India
വരുന്നു 1,85,000 ഒഴിവുകൾ; അവസരങ്ങളുടെ ആകാശം തുറന്നിട്ട് ദുബായ് വ്യോമയാനമേഖല
ദുബായ്: 2030-ഓടെ ദുബായ് വ്യോമയാനമേഖലയില്‍ സൃഷ്ടിക്കപ്പെടുന്നത് 1,85,000 പുതിയ തൊഴിലവസരങ്ങൾ. ഓക്സ്ഫഡ് ഇക്കണോമിക്സിന്റെ റിപ്പോര്‍ട്ടാണിത്. ദുബായിയുടെ സമ്പദ് വ്യവസ്ഥയില്‍ വ്യോമയാന മേഖലയുടെ സ്വാധീനത്തെക്കുറിച്ചാണ് ആഗോള ഗവേഷണസ്ഥാപനമായ ഓക്സ്ഫഡ് ഇക്കണോമിക്സ് പഠനം നടത്തിയത്.റിപ്പോര്‍ട്ടുപ്രകാരം വ്യോമയാന മേഖലയില്‍ ജോലിചെയ്യുന്നവരുടെ ആകെ എണ്ണം 8,16,000 ആയി ഉയരും. നിലവില്‍ 6,31,000 പേര് വ്യോമയാനസംബന്ധമായ ജോലികൾ ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ദുബായില്‍ ജോലിചെയ്യുന്ന 1,03,000 ജീവനക്കാര്‍ക്ക് കഴിഞ്ഞവര്‍ഷം 23 ബില്യണ്‍ ദിര്‍ഹം വേതനം നല്കി.വളര്‍ച്ചാപദ്ധതികള്‍ കൂടുതല്‍ വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങളുണ്ടാക്കുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്സിക്യുട്ടീവും ദുബായ് എയര്‍പോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം പറഞ്ഞു. കോവിഡിനുശേഷം വ്യോമയാനമേഖല ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. കഴിഞ്ഞ നാലുവര്‍ഷമായി കൂടുതല്‍ പദ്ധതികള്‍ ചേര്‍ത്തത് വന്‍നേട്ടമുണ്ടാക്കി.
24,000 നേരിട്ടുള്ള തൊഴിലവസരങ്ങള്‍
2030-ഓടെ ഏകദേശം 24,000 നേരിട്ടുള്ള പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് എമിറേറ്റ്സ്, ദുബായ് എയര്‍പോര്‍ട്ട്സ്, മറ്റ് വ്യോമയാന മേഖലാ സ്ഥാപനങ്ങള്‍ എന്നിവര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലുള്ളത്. വരുംവര്‍ഷങ്ങളില്‍ വ്യോമയാനമേഖല ഉന്നതനിലവാരം പുലര്‍ത്തുമെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം അവസാനത്തോടെ 1,03,000 പേര്‍ക്ക് തൊഴില്‍ നല്കി. ഇത് 2030 ആകുമ്പോഴേക്കും 1,27,000 ആയി വര്‍ധിക്കും. 23 ശതമാനത്തിലേറെയാണ് വര്‍ധന.
2023 അവസാനത്തോടെ 81,000 പേരെയാണ് എമിറേറ്റ്സ് പുതുതായി നേരിട്ട് നിയമിച്ചത്. ഇത് 2030-ഓടെ 1,04,000 ആകും. ദുബായ് എയര്‍പോര്‍ട്ടിലും വ്യോമയാന മേഖലയിലെ മറ്റ് സ്ഥാപനങ്ങളിലും 21,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിച്ചു. ഇത് 2030-ഓടെ 23,000 ആയി ഉയരും. ദുബായ് എയര്‍പോര്‍ട്ടിലും മറ്റ് വ്യോമയാന മേഖലാ സ്ഥാപനങ്ങളും ഇപ്പോൾ നൽകുന്ന മൊത്തത്തിലുള്ള ജോലിയുടെ എണ്ണം 3,96,000 ആണ്. 2030-ല്‍ ഇത് 5,16,000 ആയി വളരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അല്‍ മക്തൂമില്‍ 1,32,000 അവസരങ്ങള്‍
തുറക്കാനിരിക്കുന്ന ദുബായ് വേള്‍ഡ് സെന്‍ട്രല്‍- അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണ പ്രവര്‍ത്തനശേഷിയിലെത്തുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകും. ഇവിടെ കൂടുതല്‍ പുതിയ തൊഴിലവസരങ്ങളുണ്ടാകും. ദുബായ് വേള്‍ഡ് സെന്‍ട്രല്‍ – അല്‍ മക്തൂം അന്താരാഷ്ട്ര വി മാനത്താവളത്തിന്റെ വിപുലീകരണം പഠനറിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ദുബായിയുടെ ജി.ഡി.പി.യിലേക്ക് 2030-ല്‍ 6.1 ബി ല്യണ്‍ ദിര്‍ഹം സംഭാവന ചെയ്യുമെന്നാണ് പ്ര തീക്ഷിക്കുന്നത്. 1,32,000 തൊഴിലവസരങ്ങളുമുണ്ടാകും.
128 ബില്യണ്‍ ദിര്‍ഹം ചെലവ് വരുന്ന പുതിയ വിമാനത്താവളം ദുബായ് അന്താരാഷ്ട വിമാനത്താവളത്തിന്റെ അഞ്ചിരട്ടി വലിപ്പമുള്ളതായിരിക്കും. ആദ്യഘട്ടം 10 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. 400-ലേറെ എയര്‍ക്രാഫ്റ്റ് സ്റ്റാന്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന ദുബായ് വേള്‍ഡ് സെന്‍ട്രല്‍- അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം പ്രതിവര്‍ഷം 260 ദശലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കും.
India
ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി ദുബൈ എയർപോർട്ട്
ദുബൈ: 2024ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി വീണ്ടും ദുബൈ അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. 6.02 കോടി സീറ്റുകളുമായാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം മുന്‍നിര സ്ഥാനം നിലനിര്‍ത്തിയത്.2023നെ അപേക്ഷിച്ച് എയർലൈൻ ശേഷിയിൽ ഏഴു ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നും 2019ലെ നിലവാരത്തിൽ നിന്ന് 12 ശതമാനം വർധനയാണ് രേഖപ്പെടുത്തിയതെന്നും ഏവിയേഷൻ അനലിറ്റിക്സ് കമ്പനിയായ ഒ.എ.ജി അറിയിച്ചു. ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം, അന്താരാഷ്ട്ര എയർലൈൻ ശേഷി അനുസരിച്ചാണ് കണക്കാക്കുന്നത്.
അതേസമയം ഏറ്റവും തിരക്കേറിയ 10 ആഗോള വിമാനത്താവളങ്ങൾ ആകെ എയർലൈൻ ശേഷി (ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾ) അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. 2024ല്‍ ഏറ്റവും തിരക്കേറിയ ആഗോള വിമാനത്താവളങ്ങളില്‍ ദുബൈയ്ക്ക് രണ്ടാം സ്ഥാനമുണ്ട്.106 രാജ്യങ്ങളിലായി 269 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവിസുകളുണ്ട്. ആകെ 101 അന്താരാഷ്ട്ര എയർലൈനുകൾ സർവിസ് നടത്തുന്നു. ദുബൈയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങളും പോകുന്നത് ഇന്ത്യ, സൗദി, യുകെ, പാകിസ്ഥാന് എന്നിവിടങ്ങളിലേക്കാണ്. അതേസമയം 2024 ആദ്യ പകുതിയില്‍ 4.49 കോടി യാത്രക്കാരാണ് ദുബൈ എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്തത്.
India
നഷ്ടമായ ഫോണ്‍ ബ്ലോക്ക് ചെയ്യാം, സൈബര്‍ തട്ടിപ്പുകാരെ പൂട്ടാം; ‘സഞ്ചാര്‍ സാഥി’ മൊബൈല്‍ ആപ്പ് പുറത്തിറക്കി
ദില്ലി: സൈബര്‍ സുരക്ഷ ലക്ഷ്യമിട്ടുള്ള ‘സഞ്ചാര്‍ സാഥി’ വെബ്സൈറ്റിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ടെലികോം മന്ത്രാലയം. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടെങ്കില്‍ ബ്ലോക്ക് ചെയ്യാനും, നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും മൊബൈല്‍ കണക്ഷന് എടുത്തിട്ടുണ്ടെങ്കില്‍ പരാതി രജിസ്റ്റര്‍ ചെയ്യാനും ഇനി സഞ്ചാര്‍ സാഥി ആപ്പ് വഴി എളുപ്പം സാധിക്കും.സഞ്ചാര്‍ സാഥിയുടെ വെബ്സൈറ്റ് മാത്രമാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ ആപ്ലിക്കേഷനും പുറത്തിറങ്ങിയിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാലോ, ആരെങ്കിലും മോഷ്ടിച്ചാലോ ഹാന്‍ഡ്സെറ്റ് ബ്ലോക്ക് ചെയ്യാന്‍ സഞ്ചാര്‍ സാഥി വഴി കഴിയും. ഇത്തരത്തില്‍ ബ്ലോക്ക് ചെയ്ത ഡിവൈസുകള്‍ പിന്നീട് അണ്‍ബ്ലോക്ക് ചെയ്യുകയുമാകാം. നിങ്ങളുടെ പേരിലുള്ള മൊബൈല്‍ സിം കണക്ഷനുകളെ കുറിച്ചറിയാനുള്ള ഓപ്ഷനുമുണ്ട്. മറ്റാരെങ്കിലും നിങ്ങളുടെ പേരില്‍ സിം എടുത്തിട്ടുണ്ടോ എന്ന് ഇതിലൂടെ അറിയാനും ബ്ലോക്ക് ചെയ്യാനും കഴിയും.
സൈബര്‍ തട്ടിപ്പ് സംശയിക്കുന്ന കോളുകളും മെസേജുകളും (സ്പാം) റിപ്പോര്‍ട്ട് ചെയ്യാനുള്ള ‘ചക്ഷു’ ഓപ്ഷനും സഞ്ചാര്‍ സാഥിയിലുണ്ട്. നിങ്ങളുടെ മൊബൈല്‍ ഹാന്‍ഡ്സെറ്റിന്റെ വിശ്വാസ്യത അറിയാനുള്ള സൗകര്യമാണ് മറ്റൊന്ന്. സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകള്‍ വാങ്ങുമ്പോള്‍ അവ കരിമ്പട്ടികയില്‍ മുമ്പ് ഉള്‍പ്പെടുത്തിയതാണോയെന്നും അവയുടെ വിശ്വാസ്യതയും ഉറപ്പിക്കാനുള്ള സൗകര്യമാണിത്. ഇന്ത്യന്‍ നമ്പറോടെ വരുന്ന അന്താരാഷ്ട്ര കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാം എന്നതാണ് സഞ്ചാര്‍ സാഥി ആപ്ലിക്കേഷനിലുള്ള മറ്റൊരു ഓപ്ഷന്.സഞ്ചാര്‍ സാഥി മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ആപ്പിള്‍ പ്രവേശിച്ച് എസ്എംഎസ് വഴി രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം. ആപ്പിള്‍ നിങ്ങളുടെ പേരും സമര്‍പ്പിക്കണം. ഇതിന് ശേഷം ആപ്പ് ഉപയോഗിച്ച് തുടങ്ങാം.
India
ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇനി യു.പി.ഐ ഉപയോഗിക്കാം
ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് യു.എ.ഇയില്‍ ഇനി യു.പി.ഐ സേവനം പ്രയോജനപ്പെടുത്താം. എന്‍.പി.സി.ഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡും പശ്ചിമേഷ്യയിലെ പണമിടപാട് സ്ഥാപനമായ മാഗ്നതിയും തമ്മില്‍ ഇത് സംബന്ധിച്ച് ധാരണയായി.യു.എ.ഇയിലുള്ള മാഗ്നതിയുടെ പി.ഒ.എസ് ടെല്‍മിനലുകളില്‍ ക്യു.ആര് കോഡ് ഉപയോഗിച്ച് എളുപ്പത്തില്‍ ഷോപ്പിങ് സാധ്യമാകും. തുടക്കത്തില്‍ ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലാണ് സേവനം ലഭിക്കുക. ഹോട്ടല്‍, യാത്ര, വിനോദം, സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ മേഖലകളിലേയ്ക്കും വൈകാതെ വ്യാപിപ്പിക്കും.ഓരോ വര്‍ഷവും യു.എ.ഇയിലെത്തുന്ന 1.2 കോടി ഇന്ത്യക്കാര്‍ക്ക് ഡിജിറ്റല്‍ പണമിടപാട് എളുപ്പത്തില്‍ നടത്താന്‍ ഇതിലുടെ കഴിയും. 2023ലെ കണക്ക് പ്രകാരം ദുബായ് സന്ദര്‍ശകരില്‍ ഇന്ത്യയാണ് മുന്നില്‍. 1.19 കോടി പേര് ദുബായ് സന്ദര്‍ശിച്ചു. സൗദി അറേബ്യയില്‍നിന്ന് 67 ലക്ഷം പേരും യുകെയില്‍നിന്ന് 59 ലക്ഷം പേരുമാണ് യു.എ.ഇയിലെത്തിയത്.
യു.പി.ഐ ഏഴ് രാജ്യങ്ങളില്‍
ഭൂട്ടാന്, മൗറീഷ്യസ്, നേപ്പാള്‍, സിങ്കപ്പൂര്‍, ശ്രീലങ്ക, ഫ്രാന്‍സ് എന്നിവ ഉള്‍പ്പടെ ഏഴ് രാജ്യങ്ങളില്‍ നിലവില്‍ യുപിഐ ഇടപാടുകള്‍ നടത്താം. ഭീം, ഫോണ്‍പേ, പേടിഎം, ഗൂഗിള്‍ പേ എന്നിവയുള്‍പ്പടെ 20 ലധികം ആപ്പുകള്‍ വഴി അന്താരാഷ്ട്ര ഇടപാടുകള്‍ സാധ്യമാകും.
ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇന്ത്യന്‍ രൂപയിലാണ് പണം കൈമാറുക. വിദേശ വിനിമയത്തിനുള്ള നിരക്കും ബാങ്ക് ഫീസും കൂടുതലായി നല്‍കേണ്ടിവരും. യു.പി.ഐ ആപ്പില്‍ നിന്ന് ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ ലഭിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു