരിന് വിട്ട് നല്‍കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവക്കേണ്ടി വരും.


Share our post
Continue Reading

Kerala

താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ നിയന്ത്രണം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം. റോഡിലെ കുഴി അടയ്ക്കുന്ന പ്രവൃത്തികള്‍ക്ക് വേണ്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. വ്യാഴാഴ്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തിങ്കളാഴ്ച അർധരാത്രി മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. ചുരത്തിലെ 6, 7, 8 ഹെയർപിൻ വളവുകളിലെ കുഴികളാണ് അടയ്ക്കുന്നത്.


Share our post
Continue Reading

Kerala

തേങ്കുറുശ്ശി ദുരഭിമാനക്കൊല: ഹരിതയുടെ പിതാവിനും അമ്മാവനും ജീവപര്യന്തം

Published

on

Share our post

പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പ്രതികൾക്കും കോടതി ജീവപര്യന്തം തടവും 50000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. 2020 ഡിസംബർ 25ന് വൈകീട്ടാണ് സംഭവം. ഹരിതയെ പ്രണയിച്ച് വിവാഹം കഴിച്ച തേങ്കുറിശ്ശി ഇലമന്ദം അനീഷിനെ (27) വിവാഹത്തിന്റെ 88-ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനും ചേർന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ജാതി പ്രശ്‌നം ഉയര്‍ത്തിയായിരുന്നു കൊലപാതകം.

വിവാഹത്തെത്തുടർന്ന് അനീഷും ഹരിതയുടെ വീട്ടുകാരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ബൈക്കിൽ സഹോദരനൊപ്പം സഞ്ചരിക്കുന്നതിനിടെ അനീഷിനെ മാന്നാംകുളമ്പിൽവെച്ച് തടഞ്ഞുനിർത്തി സുരേഷും പ്രഭുകുമാറും ചേർന്ന് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഹരിതയെ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

തേങ്കുറിശ്ശി ഇലമന്ദം ആറുമുഖന്റെയും രാധയുടെയും മകനാണ് അനീഷ്. ഹരിതയുടെ (19) അച്ഛൻ തേങ്കുറിശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ (43), ഭാര്യാ സഹോദരൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് (45) എന്നിവരെ പോലീസ് അറസ്റ്റ്‌ ചെയ്യുകയും ദുരഭിമാനക്കൊലയെന്ന് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാ‍ഞ്ച് ഏറ്റെടുത്തു. 75 ദിവസം കൊണ്ടാണ് ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ദുരഭിമാനക്കൊലയെന്നാണ് കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുള്ളത്. കൊലക്കുറ്റത്തിനുപുറമേ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരേ ചുമത്തിയിട്ടുണ്ട്. ഡിവൈ.എസ്.പി. സി. സുന്ദരനാണ് അന്വേഷണോദ്യോഗസ്ഥൻ. കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. അനിൽ ഹാജരായി. 110 സാക്ഷികളാണുണ്ടായിരുന്നത്. പ്രതികൾ എത്തിയ രണ്ട് ബൈക്കുകൾ, കത്തി എന്നിവയടക്കമുള്ള തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.


Share our post
Continue Reading

Kerala18 mins ago

‘സീറോ ബഫര്‍ സോണ്‍’; കേരള ഹൈക്കോടതിക്ക് സമീപത്തെ നിര്‍മാണ നിയന്ത്രണം നീങ്ങുന്നു

Kerala22 mins ago

താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ നിയന്ത്രണം

Kerala23 mins ago

തേങ്കുറുശ്ശി ദുരഭിമാനക്കൊല: ഹരിതയുടെ പിതാവിനും അമ്മാവനും ജീവപര്യന്തം

India25 mins ago

പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട്ടിൽ, മീനങ്ങാടിയിലും പനമരത്തും ഗതഗനിയന്ത്രണം

Kerala27 mins ago

അപകടം പതിയിരിക്കുന്ന യാത്രകൾ; മുന്നറിയിപ്പ് നൽകി എം.വി.ഡി

Kerala56 mins ago

ഹോം ഡെലിവറി സംവിധാനം തുടങ്ങാൻ കെ.എസ്​.ആർ.ടി.സി

Kerala2 hours ago

റോഡരികില്‍ വില്‍ക്കുന്ന നിലവാരമില്ലാത്ത ഹെല്‍മറ്റുകള്‍ക്ക് പൂട്ട് വീഴും , കര്‍ശന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍

India2 hours ago

ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല, അത്തരം കോൾ വരുമ്പോൾ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

Kerala2 hours ago

ശസ്ത്രക്രിയയും ചികിത്സയും പരാജയപ്പെട്ടാല്‍ ഡോക്ടര്‍മാരെ പ്രതിയാക്കാനാവില്ല; സുപ്രീം കോടതി

Kerala2 hours ago

ഗതാഗത നിയമലംഘനം കണ്ടാൽ ഫോട്ടോ,വീഡിയോ അയയ്ക്കാം;നമ്പർ പങ്കിട്ട് പൊലീസ്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!