MUZHAKUNNU
കഥകളി മഹോത്സവത്തിന് തിരിതെളിഞ്ഞു

മുഴക്കുന്ന്:മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ കോട്ടയത്ത് തമ്പുരാൻ കഥകളി മഹോത്സവത്തിന് തിരിതെളിഞ്ഞു. തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെയാണ് മഹോത്സവം നടക്കുന്നത്. സദനം ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. എട്ടു ദിവസത്തെ കഥകളി അരങ്ങിൽ പ്രമുഖ കലാകാരന്മാർ പങ്കെടുക്കും. പ്രസാദ് ഗുരുക്കൾ, സൗത്ത് സോൺ കൾച്ചറൽ സെന്റർ ഡയറക്ടർ കെ കെ ഗോപാലകൃഷ്ണൻ, കലാമണ്ഡലം ഗോപാലകൃഷ്ണൻ, ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ എ കെ മനോഹരൻ തുടങ്ങിയവർ സംസാരിച്ചു. ആദ്യദിനം ബകവധം കഥകളി അരങ്ങേറി. വെള്ളി മുതൽ 31 വരെ രാവിലെ ഒമ്പതര മുതൽ 12 വരെ കഥകളി ശിൽപ്പശാലയും നടക്കും.
MUZHAKUNNU
മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ കുതിരയെ നടയിരുത്തി ബംഗളൂരു സ്വദേശികളായ ദമ്പതികൾ

മുഴക്കുന്ന്: മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ കുതിര യെ നടയിരുത്തി. ബാംഗ്ളൂർ കെങ്കേരി ജയനഗർ സ്വദേശികളായ രാം സ്വരൂപ് എം ഗോരന്തല ഭാര്യ അക്ഷയ ജി. എം. ആർ ദമ്പതികളാണ് പ്രാർത്ഥനയായി വെള്ള കുതിരയെ നടയിരുത്തിയത്. കഴിഞ്ഞ തവണ ക്ഷേത്രം സന്ദർശിച്ച ഇവർ പോർക്കലി ദേവിയെ കുറിച്ചും പഴശ്ശിരാജയുടെ ക്ഷേത്രത്തെകുറിച്ചും മനസ്സിലാക്കിയശേഷം യുദ്ധത്തിന്റെ ദേവതയായ പോർക്കലിക്ക് കുതിരയെ പ്രാത്ഥനയായി നടയിരുത്താൻ തീരുമാനിക്കുകയായിരുന്നു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എം. മനോഹരൻ, ക്ഷേത്രം തന്ത്രിമാർ, മേൽശാന്തി എന്നിവർചേർന്ന് കുതിരയെ ഏറ്റു വാങ്ങി.
MUZHAKUNNU
മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ പൂര മഹോത്സവം മാർച്ച് 27മുതൽ ഏപ്രിൽ പത്ത് വരെ

മുഴക്കുന്ന്: മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ പൂര മഹോത്സവവും ധ്വജ പ്രതിഷ്ഠ കലശവും ശ്രീ പോർക്കലി ആരൂഢ സ്ഥാനത്തെ പ്രതിഷ്ഠാ കർമ്മവും മാർച്ച് 27മുതൽ ഏപ്രിൽ 10 വരെ ക്ഷേത്ര സന്നിധിയിൽ നടക്കും.
MUZHAKUNNU
വർഷം ഒന്ന് കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്താത്ത മുഴക്കുന്ന് പഞ്ചായത്തിലെ ആരോഗ്യ ഉപകേന്ദ്രം

പണി പൂർത്തിയായി വർഷം ഒന്ന് കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്താത്ത മുഴക്കുന്ന് പഞ്ചായത്തിലെ പാറക്കണ്ടം ആരോഗ്യ ഉപകേന്ദ്രം ഉടൻ പ്രവർത്തനം തുടങ്ങണമെന്ന് എസ്.വൈ.എസ് പാറക്കണ്ടം യൂണിറ്റ്
ജനറൽബോഡിയോഗം ആവശ്യപ്പെട്ടു,സോൺ സെക്രട്ടറി ഇബ്രാഹിം പി ഉദ്ഘാടനം ചെയ്തു, ഷാജഹാൻ മിസ്ബാഹി ഹുസൈൻ ചക്കാലയിൽ,കെപി സിയാസ് , അബ്ദുൽ ഖാദർ സഖാഫി,ഹംസ മൗലവി, കെ കെ ഷരീഫ്,മുഹമ്മദ് മുസ്‌ലിയാർ സൈദ് മുഹമ്മദ്,എന്നിവർ സംസാരിച്ചുഎസ് വൈ എസ് ഭാരവാഹികളായി മുഹമ്മദ് സഖാഫി (പ്രസിഡണ്ട്) അബ്ദുറഹീം കെ കെ (ജനറൽ സെക്രട്ടറി) അബ്ദുസമദ് സഅദി (ഫിനാൻസ് സെക്രട്ടറി)ശിഹാബ് പാറയിൽ, അബ്ദുസമദ് ടി ഐ (വൈസ് പ്രസിഡണ്ട് )അബ്ദുറഹ്മാൻ കെ മുസ്തഫ ഇ (ജോൺ സെക്രട്ടറി).
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്