Connect with us

Kannur

സുരക്ഷയുടെ ശാസ്‌ത്രം

Published

on

Share our post

വാട്ടർ റസ്‌ക്യൂ ഡ്രോൺ

ജലാശയത്തിൽ രക്ഷാപ്രവർത്തനത്തിന്‌ സൈനുൽ ആബിദും ധാർമിക്‌ ഡി എസ്‌ സ്‌റ്റാലിനും അവതരിപ്പിക്കുന്ന കിടിലൻ ഐറ്റമാണ്‌ വാട്ടർ റസ്‌ക്യൂ ഡ്രോൺ. ഹൈസ്‌കൂൾ വിഭാഗം വർക്കിങ് മോഡലിലാണ്‌ പെരിങ്ങത്തൂർ എൻഎഎംഎച്ച്‌എസ്‌എസിലെ ഒമ്പതാം ക്ലാസ്‌ വിദ്യാർഥികളായ ഇവർ മൊബൈൽ ഫോണിൽ നിയന്ത്രിക്കുന്ന ആളില്ലാ രക്ഷാബോട്ടുമായെത്തിയത്‌. വിവിധ ദുരന്തങ്ങളിൽ വെളളത്തിൽ അകപ്പെട്ടുപോകുന്നവരുടെ ചിത്രം ബോട്ടിലെ കാമറ പകർത്തും. സാഹചര്യമനുസരിച്ചരിച്ച്‌ വടം എറിഞ്ഞ്‌ രക്ഷാപ്രവർത്തനവുംനടത്തും.
എനർജി എഫിഷ്യന്റ്‌ ആൻഡ്‌ റസിലിയന്റ്‌ ഫുഡ്‌ പ്രൊഡക്ഷൻ സിസ്‌റ്റം
പോഷകാഹാരക്കുറവും ഭക്ഷ്യ ദൗർലഭ്യവും പരിഹരിച്ച്‌ സുരക്ഷിത ഭക്ഷ്യ ഉൽപ്പാദനത്തിൽ പുത്തൻ മാതൃകയാണ്‌ കൂടാളി ഹൈസ്‌കൂളിലെ പത്താംക്ലാസുകാരായ മനോമി സന്തോഷും അനുനന്ദ വിനുവും മുന്നോട്ടുവയ്‌ക്കുന്നത്‌. രണ്ട്‌ ഘട്ടങ്ങളിലായായി പ്രവർത്തിപ്പിക്കുന്ന ‘എനർജി എഫിഷ്യന്റ്‌ ആൻഡ്‌ റസിലിയന്റ്‌ ഫുഡ്‌ പ്രൊഡക്ഷൻ സിസ്‌റ്റം’ ആണ്‌ ഇവർ അവതരിപ്പിച്ചത്‌. ജലത്തെ വിഘടിപ്പിച്ച്‌ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുകയും അതുപയോഗിച്ച്‌ ബാക്ടീരിയയുടെ സഹായത്താൽ അസറ്റേറ്റ്‌ ഉൽപ്പാദിപ്പിക്കുകയുമാണ്‌ ആദ്യഘട്ടം. രണ്ടാംഘട്ടത്തിൽ യീസ്‌റ്റ്‌ ഉപയോഗിച്ച്‌ അസറ്റേറ്റിൽനിന്ന്‌ പ്രോട്ടീനും വിറ്റാമിനും ഉൽപ്പാദിപ്പിക്കും. കാലാവസ്ഥാ വ്യതിയാനം, രോഗബാധ, കീടങ്ങളുടെ ആക്രമണം, ജലത്തിന്റെയും സ്ഥലത്തിന്റെയും ദൗർലഭ്യം എന്നിവയെല്ലാം കാർഷികോൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കുമ്പോൾ പുത്തൻ സംവിധാനം വലിയ ആശ്വാസമാകും.
കാർ ഫയർ ഗാർഡ്‌
ഓടുന്ന കാറിന്‌ തീപിടിക്കുന്നത്‌ നിത്യസംഭവമാകുമ്പോൾ പരിഹാരമായാണ്‌ വടക്കുമ്പാട്‌ ജിച്ച്‌എസ്‌എസ്‌ വർക്കിങ് മോഡൽ അവതരിപ്പിച്ചത്‌. കാറിൽനിന്ന്‌ പുകയോ തീയോ ഉയർന്നൽ കാറിനുള്ളിലെ പ്രത്യേക എൽഇഡി ബൾബ്‌ പ്രകാശിച്ച്‌ അപായ സൂചന നൽകും. തുടർന്ന്‌ അലാറവും ഒപ്പം കാറിലെ സ്‌പീക്കറിലൂടെ അറിയിപ്പുംമുഴങ്ങും. ഒമ്പതാം ക്ലാസ്‌ വിദ്യാർഥികളും സഹോദര പുത്രന്മാരുമായ പെരുന്താറ്റിലെ വി പി സനോയ്‌, വി പി അമാൻ എന്നിവരാണ്‌ കാർ ഗാർഡുമായി മത്സരത്തിനെത്തിയത്‌.
ലാൻഡ്‌ സ്ലെെഡ് 
അലർട്ട് സിസ്റ്റം
ഉരുൾപൊട്ടൽ, പ്രളയം എന്നീ പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുന്നതിനുമുമ്പ്‌ ഫോണിൽ മുന്നറിയിപ്പ് ലഭിക്കുന്ന ലാൻഡ്‌ സ്ലെെഡ് അലർട്ട് സിസ്റ്റവുമായാണ്‌പുതിയങ്ങാടി എച്ച്എസ്എസിലെ അബ്ദുൾ ഹാദി –- മുഹമ്മദ് അസി ടീമെത്തിയത്‌. മണ്ണിലെ ജലാംശത്തിന്റെ അളവ് കുറയുന്നതിനാലാണ്‌ പല പ്രകൃതി ദുരന്തങ്ങളുമുണ്ടാകുന്നത്‌. ഈ സാഹചര്യത്തിൽ ഫോണിൽ സന്ദേശംലഭിക്കുന്ന തരത്തിലാണ് സംവിധാനം. പൈത്തൺ, ജാവ, വി പ്രോഗ്രാം എന്നിവ ഉപയോഗിച്ച് ഇതിനായി ആർഡിനോ ഐഡിഇ, ആർഡിനോ ഡ്രോയിസ് എന്നിങ്ങനെ രണ്ട് പ്രോഗ്രാമുകളും ഇവർ നിർമിച്ചിട്ടുണ്ട്. ആർഡിനോ ഐഡിഇ വിൻഡോസിലും ആർഡിനോ ഡ്രോയിസ് ആൻഡ്രോയിഡ് ഫോണുകളിലും ഇൻസ്റ്റാൾചെയ്യാം.


Share our post

Kannur

കണ്ണൂരിൽ മെത്തഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയിൽ

Published

on

Share our post

കണ്ണൂർ: എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ സി. പി.ഷനിൽ കുമാറും പാർട്ടിയും ചേർന്ന്‌ 6.137 ഗ്രാം മെത്തഫിറ്റാമിനും 11 ഗ്രാം കഞ്ചാവുംകാറിൽ കടത്തിയ തോട്ടട കാക്കറ റോഡിൽ റാഷി നിവാസിൽ മുഹമ്മദ്‌ റാഷിദിനെ(30) പിടികൂടി. കണ്ണൂർ ടൗണിൽ വെച്ച് വാഹന പരിശോധന നടത്തി വരവേ, എക്‌സൈസ് പാർട്ടിയെ വെട്ടിച്ചു പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വിധം നഗരത്തെ ഭീതിയിലാഴ്‌ത്തി നിരവധി യാത്രാ വാഹനങ്ങളെ ഇടിച്ചു കേടുവരുത്തി കടന്നുപോയ പ്രതിയെ കണ്ണൂർ തളാപ്പിൽ വെച്ച് സാഹസികമായാണ് പിടികൂടിയത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്‌സൈസ് ഉദ്യോഗസ്ഥരായ വി. പി. ഉണ്ണികൃഷ്ണൻ, എം. കെ.സന്തോഷ്‌,ഇ. സുജിത്, എൻ. രജിത് കുമാർ, ടി.അനീഷ്, പി. വി. ഗണേഷ് ബാബു, എം. പി ഷമീന, പി. ഷജിത്ത് എന്നിവരും റെയ്ഡിൽ ഉണ്ടായിരുന്നു.


Share our post
Continue Reading

Breaking News

ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

Published

on

Share our post

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.


Share our post
Continue Reading

Kannur

വളപട്ടണം പുഴയിൽ നിന്നു മണലൂറ്റാൻ 25 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് കരാർ; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

Published

on

Share our post

പാപ്പിനിശ്ശേരി: ജനവാസ കേന്ദ്രമായ പാപ്പിനിശ്ശേരി ബോട്ടുജെട്ടിക്ക് സമീപം മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താനുളള യൂണിറ്റ് തുടങ്ങുന്നു. ഒരു പ്രദേശത്തിന്റെ ആകെ ശുദ്ധജല ലഭ്യത പ്രശ്നവും പരിസ്ഥിതി പ്രശ്നവും ഉന്നയിച്ചു നാട്ടുകാർ ജനകീയ പ്രക്ഷോഭത്തിലേക്ക്. അഴീക്കൽ തുറമുഖത്തെ കപ്പൽ ചാലിന് ആഴം കൂട്ടാൻ എന്ന പേരിൽ വളപട്ടണം പുഴയിൽ നിന്നു മണൽ ശേഖരിക്കാനാണ് സ്വകാര്യ കമ്പനിക്ക് അനുമതി കൊടുത്തിരിക്കുന്നത്. മണലൂറ്റാൻ 25 വർഷത്തേക്കാണ് സ്വകാര്യ കമ്പനി കരാർ എടുത്തിരിക്കുന്നത്.

അഴീക്കൽ തുറമുഖ പരിസരത്തു തന്നെ ഒട്ടേറെ സ്ഥലസൗകര്യം ഉണ്ടായിട്ടും അവ ഉപയോഗപ്പെടുത്താതെ ലക്ഷക്കണക്കിന് ടൺ പുഴമണൽ പാപ്പിനിശ്ശേരി തീരത്ത് ശേഖരിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇവിടെ തന്നെ കൂറ്റൻ മണൽ ഫിൽറ്ററിങ് കേന്ദ്രവും തുടങ്ങും. അനിയന്ത്രിതമായി മണലൂറ്റ് നടക്കുന്നതിനാൽ കരയിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശം കൂടിയാണ്. ഇവിടെ തന്നെ വീണ്ടും മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താൻ തീരുമാനിക്കുന്നത് പരിസ്ഥിതി നാശത്തിനും ഇടയാക്കും.

ഫിൽറ്ററിങ് പ്രദേശത്തെ കിണറുകളിൽ ഉപ്പുവെള്ളം കയറാൻ സാധ്യത ഏറെയാണെന്നു പ്രദേശവാസികൾ പരാതിപ്പെട്ടു. ഇതോടൊപ്പം മണൽ കയറ്റാൻ നൂറുകണക്കിന് വാഹനങ്ങൾ കടന്നുവരുന്നതും പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കുമെന്നും പരാതിയുണ്ട്. മണലൂറ്റൽ കേന്ദ്രത്തിനെതിരെ 25ന് 4ന് പാപ്പിനിശ്ശേരി ബോട്ടുജെട്ടി പരിസരത്തു നിന്നും പ്രതിഷേധ പ്രകടനവും, ഹാജിറോഡിൽ പ്രതിഷേധ സംഗമവും നടക്കും.


Share our post
Continue Reading

Trending

error: Content is protected !!