Kerala
സ്‌കൂള്‍ പഠനയാത്രകള്‍ ആഡംബരയാത്രകളാവുന്നു, ലംഘിക്കപ്പെടുന്നത് മാനദണ്ഡങ്ങള്‍

കോഴിക്കോട്: സ്‌കൂള്‍ പഠനയാത്രകള്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ മറികടക്കുന്നു. കുട്ടികള്‍ക്കുവേണ്ടത് ദൂര യാത്രകള്‍. ഒപ്പം പോകാന്‍ അധ്യാപകര്‍ തയ്യാറാവാത്ത അവസ്ഥയും.സ്‌കൂള്‍ പഠനയാത്രകള്‍ പഠനത്തിനും വിനോദത്തിനുമപ്പുറം ആഡംബര യാത്രകളാകുകയാണ്. ദൂരസ്ഥലങ്ങളിലേക്ക് യാത്ര നടത്തുമ്പോള്‍ വലിയ സാമ്പത്തികബാധ്യതയാണുണ്ടാവുന്നത്.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുകൂടി പങ്കാളികളാകാന്‍ പറ്റുന്ന തരത്തിലുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിലുണ്ട്. അതൊക്കെ ലംഘിച്ചാണ് ഇപ്പോഴുള്ള ആഡംബരയാത്രകള്‍.”ഇപ്പോള്‍ കുട്ടികള്‍ക്കൊപ്പം പോകാന്‍ അധ്യാപകരെ കിട്ടാത്ത അവസ്ഥയാണ്. കൂടുതല്‍ ദൂരേക്ക് പോകണമെന്നാണ് പലരുടെയും നിര്‍ബന്ധം. രണ്ട് രാത്രിയെങ്കിലും വേണമെന്നാണ് പലപ്പോഴും കുട്ടികള്‍ പറയുന്നത്.
തിരിച്ചെത്തുന്നതുവരെ മനസ്സില്‍ തീയാണ്…”- ഒരു അധ്യാപകന്‍ പറഞ്ഞു. വലിയ ബസുകളില്‍ ഉയര്‍ന്ന ശബ്ദത്തോടെയാണ് ഇപ്പോള്‍ ‘പഠനയാത്ര’കള്‍ നടത്തുന്നത്. രാത്രിയാത്ര പാടില്ലെന്ന കാര്യം മറന്നു. ഹൈദരാബാദ്, ഡല്‍ഹിപോലെ ദൂരേക്കു പോകണമെന്നാണ് പലയിടത്തെയും നിര്‍ബന്ധം. 15 വിദ്യാര്‍ഥിനികള്‍ക്ക് ഒരു അധ്യാപിക എന്ന രീതിയില്‍ ഒപ്പമുണ്ടാകണം. റിസോര്‍ട്ടുകളില്‍ താമസിക്കുന്നതിനും റീലെടുക്കുന്നതിനും മാത്രമായി യാത്രകള്‍ മാറുന്നതില്‍ അധ്യാപകര്‍ക്കും ആശങ്കയുണ്ട്. 3000-5000 രൂപയിലേറെയാണ് പലപ്പോഴും ഒരു കുട്ടിക്ക് ചെലവുവരുന്നത്. പോകാന്‍ പറ്റിയില്ലെങ്കില്‍ മനോവിഷമമുണ്ടാകുന്നതിനാല്‍ പണം എങ്ങനെയെങ്കിലും സംഘടിപ്പിക്കും. യാത്രയുടെ വിശദാംശങ്ങള്‍ വിദ്യാഭ്യാസവകുപ്പിന് കൃത്യമായി നല്‍കണം. എന്നാല്‍, എത്ര തുക ചെലവഴിക്കാമെന്നതിനെക്കുറിച്ച് വ്യക്തമായ മാനദണ്ഡമില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കോ രക്ഷിതാക്കള്‍ക്കോ പോലും ഒന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്.
നിര്‍ദേശങ്ങള്‍ മറികടക്കുന്ന സാഹചര്യത്തില്‍ 2022-ലാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുതുക്കി ഉത്തരവിറക്കിയത്. വിദ്യാഭ്യാസപ്രാധാന്യമുള്ള സ്ഥലത്തേക്കാകണം യാത്ര. ഒരു അക്കാദമികവര്‍ഷം ഇടവിട്ടോ, തുടര്‍ച്ചയായോ പരമാവധി മൂന്ന് ദിവസമേ പഠനയാത്രയ്ക്ക് ഉപയോഗിക്കാവൂ. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളാണെങ്കില്‍ സ്‌കൂള്‍ പ്രവൃത്തിദിനമല്ലാത്ത ദിവസംകൂടി ചേര്‍ത്ത് ക്രമീകരിക്കണം.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുകൂടി പോകാന്‍ പറ്റുന്ന സ്ഥലങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. അമിത തുക പാടില്ല. വലിയ തുക ഈടാക്കി യാത്ര നടത്തരുതെന്നും എല്ലാ വിദ്യാലയങ്ങളിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെക്കൂടി പഠനയാത്രയില്‍ പങ്കെടുപ്പിക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണമെന്നും ഈ വര്‍ഷം ജൂണില്‍ മലപ്പുറത്തെ വിദ്യാഭ്യാസ ഉപഡയറക്ടറും ഉത്തരവിട്ടിരുന്നു.വാഹനങ്ങളെക്കുറിച്ചും കൃത്യമായ മാനദണ്ഡമുണ്ട്. സര്‍ക്കാര്‍ അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയായിരിക്കണം പഠനയാത്ര. രാത്രിയാത്ര പാടില്ല. അനധികൃതമായി രൂപമാറ്റം വരുത്തിയ, ഉച്ചത്തിലുള്ള ശബ്ദസംവിധാനം ഉള്ള കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങള്‍ യാത്രയ്ക്ക് പാടില്ല. സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോയോ പകര്‍ത്തരുത് തുടങ്ങി പല നിബന്ധനകളുമുണ്ട്. എന്നാല്‍, ഇതൊന്നും പലപ്പോഴും പാലിക്കപ്പെടുന്നില്ല.
Kerala
എല്ലാ കാർഡിനും മണ്ണെണ്ണ; മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലീറ്റർ, ഈ മാസം മുതൽ വിതരണം

തിരുവനന്തപുരം ∙ കേന്ദ്ര സർക്കാർ അനുവദിച്ച വിഹിതത്തിൽനിന്ന് എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെർമിറ്റുള്ള മത്സ്യബന്ധന യാനങ്ങൾക്കും മണ്ണെണ്ണ ഈ മാസം മുതൽ വിതരണം ചെയ്യും. കേന്ദ്രം അനുവദിച്ച 5676 കിലോ ലീറ്ററിൽ (56.76 ലക്ഷം ലീറ്റർ) 5088 കിലോ ലീറ്റർ (50.88 ലക്ഷം ലീറ്റർ) റേഷൻ കടകൾ വഴിയും ബാക്കി ജൂണിൽ മത്സ്യബന്ധന ബോട്ടുകൾക്കും നൽകും. മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലീറ്ററും പിങ്ക്, നീല, വെള്ള കാർഡ് ഉടമകൾക്ക് അര ലീറ്റർ വീതവുമാണു ലഭിക്കുക. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിഹിതമാണിത്. വൈദ്യുതീകരിക്കാത്ത വീടുള്ളവർക്ക് 6 ലീറ്റർ ലഭിക്കും. മഞ്ഞ, നീല കാർഡ് ഉടമകൾക്ക് ഒരു വർഷമായും മറ്റു കാർഡ് ഉടമകൾക്ക് രണ്ടര വർഷത്തിലേറെയായും മണ്ണെണ്ണ വിതരണം ചെയ്തിരുന്നില്ല.കഴിഞ്ഞ വർഷത്തെ വിഹിതം ഏറ്റെടുക്കാതെ കേരളം പാഴാക്കുകയും ചെയ്തു. വൈദ്യുതീകരിക്കാത്ത വീടുകളെന്നു രേഖപ്പെടുത്തിയ അനധികൃത റേഷൻ കാർഡുകൾ ഉണ്ടെങ്കിൽ കണ്ടെത്താൻ സംസ്ഥാന റേഷനിങ് കൺട്രോളർ എല്ലാ ജില്ലാ സപ്ലൈ ഓഫിസർമാർക്കും (ഡിഎസ്ഒ) നിർദേശം നൽകി.മണ്ണെണ്ണ മൊത്തവ്യാപാരികൾക്ക് അനുവാദം നൽകാനും താലൂക്ക് അടിസ്ഥാനത്തിലുള്ള വിതരണത്തിന്റെ മേൽനോട്ടം വഹിക്കാനും ഡിഎസ്ഒമാരെ ചുമതലപ്പെടുത്തി. 29ന് മുൻപ് എണ്ണക്കമ്പനികളിൽനിന്നു മണ്ണെണ്ണ ഏറ്റെടുത്ത് 31ന് മുൻപ് കടകളിൽ എത്തിക്കാനാണു നിർദേശം. വിഹിതം പാഴായാൽ അത് താലൂക്ക് സപ്ലൈ ഓഫിസർമാരുടെ വീഴ്ചയായി കണക്കാക്കും. അതേസമയം, പൂട്ടിക്കിടക്കുന്ന മണ്ണെണ്ണ ഡിപ്പോകൾ തുറക്കാൻ മൊത്തവ്യാപാരികൾക്കു വിവിധ ലൈസൻസുകൾ പുതുക്കി നൽകേണ്ടതുണ്ട്.
Kerala
കുടുംബശ്രീ മത്സരപരീക്ഷാ പരിശീലനം; പട്ടികവർഗത്തിലെ 113പേർക്ക് സർക്കാർജോലിയായി

തിരുവനന്തപുരം: കുടുംബശ്രീ പിന്തുണയിൽ പട്ടികവർഗ വിഭാഗത്തിൽനിന്ന് സർക്കാർ, അർധ സർക്കാർ മേഖലയിൽ ജോലി നേടിയത് 113 പേർ. എൽഡി ക്ലർക്ക്, പൊലീസ്, ഫോറസ്റ്റ് ബീറ്റ് ഓഫീസർ തുടങ്ങിയ തസ്തികകളിലേക്കാണ് അധികം നിയമനങ്ങളും. 364 പേർ വിവിധ റാങ്ക് പട്ടികകളിലുണ്ട്. കുടുംബശ്രീ സംഘടിപ്പിച്ച മത്സരപരീക്ഷാ പരിശീലനങ്ങളിലൂടെയാണ് ഇവർ തയ്യാറെടുത്തത്. 2893 പേർക്കാണ് വിദഗ്ധ പരിലശീലനം നൽകിയത്. പട്ടികവർഗ വിഭാഗക്കാർ കൂടുതലുള്ള ജില്ലകളിൽ പിഎസ്‌സി ഒറ്റത്തവണ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചായിരുന്നു തുടക്കം. ആദ്യഘട്ടത്തിൽ ബിരുദം, പ്ലസ്‌ടു യോഗ്യതയുള്ളവരെയുമാണ് ഉൾപ്പെടുത്തിയത്. പിന്നീട് ബീറ്റ് ഫോറസ്റ്റ് ഓഫീസർ പോലുള്ള തസ്തികകളിലേക്ക് പരിശീലനം ലഭ്യമാക്കി. ജില്ലാമിഷന്റെ നേതൃത്വത്തിലും സ്വകാര്യകേന്ദ്രങ്ങളുമായി ചേർന്നും അതത് കുടുംബശ്രീ സിഡിഎസുകളുടെ പിന്തുണയോടെയാണ് പ്രവർത്തനം.
Kerala
ഗ്രാമപഞ്ചായത്തിൽ 471 വനിതാ പ്രസിഡന്റുമാർ; കോർപറേഷനിൽ മൂന്ന്: അധ്യക്ഷ സംവരണമായി

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനത്തേക്കുള്ള സംവരണം നിശ്ചയിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിപ്പിച്ചു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുൻസിപ്പാലിറ്റികൾ, കോർപ്പറേഷൻ എന്നിവയിലെ അധ്യക്ഷരുടെ സംവരണമാണ് തീരുമാനിച്ചത്. 941 ഗ്രാമപഞ്ചായത്തുകളിൽ 471 പേർ വനിതാ പ്രസിഡന്റുമാരായിരിക്കും. വനിതാ- പൊതുവിഭാഗം 417, പട്ടികജാതി 46, പട്ടിക വർഗം 8 എന്നിങ്ങനെയാണ് സംവരണം. പൊതുവിഭാഗത്തിൽ 416 പേരാണ് പ്രസിഡന്റാവുക. പട്ടികജാതിയിൽ നിന്ന് 92 പേരും പട്ടിക വർഗത്തിൽ നിന്ന് 16 പേരും പ്രസിഡന്റാവും.
ബ്ലോക്ക് പഞ്ചായത്ത്
152 ബ്ലോക്ക് പഞ്ചായത്തിൽ 77 പേർ വനിതാ പ്രസിഡന്റാവും. വനിതാ- പൊതുവിഭാഗം 67, പട്ടിക ജാതി 8, പട്ടിക വർഗം 2. പൊതുവിഭാഗത്തിൽ 67 പേർ പ്രസിഡന്റാകും. പട്ടിക ജാതിയിൽ 15, പട്ടിക വർഗം 3 എന്നിങ്ങനെയാണ് സംവരണം.
ജില്ലാ പഞ്ചായത്ത്
14 ജില്ലാ പഞ്ചായത്തിൽ ഏഴ് വനിതകൾ പ്രസിഡന്റാകുമ്പോൾ പൊതുവിഭഗത്തിൽ നിന്ന് ആറു പേരും പട്ടികജാതി വിഭാഗത്തിൽ നിന്ന് ഒരാളും പ്രസിഡന്റാവും.
മുൻസിപ്പാലിറ്റി
87 മുൻസിപ്പാലിറ്റിയിൽ 44 വനിതകൾ ചെയർപേഴ്‌സണാവും. വനിതാ പൊതുവിഭാഗം 41, പട്ടിക ജാതി മൂന്ന്. പൊതുവിഭാഗത്തിൽ 39 പേരും പട്ടികജാതിയിൽ ആറും പട്ടിക വർഗത്തിൽ നിന്ന് ഒരാളും ചെയർമാനാകും.
കോർപ്പറേഷൻ
ആറ് കോർപറേഷനിൽ മൂന്ന് പേർ വനിതാ മേയർമാരാകും. പൊതുവിഭാഗം മൂന്ന്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്