Connect with us

Kerala

നവോദയ വിദ്യാലയങ്ങളിൽ ലാറ്ററൽ എൻട്രി പ്രവേശനം; അവസാന തീയതി ഒക്ടോബർ 30

Published

on

Share our post

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെകീഴിലുള്ള സ്വയംഭരണസ്ഥാപനമായ നവോദയ വിദ്യാലയ സമിതി, ജവഹർ നവോദയ വിദ്യാലയങ്ങളിലെ ഒൻപത്, 11 ക്ലാസുകളിലെ ഒഴിവുകൾ 2025-26 അധ്യയനവർഷം നികത്തുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.ക്ലാസ് ആറുമുതൽ 12 വരെ സഹവാസരീതിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ഒരുക്കിയാണ് വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്. കോഴ്സിന് സി.ബി.എസ്.ഇ. അഫിലിയേഷനുണ്ട്. ഗ്രാമീണമേഖലകളിലെ കുട്ടികൾക്ക്, നിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ നവോദയ വിദ്യാലയങ്ങൾ ലക്ഷ്യമിടുന്നു. ബോർഡിങ്, ലോഡ്ജിങ്, യൂണിഫോം, ടെക്സ്റ്റ് ബുക്ക്, സ്റ്റേഷനറി ഉൾപ്പെടെ സൗജന്യമായാണ്‌ ഇവിടെനിന്ന് ലഭിക്കുക. ലാറ്ററൽ എൻട്രി ടെസ്റ്റ് (എൽ.ഇ.ടി.) വഴിയാണ് ഒഴിവുകൾ നികത്തുക.

യോഗ്യത

ക്ലാസ് ഒൻപത്: പ്രവേശനം തേടുന്ന നവോദയ സ്കൂൾ സ്ഥിതിചെയ്യുന്ന ജില്ലയിലെ താമസക്കാരായിരിക്കണം. ഇതേ ജില്ലയിലെ ഗവൺമെന്റ്/ഗവൺമെൻറ്്‌ അംഗീകൃത സ്കൂളിൽ 2024-25ൽ എട്ടാം ക്ലാസിൽ ആയിരിക്കണം പഠനം. ജനനത്തീയതി 1.5.2010-നും 31.7.2012-നും ഇടയ്ക്കായിരിക്കണം (രണ്ടുദിവസവും ഉൾപ്പെടെ). സംവരണ വിഭാഗക്കാരുൾപ്പെടെ ഉള്ളവർക്ക് ഈ പ്രായവ്യവസ്ഥ ബാധകമാണ്.ക്ലാസ് 11: പ്രവേശനംതേടുന്ന നവോദയ സ്കൂൾ സ്ഥിതിചെയ്യുന്ന ജില്ലയിലെ ഗവൺമെൻറ്്‌/ഗവൺമെൻറ്്‌ അംഗീകൃത സ്കൂളിൽ, 2024-25ൽ പത്താം ക്ലാസിൽ ആയിരിക്കണം പഠനം (2024 ഏപ്രിൽ-2025 മാർച്ച് സെഷൻ/ 2024 ജനുവരി-2024 ഡിസംബർ സെഷൻ). ജനനത്തീയതി 1.6.2008-നും 31.7.2010-നും ഇടയ്ക്കായിരിക്കണം (രണ്ടു ദിവസങ്ങളും ഉൾപ്പെടെ). ക്ലാസ് 10 പഠനവും താമസവും ഒരേ ജില്ലയിൽ ആണെങ്കിൽമാത്രമേ ഡിസ്ട്രിക്ട്‌ ലവൽ മെറിറ്റിന് പരിഗണിക്കൂ.

തിരഞ്ഞെടുപ്പ്

ഫെബ്രുവരി എട്ടിന് നടത്തുന്ന ഒ.എം.ആർ. അധിഷ്ഠിത സെലക്‌ഷൻ ടെസ്റ്റുകൾ വഴിയാകും തിരഞ്ഞെടുപ്പ്. ഒൻപതാം ക്ലാസ് പ്രവേശനപരീക്ഷയ്ക്ക് ഹിന്ദി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ് ആൻഡ് സയൻസ് എന്നിവയിൽനിന്നും; പതിനൊന്നാം ക്ലാസ് പ്രവേശനപരീക്ഷയ്ക്ക് മെൻറൽ എബിലിറ്റി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയൻസ് ആൻഡ് സോഷ്യൽ സയൻസ് എന്നിവയിൽനിന്ന്‌ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ ഉണ്ടാകും. ചോദ്യപ്പേപ്പർ ഇംഗ്ലീഷ്/ഹിന്ദി ഭാഷകളിൽ ലഭ്യമാക്കും.

നോട്ടിഫിക്കേഷൻ, പ്രോസ്പെക്ടസ്, ഓൺലൈൻ അപേക്ഷാ ലിങ്ക് എന്നിവ ഈ ലിങ്കുകളിൽ ലഭിക്കും.

ക്ലാസ് 9: cbseitms.nic.in/2024/nvsix/
ക്ലാസ് 11: cbseitms.nic.in/2024/nvsxi_11/


Share our post

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Kerala

മുന്‍ എം.എല്‍.എ കെ.മുഹമ്മദുണ്ണി ഹാജി അന്തരിച്ചു

Published

on

Share our post

മലപ്പുറം: മുസ്‌ലിംലീഗ് നേതാവും കൊണ്ടോട്ടി മുന്‍ എം.എല്‍.എയുമായ കെ.മുഹമ്മദുണ്ണി ഹാജി (81) അന്തരിച്ചു. കൊണ്ടോട്ടിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.2006,2011 നിയമസഭകളില്‍ കൊണ്ടോട്ടി നിയമസഭാംഗവുമായിരുന്നു മുഹമ്മദുണ്ണി ഹാജി.എം.എസ്എഫിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന രംഗത്തേക്കുള്ള പ്രവേശനം. 13 വര്‍ഷത്തോളം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. റെയില്‍വേ അഡൈ്വസറി ബോര്‍ഡിലടക്കം അംഗമായിരുന്നു. ഭാര്യ: ആയിശ.


Share our post
Continue Reading

Kerala

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് സംസ്ഥാന സർക്കാർ 73കോടി അനുവദിച്ചു

Published

on

Share our post

തിരുവനന്തപുരം:-സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കേന്ദ്ര വിഹിതം വൈകുന്നത് പരിഗണിച്ച് 2024 സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ മെറ്റീരിയൽ കോസ്റ്റിനത്തിലെ കേന്ദ്ര വിഹിതം മുൻകൂറായും സംസ്ഥാന വിഹിതവും സംസ്ഥാന അധിക വിഹിതവും സംസ്ഥാന സർക്കാർ അനുവദിച്ചു.പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു കൊണ്ടും തുക റിലീസ് ചെയ്ത്കൊണ്ടും ഉത്തരവിറക്കിയാതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.2024 ഒക്ടോബർ, നവംബർ മാസങ്ങളിലെ മെറ്റീരിയൽ കോസ്റ്റിനത്തിലെ കേന്ദ്ര വിഹിതമായ 37,96,87,839/- രൂപയും (മുപ്പത്തിയേഴ് കോടി തൊണ്ണൂറ്റിയാറ് ലക്ഷത്തി എൺപത്തിയേഴായിരത്തി എണ്ണൂറ്റി മുപ്പത്തി ഒൻപത് രൂപ) സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ സംസ്ഥാന വിഹിതമായ 35,04,46,314/- കോടി (മുപ്പത്തിയഞ്ച് കോടി നാല് ലക്ഷത്തി നാൽപ്പത്തിയാറായിരത്തി മുന്നൂറ്റി പതിനാല് രൂപ) രൂപയും ചേർത്ത് 73.01 കോടി രൂപയും സംസ്ഥാന അധിക സഹായമായി അനുവദിച്ച 4,58,74,000/- രൂപയും (നാല് കോടി അമ്പത്തിയെട്ട് ലക്ഷത്തി എഴുപത്തിനാലായിരം രൂപ) ചേർത്താണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിലുള്ള സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് റിലീസ് ചെയ്തത്‌.അനുവദിച്ച തുക ഹെഡ്മാസ്റ്റർമാരുടെ അക്കൗണ്ടുകളിലേയ്ക്ക് താമസിയാതെ വിതരണം ചെയ്യാൻ നടപടികൾ ആരംഭിച്ചതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!